കാമിനി പ്രകാശം പരത്തുന്നവള്‍ – 2 Like

” റൊമ്പ നാളുക്കപ്പുറം നല്ലാ തൂങ്കിട്ടെ …” അടുത്തുള്ള ടീക്കടയില്‍ നിന്ന് വാങ്ങി കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ട് അക്ക പറഞ്ഞപ്പോള്‍ എന്‍റെ മനസും കുളിര്‍ന്നു …

അക്കയെ മുകളില്‍ നിര്‍ത്തിയിട്ട് ഞാന്‍ ജോലി ചെയ്തു … കമ്പനി മുതലാളി .. ഒരു പാവം അണ്ണാച്ചി .. അയാള്‍ വന്നപ്പോള്‍ കാര്യം പറഞ്ഞു … അയാളാണ് അവരുടെ ഒരു പഴയ കെട്ടിടത്തെ പറ്റി പറഞ്ഞത് … അന്നുച്ചക്ക് ആ കെട്ടിടം പോയി നോക്കി .. താഴെ ഒരു പലക തട്ടികള്‍ കൊണ്ട് മറച്ചിരിക്കുന്ന കടമുറിയും, അതിനു പിന്നില്‍ അത്യാവശ്യം സാധനങ്ങള്‍ വെക്കാവുന്ന ഒരു മുറിയും ചെറിയ ഇടനാഴിയിലൂടെ ചെന്നാല്‍ രണ്ടു മുറിയുള്ള വീടും … അവിടെ ആളില്ലെങ്കിലും കട ഇപ്പോള്‍ ഒരാള്‍ നടത്തുന്നുണ്ട് … അവരെ മാറ്റി തരാമെന്ന് പറഞ്ഞാണ് എന്നെ പറഞ്ഞു വിട്ടത് .. മുകളിലെ നിലയില്‍ മൂന്നു മുറികള്‍ ഉണ്ട് … എല്ലാം ഫുള്‍ ആണ് …

വൈകിട്ട് അക്കയെ കൊണ്ട് പോയി കാണിച്ചു …
ഇത് ധാരാളം മതിയെന്ന് അക്ക പറഞ്ഞതോടെ അണ്ണാച്ചിയെ കാര്യങ്ങള്‍ ധരിപ്പിച്ചു … അന്ന് വൈകിട്ട് മാല പണയം വെച്ചതും , എന്‍റെ ഒരു മാസത്തെ ശമ്പളം അഡ്വാൻസ് ആയി എഴുതിയെടുത്തതും ആയി കുറച്ചു പൈസ കൊണ്ട് അണ്ണാച്ചിയെ പോയി കണ്ടു … അക്കയുടെ ഒപ്പ് പത്രത്തില്‍ വാങ്ങി , അടുത്ത ആഴ്ച മുതല്‍ താമസവും കച്ചവടവും ചെയ്തോളാന്‍ സമ്മതവും വാങ്ങിയിറങ്ങി …കൊടുത്ത പൈസ അക്കയുടെ കയ്യില്‍ കൊടുത്തു അണ്ണാച്ചി ” നീ ബിസിനെസ് പണ്ണുങ്കമ്മാ…കൊഞ്ചം കൊഞ്ചമാ തിരുപ്പി തന്നാല്‍ പോതും അമ്മാ ” എന്ന് പറഞ്ഞപ്പോള്‍ അക്കയുടെ കണ്ണുകള്‍ നിറഞ്ഞില്ല … എന്‍റെ കണ്ണുകള്‍ നിറഞ്ഞു …

ആ ഞായറാഴ്ച ആയപ്പോള്‍ ഞാനും അക്കയും കൂടി പോയി കടയും വീടും വൃത്തിയാക്കി … ഉച്ച കഴിഞ്ഞു ചെറുതായി ഒന്ന് പെയിന്റടിക്കുക കൂടി ചെയ്തപ്പോള്‍ എല്ലാം ഭംഗിയായി … പുറത്തു നിന്നാരെയും വിളിച്ചില്ല … പക്ഷെ , ഉച്ച കഴിഞ്ഞു എന്നെ അന്വേഷിച്ചു റൂമില്‍ വന്ന കാളി വിവരം അറിഞ്ഞു ഞങ്ങളുടെ കൂടെ കൂടി …

തിങ്കളാഴ്ച ഉച്ച വരെ കമ്പനിയില്‍ നിന്ന് ലീവെടുത്തു, കാളിയുടെ മസ്ദയില്‍ മാര്‍ക്കറ്റില്‍ ഒക്കെ പോയി അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ ഒക്കെ മേടിച്ചു … പിറ്റേ ദിവസത്തേക്കുള്ള മാവും ഒക്കെ ..

അന്നുച്ച കഴിഞ്ഞു അക്ക കച്ചവടം തുടങ്ങി … പിറ്റേന്ന് മുതല്‍ രാവിലെ ഇഡ്ഡലിയും ദോശയും , വൈകിട്ട് ബജി പോലെ ചെറിയ പലഹാരങ്ങളും ..പിന്നെ കടയില്‍ അല്ലറ ചില്ലറ സാധനങ്ങള്‍ ഒക്കെ ആയി തുടക്കം കുറിച്ചു.രാവിലെ ഇഡ്ഡലി , ദോശ കാണും .. അല്‍പസ്വല്‍പം മുറുക്കാന്‍ സാധനങ്ങളും …അത്രക്കുമേ പൈസ തികഞ്ഞിരുന്നുള്ളൂ .. ഇനി കിട്ടുന്ന മുറക്ക് സാധനങ്ങള്‍ എടുത്താല്‍ മതിയല്ലോ … ചെറിയ റാക്കുകള്‍ പഴയ ആള്‍ക്കാര്‍ ഇട്ടിട്ടു പോയതുണ്ട് .. പോളിഞ്ഞതെങ്കിലും തത്കാലം ഉപയോഗിക്കാം .
മൂന്നാല് മാസങ്ങള്‍ കഴിഞ്ഞു പോയി .. അണ്ണാച്ചി വിളിച്ചൊരു ദിവസം അക്ക താമസിക്കുന്ന ബില്‍ഡിങ്ങ് വില്‍ക്കുന്ന കാര്യം പറഞ്ഞു … കേസില്‍ പെട്ടു കിടക്കുകയായിരുന്ന ആ കെട്ടിടം ഇപ്പോള്‍ കേസ് ജയിച്ചപ്പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചു … അകെ അടിയായി പോയത്.. പെട്ടന്നൊരു വീടും കടയും കണ്ടെത്താന്‍ പറ്റുമോ ?

ആ സമയം കമ്പനി അല്‍പം വര്‍ക്ക് കിട്ടിയ സമയമാണ് …ഇപ്പോള്‍ കുറച്ചു മെഷിനറി കൂടി വാങ്ങിയാല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാം .. അല്ലെങ്കിലും അവരുടെ കെട്ടിടം വില്‍ക്കുന്നതിനെ എതിര്‍ക്കാന്‍ പറ്റിലല്ലോ

പിറ്റേന്ന് റോജി വിളിച്ചിട്ടുണ്ടായിരുന്നു .. ഞാനക്കയുടെ കാര്യമെല്ലാം അവനോടു പറഞ്ഞു .. എന്ത് കൊണ്ടോ അക്ക വന്നതില്‍ പിന്നെ റോജിയുടെ കാര്യമൊന്നും എന്നോട് ചോദിച്ചിരുന്നില്ല. റോജി വിളിച്ചപ്പോള്‍ ഞാന്‍ പറയാനും വിട്ടു പോയിരുന്നു . ഇപ്പോള്‍ അവന്‍ സരോനെ നീ പോയി കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആണ് അവനോടു കാര്യങ്ങള്‍ എല്ലാം പറഞ്ഞത്

” ഡാ ബാസെ .. നീ സരോനെ ഇങ്ങോട്ടും വിടരുത് … പാവമാ അവള്‍ ..പാവം നീയെന്താ അവള്‍ വന്ന കാര്യത്തിന് വിളിക്കാതിരുന്നെ? ” അവന്‍റെ കണ്ഠം ഇടറിയോ എന്നൊരു സംശയം
” ഇല്ലടാ … പക്ഷെ ഉടനെ മറ്റൊരു സ്ഥലം നോക്കണം …”

Leave a Reply

Your email address will not be published. Required fields are marked *