“കല്യാണം നടക്കാത്തത് കൊണ്ട് അല്ല നിന്റെ ജീവൻ രക്ഷിക്കാൻ ആണ് ഓപ്പോള് ഈ പാട് പെടുന്നത് ” മാലിനി മനസ്സിൽ പറഞ്ഞു
മാലിനി -നിനക്ക് പറ്റുന്ന ചെറിയ കാര്യത്തിന് പോലും ആ പാവം ഒരുപാട് വിഷമിച്ചിരുന്നു അത് കൊണ്ട് ഓപ്പോള് എന്ത് പറഞ്ഞാലും അത് വിശ്വാസത്തോടെ ചെയ്യണം
അരുണിന് ആ പറഞ്ഞത് കൊണ്ട് അവന് ചെറിയ കുറ്റബോധം തോന്നി
അരുൺ -സോറി അമ്മേ
മാലിനി -സോറി പറയേണ്ടത് എന്നോട് അല്ല. ഇനി ഓപ്പോളോട് പറയാനും നിൽക്കണ്ടാ ആ പാവം അതൊക്കെ മറന്നിട്ടുണ്ടാവും
അരുൺ -മ്മ്
അങ്ങനെ പോകും വഴി അരുൺ ഒരു ഗണപതിയുടെ അമ്പലത്തിൽ കയറി തേങ്ങ ഉടച്ചു എന്നിട്ട് മാലിനിക്കും ഓപ്പോൾക്കും വേണ്ടി പ്രാർത്ഥിച്ച് അവൻ തിരിച്ച് വന്നു
മാലിനി -ഉടച്ചോ
അരുൺ -മ്മ്
മാലിനി -പൂർണ്ണ മനസ്സോടെ അല്ലേ
അരുൺ -അതെ
മാലിനി -നന്നായി
അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു
അരുൺ -അമ്മ ഈ സ്വാമി എന്തോരം വിശ്വസിക്കുന്നുണ്ട്
“ഈ സ്വാമി മാത്രമേ എന്റെ മുന്നിൽ ഉള്ളു അത് കൊണ്ട് എന്റെ ജീവന് തുല്യം ഞാൻ വിശ്വസിക്കുന്നു” മാലിനി മനസ്സിൽ പറഞ്ഞു
മാലിനി മറുപടി പറയത്തത് കൊണ്ട് അരുൺ പിന്നെയും ചോദിച്ചു
അരുൺ -അമ്മ ഈ സ്വാമി എന്തോരം വിശ്വസിക്കുന്നുണ്ട്
മാലിനി -ഞാൻ പൂർണമായും വിശ്വാസിക്കുന്നു ഈ സ്വാമി നമ്മളെ രക്ഷിക്കും
അരുൺ -മ്മ്
മാലിനി -പിന്നെ ഈ സ്വാമിയോട് കുറച്ചു ബഹുമാനത്തിൽ പെരുമാറണം അന്ന് ശങ്കര സ്വാമി യോട് ചെയ്യ്തത് പോലെ ചെയ്യരുത്
അരുൺ -സോറി ഇനി അങ്ങനെ ഉണ്ടാവില്ല
മാലിനി -മ്മ്
അങ്ങനെ അവർ പിന്നെയും യാത്ര തുടർന്നു
