ഞാനൊന്നും മിണ്ടിയില്ല …അവനെന്‍റെ കയ്യിലെക്കാ മൂക്കുത്തി തന്നു
” ലാസ്റ്റ് ഫീസ് കൊടുക്കാന്‍ ഇല്ലാതെ വന്നപ്പോ ഊരി പോയെന്നു പറഞ്ഞു അവളൂരി തന്നതാടാ ഈ മൂക്കുത്തി … ഇതാവുമ്പോ അപ്പാവും അമ്മാവും ഒത്തിരി വഴക്കു പറയുവേലല്ലോ… അന്ന് തന്ന മൂക്കുത്തിയുടെ വില ഇതിനുണ്ടോ എന്നറിയില്ല … നീ ഇതവള്‍ക്ക് കൊടുക്കണം … നീ സരോടെ കാര്യം പറഞ്ഞെ പിന്നെ ശെരിക്കൊന്നുറങ്ങിയിട്ടില്ലടാ …”
അവന്‍റെ മനസൊന്നു ശാന്തമാക്കാന്‍ വേണ്ടി ഞാന്‍ അവനെ വിളിച്ചു പുറത്തിറങ്ങി ..
അവന്‍ റോഡിലെക്കിറങ്ങിയപ്പോള്‍ ഞാന്‍ അവന്‍ തന്ന മൂക്കുത്തി അക്കയുടെ കയ്യില്‍ കൊടുത്തു
” വാണാ തമ്പി “
” അക്ക ഇത് പോട് …അവന്‍ അഴുതിട്ടെയിരുക്കെ “
” നാന്‍ ഒന്നുമേ സോല്ലല തമ്പി .. നാന്‍ അവരുക്ക് എന്ന സെയ്തെ … അവര് ഇവ്വളവു സെഞ്ചിട്ടും… ഇതവുത് ഞാന്‍ അവരുക്ക് ഗിഫ്ടാ …” അക്ക മൂക്ക് പിഴിയാന്‍ തുടങ്ങി ..
” കരയാതെടി പുണ്ടച്ചി മോളെ … നീയെനിക് ഒന്നും തന്നില്ലേ … ഇതെന്‍റെ അല്ലേടി … നീ പറഞ്ഞില്ലേലും ഇവള്‍ടെ മുഖത്ത് നോക്കിയാ നാട്ടുകാര് മൊത്തം പറയൂല്ലോടി ഇതെന്‍റെ കുഞ്ഞാന്നു … നീ …നീ പറയടാ ബാസ്റിന്‍ ..ങേ … ഇതെന്‍റെ കുഞ്ഞല്ലേ ?’ പറ ..”
റോജി എപ്പോള്‍ അങ്ങോട്ട് വന്നെന്നു എനിക്കറിയില്ല … അക്കയുടെ ഒക്കത്തുഇരുന്ന കുഞ്ഞിനെ വാരിയെടുതുമ്മ വെച്ച് റോജി മുരണ്ടു … അക്ക ഭയത്തോടെ പിന്നോക്കം മാറി
പാതി തമിഴിലും മലയാളത്തിലും അക്കയോട് വര്‍ത്തമാനം പറഞ്ഞിരുന്ന അവന്‍ ദേഷ്യം വന്നപ്പോള്‍ മലയാളത്തില്‍ ഉള്ള തെറിയൊക്കെ അവരെ പറഞ്ഞു … മൂക്കിലെ തുള അടച്ചു വെച്ചിരുന്ന ഈര്‍ക്കിലി ഊരിയിട്ട് മൂക്കുത്തി അവിടെ സ്ഥാനം പിടിച്ചത് ഒരു നിമിഷം കൊണ്ടായിരുന്നു … അത് കണ്ടെനിക്ക് മാത്രമല്ല തിളച്ചു നിന്നിരുന്ന റോജിക്ക് വരെ ചിരി പൊട്ടി . അക്കയുടെ മൂക്കുത്തിയില്‍ വിരലോടിച്ചു , അവരുടെ ചുണ്ടില്‍ പിടച്ചു വലിച്ചിട്ടു അവന്‍ കവിളില്‍ ഉമ്മ വെച്ചപ്പോള്‍ അക്ക റോഡിലേക്ക് നോക്കി ആരെങ്കിലും കണ്ടോയെന്ന്. റോജി കുഞ്ഞിനെ അവരുടെ കയ്യിലേക്ക് നീട്ടിയിട്ട് നെഞ്ചു നിവര്‍ത്തി എന്‍റെ കൂടെ നടന്നു ..
ഞങ്ങള്‍ നേരെ പോയത് ടി നഗറിലെക്കാണ്. കമ്പനിയുടെ അടുത്ത് പോയി കാളിയെ നോക്കിയെങ്കിലും അവനവിടെ ഇല്ലാത്തതിനാല്‍ അടുത്തുള്ള കടയില്‍ പറഞ്ഞേല്‍പ്പിച്ചു ടി നഗറിലേക്കുള്ള ബസ് പിടിച്ചു . മാര്‍ക്കറ്റിലെ സ്റ്റീല്‍ പാത്രക്കടയില്‍ കയറി , ഒരു ടി ഷോപ്പിനാവശ്യമുള്ള പാത്രങ്ങളും ഒക്കെ മേടിച്ചപ്പോഴേക്കും കാളിയും എത്തി
” നെറയ വാട്ടി സോല്ലിയിരുക്ക് സാര്‍ ഉങ്കളെ പറ്റി … ” കാളി സാധനങ്ങളൊക്കെ വണ്ടിയില്‍ കയറ്റിയിട്ട് റോജിയെ നോക്കി ചിരിച്ചു
” ബാസ്റിന്‍ സോല്ലിയിരുക്ക് കാളി ഉന്നെ പറ്റി … എപ്പടി ? നലമാ?”
” നല്ലാരുക്കെ സാര്‍ ” പാന്‍പരാഗ് ചവച്ചതു തുപ്പിയിട്ട് കാളി വണ്ടിയെടുത്തു
” കാളി , സരോജാ കട ഫര്‍ണിഷ് പണ്ണണം … ഉനക്ക് തെരിഞ്ചവര്‍ യാരാവത് ഇറുക്കാ?”
” ആമാ ..സാര്‍ … “
” ടൈം ഇല്ല കാളി … നാളേക്ക് കാലയിലെ സ്റ്റാര്‍ട്ട് പണ്ണണം … രണ്ടു നാളുക്കുള്ളെ എല്ലാമേ മുടിച്ച്‌കട ഓപ്പന്‍ പണ്ണണം “
കാളിക്ക് മനസിലായില്ല റോജി സരോജ അക്കയുടെ കടക്ക് വേണ്ടി എന്തിനാണ് ഇത്രയും ചെയ്യുന്നതെന്ന് … പക്ഷെ അവന്‍ ചോദിച്ചുമില്ല
ഞാന്‍ കാളിയോട് കണക്കു നോക്കുന്ന കടയിലേക്ക് വിടാന്‍ പറഞ്ഞു … ഒരു ഫാന്‍ വാങ്ങുകയായിരുന്നു ലക്ഷ്യം.
അവിടെ ചെന്നപ്പോള്‍ റോജി പിന്നെയും അമ്പരപ്പിച്ചു .. അക്കാലത്ത് അല്‍പം ചിലവുള്ള ഫ്രിഡ്ജ് കൂടി അവന്‍ അക്കയുടെ കടയിലേക്ക് ഓര്‍ഡര്‍ ചെയ്തു , കൂടെ എനിക്കൊരു ഫാനും …
” ബാസെ … കാളിയുമായി ആദ്യം കൂടുന്നതല്ലേ … നമുക്കൊരു ഷെയര്‍ അടിക്കാം .. ഒത്തിരി നാളായി “
കാളി നേരെ സന്തോമിലെക്കാണ് വണ്ടി വിട്ടത് .. ലൈറ്റ് ഹൌസിന്റെ പുറകിലൂടെ മീന്‍ മാര്‍ക്കറ്റിന്റെ അതിലെ അവന്‍ വണ്ടിയോടിച്ചു .. മീന്‍ മണക്കുന്ന വഴിയും പിന്നിട്ടു മസ്ദ, ബീച്ചിന്റെ സൈഡിലൂടെയുള്ള റോഡിലൂടെ കുറെ ദൂരം മുന്നോട്ടു പോയി .
