അവസാനം ആ വാഗ മര കാടുകള്‍ക്കിടയിലിട്ടു ഞാന്‍ അയാളെ വെട്ടി വീഴ്ത്തി. അയാളുടെ അവസാന ശ്വാസവും നിലയ്ക്കുന്നതു വരെ വെട്ടി.
ദൈവം എനിക്കൊപ്പം ആയിരുന്നു. അല്ലെങ്കില്‍ ആ പെരു മഴയത്ത് തെളിവുകളെല്ലാം ഒലിച്ചു പോകുമായിരുന്നോ?
തിരികെ കാന്‍റീനില്‍ എത്തിയ ഞാന്‍ സ്റ്റോര്‍ മുറിയില്‍ കയറി ഡസ്കിന് മുകളില്‍ കൂടി കുറെ ഓടുകള്‍ ഇളക്കി മാറ്റി. മിസ്സിനെ നോക്കി ഞാന്‍ പറഞ്ഞു.
അവന്‍ ഇനി വരില്ല. നമുക്ക് നേരെയും ആരും വിരല്‍ ചൂണ്ടരുത്. അതിനു തെളിവുകള്‍ ഈ മഴയത്ത് ഒലിച്ചു പോകണം. കുറെ വെള്ളം കൊണ്ട് വന്നു ഞാന്‍ എന്‍റെ രേതസ്സ് തറയില്‍ കിടന്നത് ഒഴുക്കി കളഞ്ഞു. രഞ്ചു അപ്പോഴും മയക്കത്തില്‍ ആയിരുന്നു. പുറത്തിറങ്ങി സ്റ്റോര്‍ വെളിയില്‍ നിന്നും പൂട്ടി. ഫ്രിഡ്ജില്‍ നിന്നും ബാക്കിയിരുന്ന ഐസ് ക്രീം എടുത്തു. അടുക്കള അകത്തു നിന്നും കുറ്റിയിട്ടു ഞങ്ങള്‍ ആരും കാണാതെ പുറത്തിറങ്ങി. ആ മഴയത്ത് ആര്‍ക്കും ഞങ്ങളെ കാണാന്‍ ആകുമായിരുന്നില്ല.
ഞാന്‍ കാന്‍റീന്‍ പൂട്ടി താക്കോല്‍ എടുത്തു. രഞ്ചുവിനെയും എടുത്തു മിസ്സിന്റെ കാറില്‍ കയറി. അപ്പോഴാണ് താക്കോലിന്‍റെ കാര്യം ഓര്‍മ്മ വന്നത്. മിസ്സിനോട് പറഞ്ഞു കാര്‍ വാഗ മരക്കാടുകളുടെ മറു വശത്ത് നിര്‍ത്തി. ഞാന്‍ ജോസ്സിനെ കൊന്നു തള്ളിയ ഭാഗത്തേക്ക് പോയി. അത് ഒരു കണക്കിന് നന്നായി. അല്ലെങ്കില്‍ അയാളുടെ മൃതദേഹത്തിനരുകില്‍ കിടന്നിരുന്ന എന്‍റെ പഴ്സ് ഞാന്‍ കാണുമായിരുന്നില്ലല്ലോ. ഞാന്‍ അത് തിരികെ എടുത്തു. താക്കോല്‍ കൂട്ടം ദൂരേക്ക് വലിച്ചെറിഞ്ഞു. അവിടെ മറന്നിട്ട കൊടുവാളും എടുത്തു തിരികെ വന്നു കാറില്‍ കയറി. കൊടുവാള്‍ കണ്ട മിസ്സ് ആകെ പേടിച്ചു. പക്ഷെ ഞാന്‍ അവരെ സമാധാനപ്പെടുത്തി. മിസ്സിന്റെ വീട്ടിലേക്കു പോയി.
മിസ്സിന്റെ ഹസ്ബന്റിന്റെ സഹായത്തോടെ ആ വാളും ഐസ്ക്രീമും കുഴിച്ചിട്ടു.
നാളിതു വരെ ആരും അറിയാതെ പോയ ആ രഹസ്യം ഞാന്‍ ഇപ്പോള്‍ പറയുന്നത് എന്ത് കൊണ്ടോ നിങ്ങള്‍ ആ സത്യം അറിയാതെ സര്‍വീസില്‍ നിന്നും വിരമിക്കാന്‍ പാടില്ല എന്ന് കരുതിയാണ്.
ഇത് നിങ്ങള്‍ വായിക്കുമ്പോഴേക്കും ഞാനും എന്‍റെ രഞ്ചുവിനൊപ്പം എത്തിയിട്ടുണ്ടാകും.
ദൈവത്തിന്‍റെ കരങ്ങള്‍ തെളിവുകള്‍ മായ്ച്ചു കളഞ്ഞത് പോലെ ഈ ഏറ്റു പറച്ചിലും മാഞ്ഞു പോകും. കാരണം അനികുട്ടന്‍ എന്ന മുഖം മൂടിക്കു പിന്നിലെ എന്നെ നിങ്ങള്‍ക്കിനി കണ്ടെത്താന്‍ ആകില്ല.. ഗുഡ് ബൈ.”
ഞാന്‍ ആ മെസ്സേജ് ഒരിക്കല്‍ കൂടി വായിച്ചു. എന്‍റെ കരിയറില്‍ വീണ ആ ചോരപ്പാടുകള്‍ കഴുകി കളയണം എന്നെനിക്കു തോന്നി. സൈബര്‍ വിങ്ങില്‍ വിളിച്ചു മെസ്സെജിന്റെ ഉറവിടം കണ്ടെത്തി. മുംബൈയില്‍ നിന്നാണ്. ഏകദേശം ലൊക്കേഷന്‍ മനസ്സിലാക്കിയ ഞാന്‍ മുംബൈയ്ക്ക് പോകാനായി റെയില്‍വേ സ്റെഷനില്‍ എത്തി. അവിടെ അവിചാരിതമായി ട്രെയിന്‍ കാത്തു നില്‍ക്കുന്ന സ്ത്രീയെ കണ്ടു ഞാന്‍ ഞെട്ടി..
മായ.
ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ അവര്‍ക്കരികിലേക്കു ചെന്നു. എന്നെ പരിചയപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കണ്ടതിന്‍റെ ആശ്ചര്യം ആ മുഖത്ത് പ്രകടം ആയിരുന്നു.
അവള്‍ ഉടനെ തന്നെ അപ്പുറത്ത് നിന്നിരുന്ന ഹരിയേട്ടനെ വിളിച്ചു. ഞങ്ങള്‍ ഒത്തിരി സംസാരിച്ചു. എനിക്ക് സംശയം ആയി. അനിയേയും രഞ്ചുവിനെയും പറ്റി ചോദിച്ചപ്പോള്‍ അവരെ കാത്താ ഞങ്ങള്‍ നില്‍ക്കുന്നെ, മുംബൈയില്‍ നിന്നും അവര്‍ വന്നു കൊണ്ടിരിക്കുവാ എന്ന് മായ പറഞ്ഞപ്പോള്‍ ഞാന്‍ തേടി വന്ന കൊലയാളി അനി തന്നെയാണോ എന്ന് ഞാന്‍ സംശയിച്ചു.
പെട്ടെന്ന് എന്‍റെ മൊബൈലില്‍ ഒരു കാള്‍ വന്നു.
“ഹലോ കമ്മിഷണര്‍ പ്രിത്വി സാര്‍. നിങ്ങള്‍ അന്വേഷിക്കുന്ന ചോരപ്പാടുകള്‍ ആ കുടുംബത്തിന്‍റെ കയ്യില്‍ പുരണ്ടിട്ടില്ല. അനിയുടെയും. പക്ഷെ കാന്‍റീനിലെ ആ ജോസേട്ടന്റെ രേതസ്സിന്‍റെ പാടുകള്‍ ഏറ്റു വാങ്ങിയ പാവം പെണ്‍കൊടികള്‍ ആണ് മായയും രഞ്ചുവും ഒക്കെ. അത് പോലെ പേരറിയാത്ത എത്രെയോ പെണ്‍കൊടികള്‍. ഞാന്‍ ചെയ്തത് ദൈവത്തിന്‍റെ നീതിയാണ്. അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്ക്. നിങ്ങളുടെ ഭാര്യ, പെങ്ങള്‍ അവരും ചിലപ്പോള്‍ ആ നീചന്‍റെ പാപത്തിന്‍റെ തുള്ളികള്‍ എട്ടു വാങ്ങേണ്ടി വരില്ലായിരുന്നോ. എന്നിലൂടെ, എന്നിലൂടെ മാത്രം ആ നീചന്‍റെ പാപക്കറ ഒലിച്ചു പോയി. ദൈവവും പ്രകൃതിയും എനിക്ക് കൂട്ട് നിന്നു.
എന്ത് കൊണ്ടോ നിങ്ങളോട് ഇത് വെളിപ്പെടുത്തണം എന്നെനിക്കു തോന്നി. മായയും കുടുംബവും വേറെ ആരും തങ്ങളുടെ ഉള്ളില്‍ കടന്ന വിഷത്തിന്‍റെ കഥ അറിയാതിരിക്കട്ടെ.
