അവനാണ് റോജിയുടെ ഒരു അമ്മാമയെ പറ്റി പറഞ്ഞത്.. അമേരിക്കയിലോ മറ്റോ ജോലിയൊക്കെ കഴിഞ്ഞിപ്പോ പാലായില്‍ പ്ലാന്ററായ ഈപ്പച്ചന്‍ മുതലാളിയുടെ ഭാര്യ … റോജിയുടെ അമ്മാമ … അവര്‍ വല്ല സഹായവും ചെയ്യുമെന്ന് പറഞ്ഞു റോജി കൊടുത്ത അഡ്രസ് എനിക്ക് തന്നവന്‍ യാത്രയായി … റോജിയും ദുബായില്‍ ബിസിനെസ് സ്റ്റാര്‍ട്ട് ചെയ്തിരുന്നു … ഒരാഴ്ച മുന്‍പ് .. എന്തെങ്കിലും പുരോഗതി ഉണ്ടെങ്കില്‍ അവനറിയിക്കാം എന്നും പറഞ്ഞു അവന്‍റെ എഴുത്ത് വീണ്ടും വന്നു …
അനിയത്തീടെ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ വീണ്ടും വരുമാനത്തെ കുറിച്ചുള്ള ചിന്ത വേഗത്തിലായി … അവളുടെ തുടര്‍ പഠനവും ,കല്യാണവും ഒക്കെ മനസിലേക്ക് കയറി വന്നു വീര്‍ത്തു പൊട്ടാന്‍ തുടങ്ങിയപ്പോള്‍ അമ്മയെയും അനിയത്തിയെയും അടുത്തുള്ള വകയില്‍ ഒരു പേരമ്മയെ ഏല്‍പ്പിച്ചു വീണ്ടും മദ്രാസിലേക്ക് വണ്ടി കയറി … അമ്മയ്ക്കും ക്ഷീണമായി തുടങ്ങിയിരുന്നു , പ്രായവും അദ്വാനവും അമ്മയെയും ബാധിക്കാന്‍ തുടങ്ങി .. ഉണ്ടായിരുന്ന പറമ്പ് അതിനകം പാട്ടത്തിനു കൃഷി ചെയ്യാന്‍ കൊടുത്തിരുന്നു .
ഏതാണ്ട് ഒന്നര വര്‍ഷം ആയിരുന്നു മദ്രാസില്‍ നിന്ന് വന്നിട്ട്. മദ്രാസിന്റെ വേഗതയിലുള്ള വളര്‍ച്ച കാരണം തിരികെ ചെന്ന ശെരിക്കും ബുദ്ധിമുട്ടി ….
ആദ്യം എന്നെ എതിരേറ്റത് ഞങ്ങള്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ സ്ഥാനത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടമാണ് … അതിന്‍റെ വശത്തുണ്ടായിരുന്ന അക്കയുടെ വീടും കടയും ഒന്നുമില്ല …. അഞ്ചാറു മാസമായി അക്കയുടെ കത്തും ഇല്ലായിരുന്നു … അടുത്ത് അന്വേഷിച്ചപ്പോള്‍ അക്കയുടെ അപ്പന്‍ മരിച്ചെന്നും , അവര്‍ അക്കയുടെ അമമയുടെ നാട്ടിലേക്ക് പോയെന്നും അറിയാന്‍ സാധിച്ചു … അക്കയുടെ അഡ്രസ് എന്‍റെ കയ്യിലുള്ളത് ഇവിടുത്തെം , പിന്നെ കെട്ടിച്ചയച്ചയിടത്തെയുമാണ് …. ഞാന്‍ വന്ന വിവരം അറിയിച്ചു അങ്ങോട്ടേക്ക് ഒരു കത്തയച്ചു … തിരികെ വന്നപ്പോള്‍ ഏക ആശ്വാസം ആയത് സാര്‍ ആയിരുന്നു … അദ്ദേഹം എനിക്ക് വീണ്ടും ജോലി തന്നു … കുറച്ചു കടകളുടെ കണക്കുകള്‍ നോക്കുക … അത് കൂടാതെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് ആയി .. ഒരു സ്ഥിര വരുമാനവും , കൂടെ കടകളുടെ കണക്കു നോക്കലും ആയപ്പോൾ പിടിച്ചു നിൽക്കാവുന്ന അവസ്ഥയായി …
കുറച്ചു നാളുകള്‍ കഴിഞ്ഞു … റോജിയുടെ ബിസിനെസ് മോശമില്ലാതെ നടക്കുന്നുവെന്ന് അവന്‍റെ ഫോണ്‍ ഉണ്ടായിരുന്നു , ജോലി ചെയ്യുന്ന കമ്പനിയിലേക്ക് … എന്‍റെ മേശയില്‍ തന്നെയുണ്ട് ഫോണ്‍ … ബാവയുടെ കമ്പനിയില്‍ ഫോണില്ല , എങ്കിലും റോജി പറഞ്ഞോ ബാവയുടെ എഴുത്തിലൂടെയോ അവന്‍റെ വിവരങ്ങളും അറിഞ്ഞു കൊണ്ടിരുന്നു …
അനിയത്തിയുടെ ഡിഗ്രി കഴിയാന്‍ ആറു മാസം കൂടി ഉള്ളപ്പോഴാണ് അമ്മയുടെ മരണം … അടുത്ത ആഖാതം..
ചെന്നൈയില്‍ നിന്ന് എല്ലാം കെട്ടിപ്പെറുക്കി ഇനിയൊരു മടങ്ങിവരവില്ലന്നുറച്ചു നാട്ടിലേക്ക്..
അമ്മയുടെ ചടങ്ങുകള്‍ ഒക്കെ തീര്‍ത്തു, വീണ്ടും ജോലിക്കായി യാത്ര തുടങ്ങി … ഒടുവില്‍ കൊല്ലം അടുത്തുള്ള കശുവണ്ടി ഫാക്ടറിയില്‍ അക്കൗണ്ടന്റ് ആയി ജോലി കിട്ടി .. മദ്രാസില്‍ ലഭിച്ചിരുന്ന ശമ്പളത്തിന്റെ പാതി പോലും ഇല്ലയിരുന്നുവത് .. ആദ്യം എല്ലാ ദിവസവും വീട്ടില്‍ വന്നെങ്കിലും മാസാവസാനം നല്ലൊരു തുക ചിലവായപ്പോള്‍ അത് ആഴ്ചയില്‍ ഒന്നായി … പേരമ്മ അപ്പോഴും വീട്ടില്‍ ഉണ്ടായിരുന്നത് അനിയത്തിക്ക് തുണയായി … നിനച്ചിരിക്കാതെയാണ് ഫാക്ടറി യൂണിയന്‍ സമരം കാരണം അടച്ചു പൂട്ടിയത് ..
വീണ്ടും ഊരു തെണ്ടലിന്റെ നാളുകള്‍ .അഞ്ചാറു മാസം അല്ലറ ജോലികള്‍ ചെയ്തു പടിച്ചു നിന്നു. കൃഷി ചെയ്തും ,മീന്‍ വളര്‍ത്തിയും ഒക്കെയാണ് അപ്പനും അമ്മയും ഞങ്ങളെ കഷ്ടത കൂടാതെ പുലര്‍ത്തിയിരുന്നത് .. മുക്കാല്‍ ഏക്കറോളം വരുന്ന കൃഷിയിടം അപ്പന് വല്ലായ്മ വന്നപ്പോള്‍ ഒരാള്‍ക്ക് പാട്ടത്തിനു കൊടുത്തിരുന്നു, . അനിയത്തീടെ പഠിപ്പും പിന്നെ വരാന്‍ പോകുന്ന ചിലവുകളും ഒക്കെ മനസില്‍ വന്നപ്പോള്‍ വീണ്ടും ചെന്നൈ എന്ന ചിന്തക്ക് ആക്കം കൂടി .. പേരമ്മ എന്‍റെ വിഷമം മനസിലാക്കിയട്ടാവാം മദ്രാസിലേക്ക് പോക്കൂടെ എന്ന് ചോദിച്ചപ്പോള്‍ ഉറച്ച തീരുമാനത്തില്‍ എത്തിയത്
. മദ്രാസിലേക്ക് പോകാനായി ബാഗ് റേഡിയാക്കുമ്പോള്‍ ആണ് അന്ന് ബാവ വന്നപ്പോള്‍ തന്ന അഡ്രസ് കിട്ടിയത് . ജെസ്സി അമ്മമ്മയുടെ … പോകുന്നതിനു മുൻപേ അവരെ കൂടിയാണ് കാണണമെന്ന് തീരുമാനിച്ചു
