കല്യാണം – 6 Like

ഞാൻ : എന്നാൽ നീ കിടന്നോ കുറച്ചു നേരം കൂടെ…

അവൾ : നീയും കിടക്കു…

അവൾ എന്റെ നെഞ്ചിലൂടെ കെട്ടിപിടിച്ചു പറഞ്ഞു..

ഞാൻ : മ്മ്.. വിശക്കുന്നുണ്ടോ നിനക്ക്…?

അവൾ : ഇല്ലാ…. നിനക്കോ??

ഞാൻ അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചിട്ട്…

“മ്മ്…”

അവൾ പെട്ടന്ന് ചാടി എണിറ്റു.

‘’ നീ വാ.. ഞാൻ എടുത്ത് തരാം.. “

ഞാൻ : വേണ്ട.. നീ കിടന്നോ.. ഞാൻ പോയി കഴിച്ചോളാം…

അവൾ : വേണ്ട വന്നേ..

ഞാൻ : പറയുന്നേ കേൾക്കു ആമി.. ഞാൻ കഴിച്ചോളാം നീ ഇവിടെ കിടന്നോ..

ഞാൻ ബെഡിന് എണിറ്റു താഴെ കിടന്ന ഷഡിയും പാന്റും എടുത്ത് ഇട്ടു.. അവൾ എന്നെ നോക്കി മുഖം പൊത്തി ബെഡിൽ ഇരുന്നു..

ഞാൻ : നീ കിടന്നോ..

ഞാൻ ചിരിച്ചോണ്ട് അവളോട്‌ പറഞ്ഞിട്ട് താഴേക്കു പോയി…അടുക്കളയിൽ പോയി ഫുഡ്‌ എടുത്തു കഴിച്ചു…കഴിച്ചോണ്ട് ഇരുന്നപ്പോളേക്കും അവൾ ഇറങ്ങി വന്നു…

ഞാൻ : എന്തിനാ എണീറ്റെ…

അവൾ : ഒറ്റക് കിടന്നിട്ട് ഉറക്കം വന്നില്ല…

അവൾ നടന്നു വരുമ്പോൾ കാലു നല്ലപോലെ അകത്തി നടക്കുന്നപോലെ തോന്നി…
ഞാൻ : ഇതെന്ന ഇങ്ങനെ നടക്കുന്നെ…

അവൾ ദേഷ്യത്തോടെ എന്നെ നോക്കിട്ട്..

അവൾ : എന്നെ കൊണ്ട് ഒന്നും പറയിക്കല്ലേ…ഓരോന്ന് ചെയ്തു വെച്ചിട്ട്.. നടക്കാൻ വയ്യ.. നീറുന്നു..

അവളോട്‌ കൂടുതൽ ചോദിച്ചു.. അവളുടെ മൂഡ് മാറ്റാൻ എനിക്ക് തോന്നിയില്ല..

ഞാൻ : നീ ഇരിക്ക് ഞാൻ പോയി എടുത്തിട്ട് വരാം..

അവൾ : ഇത്രേം ഉപകാരം ചെയ്തത് മതിയെ…ഞാൻ തന്നെ പൊക്കോളാം…

തിരിച്ചു എന്തേലും പറഞ്ഞാൽ എനിക്ക് പണി ആവും എന്ന് തോന്നിയത് കൊണ്ട് ഞാൻ മിണ്ടിയില്ല.. ഞാൻ വേഗം കഴിച്ചു എണിറ്റു.. പാത്രം കഴുകി വെച്ചു വന്നു ടീവി ഓൺ ആക്കി ഇരുന്നു….മഴ അപ്പോഴേക്കും തോർന്നിരുന്നു..

അവളും കഴിച്ചു എന്റെ അടുത്ത വന്നു ഇരുന്നു…ഞാൻ അവളെ നോക്കി…മുഖത്തു ദേഷ്യം ഒന്നും ഇല്ലാ എനിക്ക് ആശ്വാസം ആയി…

അവൾ : എന്താ നോക്കുന്നെ..

ഞാൻ തോൾ കുലുക്കി ഒന്നും ഇല്ലാ എന്ന് കാണിച്ചു ദൈവമേ ഇവൾ വീണ്ടും കലിപ്പ് ആയോ ഞാൻ മനസ്സിൽ ഓർത്തു…

അവൾ ചിരിച്ചിട്ട് എന്റെ അടുത്തു വന്നു എന്റെ കൈയിൽ കെട്ടിപിടിച്ചു ഇരുന്നു…

അവൾ : പേടിച്ചോ….

അവൾ ചിരിച്ചോണ്ട് എന്നെ നോക്കി ചോദിച്ചു …

ഞാൻ : കുറച്ചു….

ഞാൻ ചിരിച്ചോണ്ട് അവളോട്‌ പറഞ്ഞു..

അവൾ : അത് ആ മുഖത്തു ഞാൻ കണ്ടാരുന്നു…

ഞങ്ങൾ സംസാരിച്ചു ഇരുന്നപ്പോളേക്കും അമ്മയും അച്ഛനും വന്നു…അവൾ വാതിൽ തുറന്നു വെളിയിൽ ഇറങ്ങി അവരെ സ്വീകരിച്ചു..

അമ്മ : ഇവൻ എവിടേലും പോയോ മോളെ..

അമ്മ എന്നെ നോക്കി ചിരിച്ചു അവളോട്‌ ചോദിച്ചു.

ഞാൻ : ഞാൻ ഈ മഴയത്തു എവിടെ പോകാനേ…

ഞാൻ ഒരു പൂച്ച ഭാവത്തിൽ പറഞ്ഞു…

അമ്മയും അച്ഛനും റൂമിലേക്ക് പോയി…ഞാൻ ടീവി ഓഫ്‌ ചെയ്തു മുകളിലേക്കും…അവളും എന്റെ പുറകെ കയറി വന്നു..

“അമ്മ ചോദിച്ച കേട്ടില്ലേ…മോനെ എവിടേലും പോയോ എന്ന്…ഇവിടെ മോൻ എന്നാ പരിപാടി ആരുന്നു എന്ന് ഞാൻ പറയട്ടെ…?? ”

അവൾ പുറകിൽ നിന്നും ചോദിച്ചു..

ഞാൻ ചിരിച്ചിട്ട് അവളെ നോക്കി അവിടെ നിന്നു. അവൾ അടുത്ത് വന്നപ്പോൾ ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി…
“ദേ അപ്പച്ചിയൊക്കെ ഉണ്ട്…വിട്ടേ…”

അവൾ സ്റ്റൈർലേക്ക് നോക്കി പറഞ്ഞു

ഞാൻ : ഒരു ഉമ്മ താടോ…

അവൾ : ഇന്ന് കുറേ തന്നില്ലേ അത് മതി..പോയി കുളിക്ക് ചെറുക്കാ…

അവൾ എന്നെ തള്ളിയിട്ടു അവളുടെ റൂമിലേക്ക് നടന്നു…

ഞാൻ അവളു പോകുന്നെ ഒരു ചിരിയോടെ നോക്കി നിന്നു…

കുളിച്ചു റെഡി ആയി താഴേക്ക് ചെന്നു..അവൾ അമ്മയുടെ കൂടെ അടുക്കളയിൽ ഉണ്ടാരുന്നു..

അച്ഛൻ : ഹരി വിളിച്ചിരുന്നു..നാളെ കഴിഞ്ഞു പോകാം എന്നാ അവരു പറയുന്നേ.

ഞാൻ : എവിടെ?

അച്ഛൻ : ടൂർ പോകുന്ന കാര്യം.. അവർ നാളെ വൈകുന്നേരം വരും. മെറ്റന്നാള്ള് രാവിലെ പോകാം എന്നാ പറഞ്ഞെ..

ഞാനും അച്ഛനും സംസാരിച്ചു ഇരുന്നപ്പോളേക്കും.. അമ്മയും അമൃതയും ചോറുമായി വന്നു…ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു കഴിച്ചു..

കഴിച്ചു കഴിഞ്ഞു റൂമിലേക്ക് പോയി… ബെഡിൽ കിടന്നു..ടൂർ പോകുന്ന കാര്യങ്ങൾ ഓരോന്ന് ആലോചിച്ചു…അവളും ആയി രണ്ടു ദിവസം കറങ്ങുന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ മനസ്സിൽ ആകെ ഒരു കുളിരു…

Leave a Reply

Your email address will not be published. Required fields are marked *