കാട്ടുചെമ്പരത്തി – 2 Like

അയാൾ അകത്തേക്ക് ചെല്ലുമ്പോൾ ആ സ്ത്രീ ചുറ്റും നോക്കികൊണ്ട് പറയുന്നുണ്ട്..

“താക്കോൽ ആ മുറിയിൽ ഉണ്ടെന്ന് ഉറപ്പല്ലേ….”

“അവിടെ ഉണ്ടാവാറുണ്ട്… ഇല്ലെങ്കിൽ സർ വീട്ടിൽ കൊണ്ട് പോയിക്കാണും.. അതിന് പക്ഷേ ചാൻസ് കുറവാണ്…”

“ഞാൻ വരും വരെ ഒരാളും ഫോൺ വിളിക്കാൻ ശ്രമിക്കരുത്. സഹകരിച്ചാൽ ആർക്കും ഒന്നും സംഭവിക്കില്ല… അല്ലെങ്കിൽ അറിയാമല്ലോ…. ”

അതും പറഞ്ഞു അവൾ ഒറ്റ നിമിഷം കൊണ്ട് തോക്ക് ഉറയിലേക്ക് തിരിച്ചു ഇട്ട ശേഷം അവർക്ക് അനങ്ങാൻ കൂടി ഇട നൽകാതെ മുന്പിലെ ടേബിളിൽ ചവിട്ടി ഉയർന്നു….

എന്താണ് ചെയ്യുന്നത് എന്ന് എല്ലാവരും അതിശയിച്ചു നോക്കുമ്പോളേക്കും ടേബിളിൽ നിന്ന് ഉയർന്ന് ചാടി അവൾ ഫാനിന്റെ ഡോമിൽ രണ്ടും കൈ കൊണ്ടും തൂങ്ങി കിടന്നു…. ഫാനിന്റെ ആട്ടത്തിന് ഒപ്പം അവളും കൂടി ആടിയതോടെ ആടിയാടി അവളുടെ കാലുകൾ CI യുടെ റൂമിന്റെയും മെയിൻ ഹോളിന്റെയും ഇടയിലെ ചുവരിന് മുകളിലെ ഗ്യാപ്പിൽ കുരുങ്ങി…

ശ്വാസമെടുക്കാൻ അവൾ ഒരു നിമിഷം നിന്നു…. ആ സമയം പാറാവ് കാരൻ അവൾക്ക് നേരെ തോക്ക് ചൂണ്ടി നിരയൊഴിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല… തുറന്നു നോക്കിയപ്പോൾ ആണ് അബദ്ധം മനസിലായത്…. തിരകൾ ആരോ എടുത്ത് മാറ്റിയിരുന്നു….

അപ്പോളേക്കും അവൾ ഫാനിൽ നിന്നും ഒരു കൈ ഉയർത്തി കഴുക്കോലിൽ പിടിച്ചു അതിൽ തൂങ്ങി…. തലകീഴായി ഒരു കുരങ്ങിനെക്കാൾ കൃത്യതയോടെ അവൾ CI യുടെ മുറിയിലേക്ക് കടന്നു…..

“ആരെങ്കിലും ഫോൺ വിളിക്കെടോ….”

“അവൾ കേട്ടാൽ….”

“പുറത്തു പോയി വിളിക്കെടോ….”

“അല്ല സർ പുറത്ത് ആരൊക്കെയോ ഉണ്ട്….”

“ഷിറ്റ്….”

അമർഷം വാക്കുകളായി പുറത്ത് ചാടിയപ്പോൾ ASI തന്റെ മൊബൈൽ എടുത്തു ആർക്കൊക്കെയോ മെസ്സേജ് ടൈപ് ചെയ്തു…..

അപ്പോളേക്കും CI യുടെ റൂമിൽ നിന്ന് ഇരുമ്പ് കൊണ്ടുള്ള അലമാരിയിൽ ശക്തിയായി അടിക്കുന്ന ശബ്ദം ഉയർന്ന് തുടങ്ങി…. കുറെയേറെ വട്ടം അതു തുടർന്നു… അതിനിടെ ASI ഫോണിൽ ആരെയോ വിളിച്ചെങ്കിലും വെളുപ്പിന് മൂന്നുമണിയുടെ സുഖകരമായ ഉറക്കത്തിൽ നിന്ന് ആ ഫോൺ വിളിച്ചയാൾ എണീറ്റില്ല…

അത് കേട്ടാവണം… പുറത്തു നിന്നും പട്ടിയുടെ ഓരിയിടൽ മുഴങ്ങി

തുടങ്ങി…അപ്പോളേക്കും ആ അലമാരി പൊളിക്കാൻ കഴിയില്ലെന്ന് മനസിലാക്കി ആവും പാട്ടയിൽ അടിയ്ക്കുന്നത് പോലുള്ള ശബ്ദം അവസാനിച്ചു….. പോയത് പോലെ മുകളിലൂടെ തന്നെ അവൾ തിരിച്ചു ഇറങ്ങി വന്നു….

താക്കോൽ കിട്ടാത്തതിന്റെ നിരാശയിൽ അവൾ അവർക്ക് നേരെ കൈ ചൂണ്ടി പറഞ്ഞു…….

“ഇപ്പോൾ അവസാനിപ്പിക്കാൻ കഴിയാഞ്ഞിട്ടല്ല…. നിങ്ങളുടെ പണി കളയണ്ട എന്ന് കരുതിയാണ്.. അത് കൊണ്ട് തന്നെ പറയുന്നു… ഇവനെ ജയിലിലെ സദ്യ തിന്നാൻ വിടാൻ പറ്റില്ല…. നാളെ തന്നെ ജാമ്യം കിട്ടി പുറത്ത് ഇറങ്ങിയിരിക്കണം ഇവൻ… അടുത്ത ദിവസം ഇവന്റെ പോസ്റ്റ്‌ മോർട്ടത്തിനും റെഡി ആയിരിക്കണം….”

വീണ്ടും പുറത്തു പട്ടിയുടെ ഓരിയിടൽ കേൾക്കാൻ പറ്റി… അപ്പോളെക്ക് അവൾ പുറത്തേക്ക് ഓടിയിറങ്ങി ഇരുട്ടിൽ അപ്രത്യക്ഷമായി….

ASI വീണ്ടും ഫോൺ വിളിക്കാൻ തുടങ്ങി… അപ്പോളേക്കും ഏതാനും നിമിഷം മുൻപ് കഴിഞ്ഞതിനെ കുറിച്ചായി ചർച്ച….

“ഇതാണോ ഈ എല്ലാവരും പേടിക്കുന്ന കാട്ടു ചെമ്പരത്തി… വെറുതെ പേടിച്ചു.. വന്നത് പോലെ പോയികളഞ്ഞല്ലോ…”

“ഇത് അതൊന്നും ആവില്ല ദാസാ…. കണ്ടിട്ട് ഏതോ ഓളം വെട്ട് കേസ്.. എന്നാലും ആള് പിശക് ചരക്കായിരുന്നു…”

“പിന്നെ… നിന്നെക്കൊണ്ട് പറ്റുവോ അത് പോലെ ആ മുറിയിൽ കയറാൻ??? അവൾ വേറെ എന്തോ ഉദ്ദേശം കൊണ്ട് വന്നതാണ്…..”

ഹെഡ് കോൺസ്റ്റബിൾ ഉദയൻ മാത്രം അങ്ങനെ പറഞ്ഞു… ആ പറഞ്ഞതിന് ആരെങ്കിലും മറുപടി പറയും മുൻപ് ഫോൺ കണക്ട് ആയത്കൊണ്ട് ASI കൈ കൊണ്ട് ആംഗ്യം കാണിച്ച് എല്ലാവരെയും നിശബ്ദരാക്കി…

CI ആയിരുന്നു മറുവശത്തു… ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞു ഫോൺ കട്ട് ചെയ്തതും ഒരു പിസി ASI യോട് ചോദിച്ചു…

“സർ ലോഗിൽ എന്റർ ചെയ്യട്ടെ???”

“വരട്ടെടോ… സർ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു… എന്നിട്ട് ചോദിച്ചിട്ട് മതി……”

Leave a Reply

Your email address will not be published. Required fields are marked *