കാമിനി പ്രകാശം പരത്തുന്നവള്‍ – 2 Like

” നീ .. നീ വിചാരിച്ചാല്‍ ആ വില്‍പന കുറച്ചു മാറ്റി വെക്കാന്‍ പറ്റില്ലേ ? എത്രയാവൂടാ ആ കെട്ടിടത്തിന്?”

വാ പൊളിച്ചു പോയി .. അവനാ കെട്ടിടം എന്തിന് ? അക്കയെ അന്ന് ബന്ധപ്പെട്ടത് കൊണ്ടോ ?

എന്തായാലും അവന്‍റെ ആവശ്യപ്രകാരം അണ്ണാച്ചിയെ കണ്ടു വിവരങ്ങള്‍ ചോദിച്ചു …അത് റോജിയെ അറിയിക്കുകയും ചെയ്തു .

രണ്ടു മാസം പിന്നെയും കടന്നു പോയി , അക്ക അല്ലാതെ ആ ബില്‍ഡിങ്ങില്‍ ഉള്ളവര്‍ എല്ലാരും തന്നെ ഒഴിഞ്ഞു പോയിരുന്നു റോജി. പറഞ്ഞത് കൊണ്ടാണോ എന്താണെന്നറിയില്ല … രണ്ടാഴ്ചക്കുള്ളില്‍ മാറണം എന്ന് പറഞ്ഞ അണ്ണാച്ചി പിന്നീടു എന്നോട് ഒന്നും മാറുന്നതിനെ പറ്റി പറഞ്ഞില്ല .. അവന്‍ അയാളെ വിളിച്ചെന്നു ഇടക്കൊരിക്കല്‍ പറഞ്ഞിരുന്നു ..

ഒരു ദിവസം രാവിലെ റോജിയുടെ ഫോണ്‍, കമ്പനിയിലേക്ക് …

” ഡാ …ബാസെ … ഞാന്‍ ഇവിടെ വന്നിട്ടുണ്ട് … നീ എങ്ങനെയേലും സരോയെ കൂട്ടി അണ്ണാച്ചിയുടെ കൂടെ വരണം … ഒരു കാരണവശാലും ഞാന്‍ വന്നിട്ടുണ്ടെന്ന് സരോ അറിയരുത് “
കാര്യം എന്തെന്ന് മനസിലായില്ലെങ്കിലും അക്കയെ കൂട്ടി ഞാന്‍ അണ്ണാച്ചിയുടെ കോണ്ടസയില്‍ കയറി .

റെജിസ്റാര്‍ ഓഫീസില്‍ റോജിയുണ്ടായിരുന്നു …. അവന്‍ അക്കയെ മാറ്റി നിര്‍ത്തി ഏതാണ്ടൊക്കെ പറയുന്നുണ്ടായിരുന്നു … അതിനെതിര്‍ത്തു അക്കയും … അക്ക ദേഷ്യത്തില്‍ ആണെന്നെനിക്ക് തോന്നി …

അണ്ണാച്ചിയുടെ കയ്യില്‍ നിന്ന് ആ കെട്ടിടം അക്കയുടെ പേരില്‍ വാങ്ങിയ മുദ്രപേപ്പര്‍ അക്ക കൈ കൊണ്ട് വാങ്ങിയില്ല … എന്നോടാണ് വാങ്ങാന്‍ പറഞ്ഞത് … മൂന്നു മണി ആയപ്പോള്‍ എല്ലാം കഴിഞ്ഞു ഞങ്ങള്‍ അക്കയുടെ കടയിലെത്തി .. റോജി ആരെയോ കാണാന്‍ ഉണ്ടെന്നും , അത് വഴി നാട്ടിലേക്ക് പോകുമെന്നും പറഞ്ഞു അവിടെ നിന്നെ പോയിരുന്നു ,.

അക്കയുടെ നിര്‍ബന്ധപ്രകാരം ഞാനന്ന് തന്നെ തകരകൊട്ടാരത്തില്‍ പോയി ട്രങ്ക് പെട്ടിയും സഞ്ചിയും എടുത്തു അക്കയുടെ കടയുടെ നേരെ മുകളില്‍ റോഡിനു അഭിമുഖമായുള്ള മുറിയില്‍ കുടിയേറി ….. ആറു മണി ആയതേ ഉള്ളൂ … പലതും ആലോചിച്ചു പുതിയ താമസ സ്ഥലത്ത് കിടന്നു ..നേരത്തെയുണ്ടായിരുന്നവര്‍ ഉപേക്ഷിച്ചിട്ട് പോയ ഒരു മടക്കുന്ന , കയറു പാകിയ കട്ടിലും , ഇരുമ്പിന്‍റെ ഡ്രോ ഇല്ലാത്ത അരക്കൊപ്പം പൊക്കമുള്ള ഇരുമ്പ് അലമാരിയും ഉണ്ടായിരുന്നവിടെ

എന്ത് കൊണ്ടാണ് റോജി ഈ പഴയ കെട്ടിടം വാങ്ങിയത് ? ദുബായില്‍ ബിസിനെസ് തുടങ്ങിയ അവന്‍ വളരുന്ന സിറ്റിയില്‍ ഒരു നിക്ഷേപം എന്ന നിലയിലാണോ ? ആണെങ്കില്‍ അക്കയുടെ പേരില്‍ എന്തിനാണു വാങ്ങിയത് ? ചോദ്യങ്ങള്‍ ഒരു പാട് ……
കൊതുകിന്‍റെ മൂളല്‍ സഹിക്കാന്‍ പറ്റാതായപ്പോള്‍ ആണ് എഴുന്നേറ്റത് ,ഒരു ഫാന്‍ വാങ്ങണം … കണക്കുകള്‍ നോക്കുന്ന ഒരു കടയുണ്ട് .. മാസാവസാനം പണം കൊടുത്താല്‍ മതി . സ്റെയര്‍ ഇറങ്ങുമ്പോള്‍ അക്കയുടെ മുറിയില്‍ നിന്ന് ഒരു ശബ്ദം

” വാണാ … വിടുങ്കെ… വാണാന്നു സോല്ലെലെ ” തുടര്‍ന്ന് പിടിവലിയുടെ ശബ്ദവും കേട്ടപ്പോള്‍ വാതില്‍ തുറന്നു അകത്തു കയറി .ഭിത്തിയില്‍ ചാരി നില്‍ക്കുന്ന അക്കയുടെ രണ്ടു കയ്യും റോജി ഒരു കൈ കൊണ്ട് പൊക്കി കൂട്ടി പിടിച്ചിരിക്കുന്നു , അക്കയുടെ സാരിതുമ്പ് തോളില്‍ നിന്നൂര്‍ന്നു താഴെ വീണു കിടപ്പുണ്ട്

” റോജി … എന്തായിത് കാണിക്കുന്നേ …. കാര്യം നീ അക്കാക്ക് ഈ കെട്ടിടം വാങ്ങി കൊടുത്തു … അതും പറഞ്ഞ്..”

അക്കയെ വിട്ടു റോജി എന്‍റെ നേരെ തിരിഞ്ഞു … അവന്‍റെ ചുണ്ടിന്‍റെ ഇടക്ക്ഒരു ചുവന്ന കല്ലുള്ള മൂക്കുത്തി ഇരിപ്പുണ്ടായിരുന്നു

” എന്നടാ … ഇത് വെറും സൌന്ദര്യ പ്രശ്നം … ഇത് കാര്യമാക്കണ്ട …”

അക്കാ ഒന്നും പറയാതെ സാരിത്തുമ്പ് എടുത്തിട്ടു കടയിലേക്ക് പോയി , കടയുടെ പുറകിലെ മുറിയില്‍ ഒരു തൊട്ടിലില്‍ ആണ് കുഞ്ഞിനെ ഉറക്കാന്‍ കിടത്താറു, വൈകിട്ട് കട അടക്കുമ്പോള്‍ കുഞ്ഞിനേയും കൊണ്ട് പോരും ,
” നീ മുകളിലേക്ക് ആയി അല്ലെ … ഞാന്‍ പറയാനിരിക്കുവായിരുന്നു… സരോനെ നീ നോക്കികൊള്ളും എന്നെനിക്കറിയാം “

Leave a Reply

Your email address will not be published. Required fields are marked *