നേരം വെളുത്തു കഴിഞ്ഞ്……
സമയം ആറര ആയിട്ടേ ഒള്ളു… പക്ഷേ ചില പത്രങ്ങളിൽ അടിച്ച് വന്നിട്ടുണ്ട്… വാർത്താ ചാനലുകളിൽ ഫ്ലാഷ് ന്യൂസ് ആയി കാണിക്കുന്നുമുണ്ട്….
ആ സമയത്താണ് മുള്ളാൻ പോയ ഒരു ഹെഡ് കോൺസ്റ്റബിൾ ASI യുടെ അടുത്തേക്ക് ഓടി വരുന്നത്
“സർ പണി കിട്ടി……”
“ന്താടോ…”
“സർ, നമ്മുടെ സ്ട്രോങ്ങ് റൂമിന്റെ പൂട്ട് അറുത്ത് മാറ്റി… അതിന്റെ ഉള്ളിൽ ഒന്നുമില്ല….. എല്ലാം മോഷണം പോയി….”
അത് ശരിക്കും ഒരു ആഘാതമായി….. ഒരാഴ്ച മുൻപ് പിടിച്ച ഒരു ടണ്ണിൽ അധികം വരുന്ന ചന്ദനവും നാല് ആനകൊമ്പും അടക്കം എല്ലാം പോയി…. പിന്നെ കണക്കിൽ പെടുന്നതും പെടാത്തതും ആയ ചാക്ക് കണക്കിന് കഞ്ചാവ്….
കാട്ടു ചെമ്പരത്തി എട്ടിന്റെ പണി തന്നെ ആണ് കൊടുത്തത്… ജയിലിൽ കിടക്കുന്ന പ്രതിയെ ആക്രമിക്കാൻ താക്കോൽ തിരയാൻ എന്ന വണ്ണം ഇരുമ്പ് അലമാരയിൽ ശബ്ദം ഉണ്ടാക്കിയപ്പോൾ പുറത്തു സ്ട്രോങ്ങ് റൂമിന്റെ പൂട്ട്
അറുത്തു മാറ്റുന്നതും സാധനങ്ങൾ എടുത്ത് മാറ്റുന്നതും ആരും അറിഞ്ഞില്ല…
♥️♥️♥️♥️
വയനാട്ടിലെ ഒരു മലയോര ഗ്രാമം…. കൊച്ച് റോഡിൽ കൂടി പൊടി പറത്തികൊണ്ട് ഒരു ബെൻസ് കാർ ചീറി പാഞ്ഞു പോകുന്നുണ്ട്….. അത് കാണുന്നവർ എല്ലാം വഴി ഒഴിഞ്ഞു ഭയത്തോടെ കൊടുക്കുന്നുമുണ്ട്…
ആ വണ്ടി കുറേകൂടി ഉള്ളിലേക്ക് കയറി ഒരു ഫാംഹൗസ്നു മുൻപിൽ ചെന്നു നിന്നു… അവിടെ മോഡിഫൈ ചെയ്ത മഹീന്ദ്ര ഥാർ വണ്ടി കൂടി കിടപ്പുണ്ട്…
അതിമനോഹരമായിരുന്നു ആ ഫാംഹൗസ്…. പച്ച വിരിച്ചു നിൽക്കുന്ന കാപ്പി ചെടികൾ…. അവയ്ക്കിടയിൽ വന്മരങ്ങളിൽ അങ്ങിങ്ങായി ഏഴോ എട്ടോ ട്രീ ഹൗസ്…. പുറകിലൂടെ ഒഴുകുന്ന കബനി നദി…..
ആ ബെൻസ് കാർ കണ്ട് വന്ന രണ്ട് കറുത്ത് തടിച്ച തമിഴർക്ക് മുൻപിലേക്ക് ആ വണ്ടിയുടെ ഡിക്കി തുറന്നു….യാതൊരു നിർദേശങ്ങളും കിട്ടിയില്ലെങ്കിൽ കൂടി അവർ ഉടനെ വണ്ടിയുടെ സ്റ്റെപ്പിനി അഴിച്ചു മാറ്റാൻ തുടങ്ങി….
അത് അഴിച്ചു ഊരിയെടുത്തു കഴിഞ്ഞു അവരിൽ ഒരാൾ ഡ്രൈവർ ഗ്ലാസ്സിൽ പതിയെ തട്ടിയ ശേഷം ഭവ്യതയോടെ മാറി നിന്നു…
അപ്പോൾ പുറകിൽ നിന്ന് രണ്ടാൾ ഇറങ്ങി… അതിലൊരാൾ മുൻവശത്തെ ഡോർ തുറന്ന് കൊടുത്തപ്പോൾ അവിടെനിന്നും അയാളും…
ആറ്റുപുരക്കൽ മാധവൻ…..
അയാൾ പുറത്തിറങ്ങിയപ്പോൾ സ്റ്റെപ്പിനി ഊരി മാറ്റികൊണ്ടിരുന്ന മറ്റേ തമിഴൻ ഥാറിന്റെ പാസഞ്ചർ സൈഡിലെ ഡോർ തുറന്നു കൊടുത്തു… മാധവൻ കയറിയ ശേഷം കാറിൽ ഉണ്ടായിരുന്ന രണ്ട് പേരും കൂടി ആ ഥാറിൽ കയറി…. ഓഫ്റോഡിനു വേണ്ടി മോഡിഫൈ ചെയ്ത ഥാർ ഫാമിലെ കാപ്പി ചെടികൾക്ക് ഇടയിലേക്ക് നീങ്ങിതുടങ്ങി….
“എന്നാ അണ്ണാ രണ്ട് പേര്…. ആരാ ഈ പുതിയ ആൾ???”
“എല്ലാം ഇറുക്ക് വേലുച്ചാമി, സുരക്ഷ കൊഞ്ചം കമ്മി ആണാ ന്ന് നിനക്കത്…. അത് വിട്.. വിളവെടുപ്പ് എപ്പടിയിരുക്ക് വേലൂ….”
“നല്ലായിരുക്ക് മാധവൻ ഭയ്യാ…. അനാ….”
“എതുക്ക്ഡാ ഡൗട്ട്….”
“പോയ വർഷത്തുക്ക് മാതിരി വെളവ് കിടയാത്…. അന്ത ശക്തിവെൽ ഇരുന്താ താൻ…”
“ഹ്മ്മ്മ്…..”
മാധവൻ ഒന്ന് അമർത്തി മൂളി…. വേലു.. അഥവാ വേലുച്ചാമി ഭവ്യത അഭിനയിച്ചു കൊണ്ട് അയാളെ ഇടയ്ക്കിടെ നോക്കികൊണ്ട് വണ്ടി ഓടിച്ചു….
“അന്ത പോലീസ് സ്റ്റേഷനീന്ന് പോയ മെറ്റീരിയൽസ് ട്രാക്ക് പണ്ണിയാ???”
“അത്…. അത്….”
“ഉരുളാതെ പേശെടാ എന്നാച്ച്… ചെക്ക് പണ്ണിയാ…”
“ഉവ്വ് അണ്ണാ…. എട്ട് വണ്ടി താനേ അന്ത വഴി നൈറ്റ് പോയത്… ആറ് വണ്ടികളുടെയും ഡീറ്റെയിൽസ് നീറ്റാ താൻ ഇരുക്ക്… ആന ഒരു വണ്ടി വന്ത് ടാങ്കർ ലോറി… നമ്പർ ക്ലിയർ കെടായാത്….”
“ഹ്മ്മ്മ്…. നെക്സ്റ്റ്???”
“അന്ത വണ്ടി ടാങ്കറ് ലോറിക്ക് കൊഞ്ചം മുന്നാടി താൻ പോയത്”
“നമ്പർ….”
“തേവായില്ല സർ… ഉങ്കളുടെ വീട്ട് വണ്ടി താൻ…. അന്ത ഇന്നോവ….”
“നിജമാ പേശരത്?? തേരിയുമല്ലോ ഉനക്ക്??”
“നെജമാ അണ്ണാ….”
“ആരോടുമേ സൊല്ല വേണ്ടാ…. ”
“കണ്ടിപ്പാ.. അണ്ണാ…”
“ഹ്മ്മ്മ്….”
അയാൾ കുറച്ചു നേരം ചിന്തിച്ചിരുന്നു…. പിന്നെ പറഞ്ഞു…
“നാല് കോടി…. നാലുകോടിയുടെ മെറ്റീരിയൽ താൻ പോയത്… ഒരു കോടി എസ് പി ക്കും മന്ത്രിക്കും കൂടി കൊടുത്താൽ, സ്ട്രോങ്ങ് റൂമിൽ ഒരു ഫയർ… നാല് കോടിയുടെ മെറ്റീരിയലിനു ഒപ്പം അറുപതു ലക്ഷത്തിന്റെ ചന്ദനവും കിടയ്ക്കും…… എല്ലാം പറഞ്ഞു സെറ്റ് ആക്കി വച്ചിരുന്നത് താൻ… ആനാ തൊലഞ്ഞിട്ടേ….”
