അരുൺ -ശരി. അമ്മ മീരയെ കണ്ടായിരുന്നോ
മാലിനി -ഇല്ല. അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും എന്നാ മാധവൻ പറഞ്ഞേ
ഓപ്പോള് -പോട്ടെടാ എല്ലാം നല്ലതിന് ആവും
മാലിനി -അതെ. ഇനി ഇത് ഒരു നല്ല കാര്യത്തിന്റെ തുടക്കം ആവും
അരുൺ -എനിക്ക് ഇപ്പോൾ വിഷമം ഒന്നും ഇല്ല അവളെ മറക്കാൻ തന്നെയാ എന്റെയും തീരുമാനം
ഓപ്പോള് -അത് നന്നായി അവളെ കുറിച്ച് ഓരോന്ന് ഓർത്താൽ വിഷമം കൂടുകയേ ഒള്ളു
അങ്ങനെ രാത്രിയായ് അവർ അത്താഴം കഴിക്കുന്ന സമയത്ത് മാലിനി അരുണിനോട് ചോദിച്ചു
മാലിനി -മീര നിന്നെ വിളിച്ചോ
അരുൺ -മ്മ്
മാലിനി -എന്നിട്ട് എന്താ പറഞ്ഞേ
അരുൺ -അവൾക്ക് ഒരുപാട് വിഷമം ഉണ്ട് നല്ല കരച്ചിൽ ആയിരുന്നു
മാലിനി -നീ അവളെ സമാധാനിപ്പിച്ചില്ലേ
അരുൺ -മ്മ്
മാലിനി -പാവം അവളും ഒരുപാട് ആശിച്ചട്ടുണ്ടാവും
ഓപ്പോള് -ഇനി കഴിഞ്ഞത് കഴിഞ്ഞു വെറുതെ അത് ഓർത്ത് രണ്ടാളും വിഷമിക്കണ്ട
മാലിനി -മ്മ്
അങ്ങനെ അവർ മൂന്നു പേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്നിട്ട് ഓപ്പോള് പറഞ്ഞു
ഓപ്പോള് -നാളെ തന്നെ മേപ്പാടാൻ സ്വാമിയെ പോയി രണ്ടാളും കാണണം
മാലിനി -അതേ
അരുൺ ഒന്നും മിണ്ടാതെ റൂമിലേക്ക് പോകുന്നത് കണ്ട് ഓപ്പോള് അവന്റെ അടുത്ത് ചെന്നു
ഓപ്പോള് -നീ കേട്ടില്ലേ പറഞ്ഞത്
അരുൺ -മ്മ്
ഓപ്പോള് -നീ തീർച്ചയായും പോകണം
അരുൺ -മ്മ്
അങ്ങനെ അരുൺ റൂമിലേക്ക് പോയി ഈ സമയം മാലിനിയും ഓപ്പോളും ഒരു റൂമിലേക്ക് പോയി
മാലിനി -എനിക്ക് അറിയില്ല ഓപ്പോളേ എന്ത് ചെയ്യണം എന്ന് ഒരു മാസം കൂടി കഴിഞ്ഞാൽ അവനെ നഷ്ടപ്പെടും എന്ന് ഓർക്കുമ്പോൾ എന്റെ നെഞ്ച് പിടയാ
ഓപ്പോള് -എനിക്കും അതേ വിഷമം തന്നെയാ
മാലിനി -നാളെ ആ സ്വാമിക്കും പ്രതിവിധി കാണാൻ സാധിച്ചില്ലെങ്കിൽ
ഓപ്പോള് -ഏയ്യ് ശങ്കര സ്വാമി പറഞ്ഞാ ആൾ ആണെങ്കിൽ സിദ്ധൻ ആയിരിക്കും
മാലിനി -മ്മ്
ഓപ്പോള് -നീ ആ രാമ നമഃ ജപിച്ചു കിടക്ക് എല്ലാം ശെരിയാക്കും
മാലിനി -ശെരി
അങ്ങനെ മാലിനി രാമ നമഃ ജപിച്ചു കിടന്നു മാലിനി ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഓപ്പോള് അവളുടെ റൂമിലേക്ക് പോയി. അങ്ങനെ പിറ്റേന്ന് രാവിലെ ഓപ്പോള് ദോശ ചുട്ട് കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അവിടെക്ക് ഉറക്കച്ചാവോടെ മാലിനി കേറി വന്നു
മാലിനി -ഓപ്പോള് ഇത് എപ്പോ എണീറ്റു
ഓപ്പോള് -ഞാൻ എണീറ്റാട്ട് ഒരുപാട് നേരം ആയി
മാലിനി -മ്മ്
ഓപ്പോള് -നീ ബാംഗ്ലൂരിൽ പോയപ്പോ ഇവിടെത്തെ രീതികൾ ഒക്കെ മറന്നോ
മാലിനി -എന്തേ
ഓപ്പോള് -നമ്മൾ കുളിച്ചിട്ടല്ലേ ഇവിടെ കേറാറ് ഭാഗ്യം അമ്മ ഇല്ലാത്തത് ഉണ്ടായിരുന്നെ ഒരു യുദ്ധം നടന്നേനെ
മാലിനി -ഞാൻ അത് മറന്നു
ഓപ്പോള് -നീ എന്തായാലും അരുണിനെ പോയ് വിളിക്ക് ചൂട് ആറുന്നതിന് മുൻപ് ഭക്ഷണം കഴിക്കാം
മാലിനി -മ്മ്
അങ്ങനെ മാലിനി പോയി അരുണിനെ വിളിച്ചു എന്നിട്ട് മാലിനിയും അരുണും പല്ല് തേച്ച് ഹാളിൽ വന്നു അപ്പോഴേക്കും എല്ലാം ടേബിളിൽ എത്തിയിരുന്നു. അരുൺ ഒരു കസേര വലിച്ച് ഇട്ടിരുന്നു മാലിനി ഓപ്പോളേ അനേഷിച്ച് അടുക്കളയിൽ പോയി ഓപ്പോള് അവിടെ ഇരുന്നു ചായ ആറ്റുകയായിരുന്നു
മാലിനി -ഓപ്പോളേ അവൻ വന്നു
ഓപ്പോള് -അവന്റെ മൂഡ് എങ്ങനെ ഉണ്ട്
മാലിനി -ഇപ്പോ മാറ്റം ഉണ്ട് എന്നാലും ചെറിയ വിഷമം ഉണ്ട്
ഓപ്പോള് -അവനെ ഓരോ കാര്യങ്ങൾ പറഞ്ഞ് പരമാവധി സന്തോഷിപ്പിക്കാൻ നോക്കാം
മാലിനി -അതേ
അങ്ങനെ ചായയൂമായി മാലിനിയും ഓപ്പോളും ഹാളിൽ എത്തി
ഓപ്പോള് -ഗുഡ് മോർണിംഗ് അരുൺ
അരുൺ -ഗുഡ് മോർണിംഗ് ഓപ്പോളേ
ഓപ്പോള് അരുണിന്റെ പ്ലേറ്റിൽ മൂന്ന് ദോശ വെച്ചു
അരുൺ -എനിക്ക് ഒരണ്ണം മതി ഓപ്പോളേ
മാലിനി -അത് ശരി നീ അല്ലേ ബാംഗ്ലൂരിൽ വെച്ച് പറയാറ് ഓപ്പോളുടെ ദോശ കഴിക്കണം അത് പോലെ ഒക്കെ ഉണ്ടാക്കണം എന്ന്
ഓപ്പോള് -എന്നിട്ട് അണ്ണോ കഴിക്കാതെ ഇരിക്കുന്നത്. ഇത് മൊത്തം കഴിച്ചിട്ട് എണീറ്റാൽ മതി
ഓപ്പോള് ദോശയിലേക്ക് ചമ്മന്തിയും സാമ്പാറും പിന്നെ ഓരോ എരുവുള്ള ചട്ണിയും ഒഴിച്ചു. അങ്ങനെ അവർ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ തുടങ്ങി
ഓപ്പോള് -എങ്ങനെ ഉണ്ട് അരുൺ
