ജോസ് : അതൊക്കെ അറിയാം..ഞാൻ ഇവുടെ സ്ഥിരം വരാറുള്ളതാ പക്ഷെ നിന്നെ ആദ്യായിട്ടാ കാണുന്നത്
ഞാൻ പക്ഷെ കാര്യയത്തിലെക്ക് കടക്കാൻ വേണ്ടി എന്റെ ഡ്രസ്സ് അഴിക്കാൻ ഒരുങ്ങി. പക്ഷെ ജോസേട്ടൻ തടഞ്ഞു.
ജോസ് – ഞാൻ ഇതിനു വന്നതല്ല കാഞ്ചന.
ഞാൻ – പിന്നെ
ജോസ് – നിനക്ക് ഇവിടുന്നു രക്ഷപെടണോ
എന്റെ മുഖം വിടർന്നു… ഞാൻ ആളുടെ അടുത്ത് ചെന്നിരുന്നു.
ഞാൻ : എങ്ങനെ…
ജോസ് – നിന്നെ ഞാൻ കാശ് കൊടുത്തു വാങ്ങും
ദൈവമേ… വറു ചട്ടിയിൽ നിന്നു എരിത്തീയിലേക്കാണോ..
ഞാൻ : വാങ്ങാനോ… നിങ്ങൾ ആരാ
ജോസ് : ഞാൻ… അതിലൊക്കെ എന്തിരിക്കുന്നു…നിന്നെ ഇവിടുന്നു രക്ഷപെടാൻ ഞാൻ സഹായിക്കാം.. നിനക്ക് സമ്മതം ആണെങ്കിൽ മാത്രം.
എന്തായാലും വേണ്ടില്ല.. എനിക്ക് ഇവിടുന്നു എങ്ങനെ എങ്കിലും രക്ഷപെട്ടാൽ മതി. ബാക്കിയൊക്കെ പിന്നെ
ഞാൻ – വേണം… Pls help.
ജോസ് – എന്ന രാവിലെ തയ്യാറായിക്കോ.. നമ്മുക്ക് പോവാം.
ഞാൻ – ജോസേട്ടാ… രാവിലെ പോവാം എന്ന് പറയുമ്പോ…അതെങ്ങനെ
ജോസ് : നിന്നെ ഞാൻ പറയുന്ന കാശ് കൊടുത്ത് വാങ്ങും..
ഞാൻ – അതിനു ഇവർ സമ്മതിക്കുമോ
ജോസ് – മോളെ… ഞാൻ ആദ്യായിട്ടല്ല ഈ പരിപാടി
പറഞ്ഞ പോലെ തന്നെ രാവിലെ ആവുമ്പോഴേക്കും ജോസേട്ടൻ വന്നു എന്നോട് എന്റെ ഡ്രസ്സ് പാക്ക് ചെയ്യാൻ പറഞ്ഞു.
ജോസ് – താഴെ ഒരു കാർ കിടപ്പുണ്ട് അതിൽ ചെന്നിരുന്നോ. ഞാൻ വരാം…
അങ്ങനെ ഞാൻ ആ കാറിൽ ചെന്നിരുന്നു… എന്നെ കൂടാതെ ഒരു ഡ്രൈവറും ആ കാറിൽ ഉണ്ടായിരുന്നു….ഒരു 10 മിനിറ്റ് കഴിഞ്ഞു ജോസേട്ടൻ വന്നു ഡ്രൈവറോട് കാർ എടുക്കാൻ പറഞ്ഞു…. അങ്ങനെ 2 കൊല്ലം കഴിഞ്ഞു ഞാൻ ആ നരകത്തിൽ നിന്നും രക്ഷപെട്ടു.
വഴിയിൽ ഉടനീളം ജോസേട്ടൻ ഉറങ്ങി… ഞാൻ എന്റെ ഭാവി എന്താവും എന്ന ചിന്തയൊന്നും എനിക്കപ്പോ ഇല്ലായിരുന്നു. പക്ഷെ ഞാൻ അവിടെന്നു രക്ഷപെട്ടു എന്ന സമാധാനവും സന്തോഷവും എനിക്കുണ്ടായിരുന്നു.
വഴിയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ആണ് ഞാൻ ഡ്രൈവറുടെ ഫോൺ ആൾ അറിയാതെ എടുത്തത്…2 കൊല്ലമായി ഞാൻ ആരെയെങ്കിലും വിളിച്ചിട്ട്. റൂമിലേക്ക് വരുന്ന കസ്റ്റമേഴ്സ് ഫോൺ കൊണ്ട് വരാൻ അവിടത്തെ ആളുകൾ സമ്മതിക്കാറില്ല.
ഞാൻ ജോസേട്ടനോട് ബാത്‌റൂമിൽ പോയി വരാം എന്ന് പറഞ്ഞു. ബാത്‌റൂമിൽ കയറിയതും ഞാൻ ആരെ വിളിക്കണം എന്നാലോചിച്ചു.
നേരിട്ട് വീട്ടിലേക്ക് വിളിച്ചാലോ… വേണ്ട… പ്രശ്‌നമാവും..
ഞാൻ വിളിച്ചത് വൃന്ദയെ ആയിരുന്നു… എന്റെ കൂട്ടുകാരി… അവളുടെ നമ്പർ എനിക്ക് കാണാപാഠമായിരുന്നു
അവളെ വിളിച്ചപ്പോൾ അവൾ ആദ്യം ഞെട്ടി… പിന്നെ എന്റെ വിശേഷങ്ങൾ ചോദിച്ചു… എല്ലാം പറയാനുള്ള സമയവും സാവകാശവും എനിക്കിലായിരുന്നു… പക്ഷെ അവൾ പറഞ്ഞ വിശേഷം കേട്ടു ഞാൻ ഞെട്ടി… എന്റെ അച്ഛൻ…. എന്റെ അച്ഛൻ മരിച്ചു…. അതും ഞാൻ നാട് വിട്ടു പോയി 2 മാസത്തിനുള്ളിൽ… അറ്റാക്ക് ആയിരുന്നത്രെ.
ഞാൻ മൂലമുണ്ടായിരുന്ന നാണക്കേടും പിന്നെ നാട്ടുകാരുടെയും ബന്ധുക്കളുടെയും കുറ്റപ്പെടുത്തൽ കാരണം അച്ഛൻ തളർന്നു പോയി കാണണം.. പിന്നെ എനിക്കൊന്നും അവളോട് ചോദിക്കാനും പറയാനും തോന്നിയില്ല…
ഞാൻ മരവിച്ച മനസ്സുമായി ജോസേട്ടന്റെ അടുത്ത് വന്നു എനിക്ക് വിശപ്പില്ല എന്ന് പറഞ്ഞു കാറിലേക്ക് പോന്നു. ഡ്രൈവറുടെ ഫോൺ അവിടെ തന്നെ വെച്ചു….
ഭക്ഷണം കഴിഞു അവർ മടങ്ങി വന്നു
ജോസ് – എന്ത് പറ്റി കാഞ്ചന… എന്തിനാ കരയുന്നെ…
അപ്പോഴാണ് ഞാൻ എന്റെ കണ്ണുനീർ തുടച്ചത്…
ഞാൻ – ഒന്നൂല്യ…
ജോസേട്ടൻ ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു
ജോസ് – നിനക്ക് ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് എങ്ങോട്ടെങ്കിലും ഓടി പോകാമായിരുന്നില്ലെ…
ഞാൻ ജോസേട്ടനെ ഒന്ന് നോക്കി..
ഞാൻ – എങ്ങോട്ട് പോകാൻ… എനിക്ക് പോകാൻ ഒരു ഇടമില്ലാ..
