കാട്ടുചെമ്പരത്തി – 2 Like

“അതിന് ഈ പറയുന്ന ടീം മാവോയിസ്റ്റ്അല്ലെന്ന് റിപ്പോർട്ട് ഉള്ളതല്ലേ?”

“അതിനാണോ പ്രശ്നം… അവരെ അങ്ങ് മാവോയിസ്റ്റ് ആക്കണം… പണ്ടത്തെ കേസിലെ ഏതേലും നോട്ടീസോ മറ്റോ മൂന്നാലെണ്ണം എടുത്തു കാണിച്ചാ പോരേഡോ…”

“എന്തിനാ സാർ ഈ വയ്യാവേലി….”

“പറഞ്ഞിട്ട് കാര്യം ഇല്ലെടോ.. പബ്ലിക് മീഡിയ ഒക്കെ നിറഞ്ഞു നില്ക്കല്ലേ… പോലീസിന് ഒരു ഇമ്പ്രഷൻ ഉണ്ടാവട്ടെ ന്ന്…”

“പക്ഷേ ആ ഉണ്ട നഷ്ടപെട്ടത്….”

“വെടി വച്ചു…”

“എന്ത്…”

“അതേടോ അങ്ങനെ ആക്കാം റിപ്പോർട്ട്… നമ്മൾ അവരെയും അവർ തിരിച്ചും ആക്രമിച്ചു എന്ന് വേണ്ടേ.. അവർക്ക് നേരെ നമ്മൾ വെടി വച്ചു… അങ്ങനെ ആവട്ടെ റിപ്പോര്ട്ട്…”

“പക്ഷേ ഇതൊക്കെ ആരെങ്കിലും വിശ്വസിക്കോ സാർ???.”

“അതിനല്ലേ CCTV… ആ അത് പറഞ്ഞപ്പോൾ ആണ് ആലോചിച്ചേ നമ്മുടെ ഓപ്പൺ റൂമിലെ സിസിടിവി…അതിൽ ഉണ്ടാവില്ലേ അവളുടെ കസർത്ത് മുഴുവൻ…”

“അത് രാത്രി ഓഫ് ചെയ്തു വയ്ക്കാറുണ്ട് സാർ…..”

“ഉവ്വ് ഉവ്വേ… വെള്ളമടിയെങ്ങാനും ആണോ പരിപാടി….”

“വെള്ളമടി ഒന്നും ഇല്ല സാർ… ഉറക്കം വരാതെ ഇരിക്കാൻ ചെറിയ ചീട്ട് കളി ഒക്കെ…”

“ആ… എന്തായാലും ആണ് ക്യാമറ കംപ്ലയിന്റ് ആണെന്ന് വരുത്തിക്കോ… പിന്നെ ഇവിടം ഒന്ന് അലങ്കോലം ആക്കിക്കോ… ഇനിയാ പെണ്ണ് എന്തേലും എടുത്തോണ്ട് പോയിട്ട് തന്നെ ഉണ്ടേൽ… വിശ്വസിപ്പിക്കണ്ടേ….”

അര മണിക്കൂർ കഴിഞ്ഞു SP വന്നു…

“എല്ലാം ഓക്കേ അല്ലേടോ???”

“യെസ് സാർ… പറഞ്ഞത് പോലെ സെറ്റ് ചെയ്തിട്ടുണ്ട്….”

“എന്നാ വാടോ CCTV ഫുട്ടേജ് ഒന്ന് നോക്കാം….”

അവർ മൂന്നാളും കൂടി CCTV യുടെ സിസ്റ്റം ഇരിക്കുന്ന മുറി തുറന്നു കയറി…. മുഖം മനസിലാവുന്നില്ല എങ്കിലും ടീവി കാർക്ക് കാണിക്കാൻ പറ്റുന്ന ഫുട്ടേജ് തന്നെ കിട്ടി… കാട്ടു ചെമ്പരത്തി വരുന്നതും പോവുന്നതും കാണിക്കുന്ന വിഷ്വൽസ് നോക്കികൊണ്ട് ഇരിക്കുമ്പോൾ തന്നെ മീഡിയാസ് വന്നു…

SP തന്നെ ആണ് അവരെ നേരിട്ടത്

പോലീസ് സ്റ്റേഷനുകളുടെ കാര്യക്ഷമത വിലയിരുത്താൻ രാത്രിയിൽ സ്റ്റേഷനുകളിൽ അൺഒഫീഷ്യൽ ആയി പട്രോളിംഗ് നടത്താറുണ്ടെന്നും അങ്ങനെ ഇവിടെ വന്ന സമയത്ത് തന്നെ ആണ് ആക്രമണം ഉണ്ടായത് എന്നും തുടങ്ങി കാട്ടുചെമ്പരത്തി എന്ന കുപ്രസിദ്ധ ക്രിമിനലിനെ അതിസാഹസികമായി തുരത്തി ഓടിച്ചത് വരെയുള്ള വീര കഥകൾ…. ഒപ്പം രണ്ട് വട്ടം നിറയൊഴിച്ചത് കൂടി അദ്ദേഹം വെളുപ്പിച്ചു കൊടുത്തു…

കേട്ട് നിൽക്കുന്ന പോലീസ് കാർക്ക് അമർഷവും ചിരിയും ഒരുപോലെ വരുന്നുണ്ട്…. അവർ അത്ര നേരം അനുഭവിച്ച മാനസിക സംഘർഷങ്ങൾ… എന്നിട്ട് എല്ലാ ക്രെഡിറ്റും SP തട്ടിയെടുക്കുന്നു…. പക്ഷേ ഒന്നും പറയാൻ കഴിയില്ലല്ലോ….

പക്ഷെ അപ്പോളാണ് SP ക്ക് ഒരു അബദ്ധം പറ്റിയത് ഒരു പത്രകാരന് കത്തിയത്…

CCTV യിൽ കാണുന്ന ആ സ്ത്രീ വരുന്ന സ്ഥലത്ത് കാലടിപാടുകളും കാണാം.. പക്ഷേ അതിന് മുകളിൽ ആയിരുന്നു SP യുടെ കാർ… ആ പത്രക്കാരൻ അത് ചോദിക്കുകയും ചെയ്തു…

“സാർ… കാട്ടു ചെമ്പരത്തി എന്ന ക്രിമിനൽ വന്ന വഴിയിൽ ആണല്ലോ സാറിന്റെ കാർ കൃത്യമായി കിടക്കുന്നത്. അപ്പോൾ അവർ കാറിനു മുകളിലൂടെ കയറിവന്നു കാണുമോ???”

അപ്രതീക്ഷിതമായ ചോദ്യം ആയത് കൊണ്ട് SP ഒന്ന് പതറി….

“അത്… കാർ… ”

എങ്കിലും CI അദ്ദേഹത്തിന്റെ സഹായത്തിന് വന്നു…..

“സർ കാർ പുറത്തായിരുന്നു പാർക്ക് ചെയ്തത്… പിന്നീട് ഞാനാണ് പോയി ഇവിടേക്ക് എടുത്തു കൊണ്ട് വന്നത്…”

“അതെന്തിനാണ് സർ??”

ആ പത്രക്കാരൻ തൃപ്തൻ ആയില്ലെന്ന് തോന്നുന്നു….

“എന്തുചോദ്യമാടോ… എന്റെ കാറ് കണ്ടാൽ എല്ലാവരും വിജിലന്റ് ആവുമല്ലോ…. സർപ്രൈസ് ആയി വന്നാലല്ലേ പോലീസ് സ്റ്റേഷന്റെ ജാഗ്രത ഒക്കെ വിലയിരുത്താൻ പറ്റൂ…. എന്തായാലും ഒള്ളത് പറയാമല്ലോ, ഏറ്റവും മികച്ച സ്റ്റേഷനുകളിൽ ഒന്നാണ് ഇത്….”

കൂടുതൽ പറയാൻ ഇല്ലെന്ന മട്ടിൽ അദ്ദേഹം സിഡികളിൽ എല്ലാ പത്രകാർക്കും കാട്ട്ചെമ്പരത്തി വരുന്നതും പോവുന്നതും ആയ വിഷ്വൽസ് പകർത്തി നൽകി….

സംഭവം നേരം വെളുക്കുമ്പോളേക്ക് വലിയ വാർത്ത ആയി മാറി….

നേരം വെളുത്തു കഴിഞ്ഞ്……

സമയം ആറര ആയിട്ടേ ഒള്ളു… പക്ഷേ ചില പത്രങ്ങളിൽ അടിച്ച് വന്നിട്ടുണ്ട്… വാർത്താ ചാനലുകളിൽ ഫ്ലാഷ് ന്യൂസ്‌ ആയി കാണിക്കുന്നുമുണ്ട്….

ആ സമയത്താണ് മുള്ളാൻ പോയ ഒരു ഹെഡ് കോൺസ്റ്റബിൾ ASI യുടെ അടുത്തേക്ക് ഓടി വരുന്നത്

“സർ പണി കിട്ടി……”

“ന്താടോ…”

“സർ, നമ്മുടെ സ്ട്രോങ്ങ്‌ റൂമിന്റെ പൂട്ട് അറുത്ത് മാറ്റി… അതിന്റെ ഉള്ളിൽ ഒന്നുമില്ല….. എല്ലാം മോഷണം പോയി….”

അത് ശരിക്കും ഒരു ആഘാതമായി….. ഒരാഴ്ച മുൻപ് പിടിച്ച ഒരു ടണ്ണിൽ അധികം വരുന്ന ചന്ദനവും നാല് ആനകൊമ്പും അടക്കം എല്ലാം പോയി…. പിന്നെ കണക്കിൽ പെടുന്നതും പെടാത്തതും ആയ ചാക്ക് കണക്കിന് കഞ്ചാവ്….

കാട്ടു ചെമ്പരത്തി എട്ടിന്റെ പണി തന്നെ ആണ് കൊടുത്തത്… ജയിലിൽ കിടക്കുന്ന പ്രതിയെ ആക്രമിക്കാൻ താക്കോൽ തിരയാൻ എന്ന വണ്ണം ഇരുമ്പ് അലമാരയിൽ ശബ്ദം ഉണ്ടാക്കിയപ്പോൾ പുറത്തു സ്ട്രോങ്ങ് റൂമിന്റെ പൂട്ട്

അറുത്തു മാറ്റുന്നതും സാധനങ്ങൾ എടുത്ത് മാറ്റുന്നതും ആരും അറിഞ്ഞില്ല…

♥️♥️♥️♥️

വയനാട്ടിലെ ഒരു മലയോര ഗ്രാമം…. കൊച്ച് റോഡിൽ കൂടി പൊടി പറത്തികൊണ്ട് ഒരു ബെൻസ് കാർ ചീറി പാഞ്ഞു പോകുന്നുണ്ട്….. അത് കാണുന്നവർ എല്ലാം വഴി ഒഴിഞ്ഞു ഭയത്തോടെ കൊടുക്കുന്നുമുണ്ട്…

ആ വണ്ടി കുറേകൂടി ഉള്ളിലേക്ക് കയറി ഒരു ഫാംഹൗസ്നു മുൻപിൽ ചെന്നു നിന്നു… അവിടെ മോഡിഫൈ ചെയ്ത മഹീന്ദ്ര ഥാർ വണ്ടി കൂടി കിടപ്പുണ്ട്…

അതിമനോഹരമായിരുന്നു ആ ഫാംഹൗസ്…. പച്ച വിരിച്ചു നിൽക്കുന്ന കാപ്പി ചെടികൾ…. അവയ്ക്കിടയിൽ വന്മരങ്ങളിൽ അങ്ങിങ്ങായി ഏഴോ എട്ടോ ട്രീ ഹൗസ്…. പുറകിലൂടെ ഒഴുകുന്ന കബനി നദി…..

ആ ബെൻസ് കാർ കണ്ട് വന്ന രണ്ട് കറുത്ത് തടിച്ച തമിഴർക്ക് മുൻപിലേക്ക് ആ വണ്ടിയുടെ ഡിക്കി തുറന്നു….യാതൊരു നിർദേശങ്ങളും കിട്ടിയില്ലെങ്കിൽ കൂടി അവർ ഉടനെ വണ്ടിയുടെ സ്റ്റെപ്പിനി അഴിച്ചു മാറ്റാൻ തുടങ്ങി….

അത് അഴിച്ചു ഊരിയെടുത്തു കഴിഞ്ഞു അവരിൽ ഒരാൾ ഡ്രൈവർ ഗ്ലാസ്സിൽ പതിയെ തട്ടിയ ശേഷം ഭവ്യതയോടെ മാറി നിന്നു…

അപ്പോൾ പുറകിൽ നിന്ന് രണ്ടാൾ ഇറങ്ങി… അതിലൊരാൾ മുൻവശത്തെ ഡോർ തുറന്ന് കൊടുത്തപ്പോൾ അവിടെനിന്നും അയാളും…

ആറ്റുപുരക്കൽ മാധവൻ…..

അയാൾ പുറത്തിറങ്ങിയപ്പോൾ സ്റ്റെപ്പിനി ഊരി മാറ്റികൊണ്ടിരുന്ന മറ്റേ തമിഴൻ ഥാറിന്റെ പാസഞ്ചർ സൈഡിലെ ഡോർ തുറന്നു കൊടുത്തു… മാധവൻ കയറിയ ശേഷം കാറിൽ ഉണ്ടായിരുന്ന രണ്ട് പേരും കൂടി ആ ഥാറിൽ കയറി…. ഓഫ്റോഡിനു വേണ്ടി മോഡിഫൈ ചെയ്ത ഥാർ ഫാമിലെ കാപ്പി ചെടികൾക്ക് ഇടയിലേക്ക് നീങ്ങിതുടങ്ങി….

“എന്നാ അണ്ണാ രണ്ട് പേര്…. ആരാ ഈ പുതിയ ആൾ???”

Leave a Reply

Your email address will not be published. Required fields are marked *