ഹാ എന്നിട്ട് നിങ്ങളിപ്പോൾ എവിടെയാ താമസിക്കുന്നത്? ഇവിടുന്നൊരൂ പതിമൂന്ന് കിലോമീറ്റർ ഉള്ളിലാണ്. വലിയ വീടാണ്. നല്ല സൗകര്യമുണ്ട്. നിന്റെ വാപ്പ ഇപ്പോഴും കുവൈറ്റിൽ തന്ന്യാണോ?
ഊം അതെ, എനിക്ക് ഇവിടെ ഒരു ഇലക്ട്ടിക്കൽ ഏന്റ് ഇലക്ട്രോണിക്സ ഷോപ്പുണ്ട്. ഒരു വർഷമാകുന്നു.
എങ്ങിനെയുണ്ട് ബിസിനസ്സ്?
വലിയ കുഴപ്പമില്ല. തുടക്കമല്ലേ. പിന്നെ കോമ്പറ്റീഷനുണ്ട്. ആട്ടെ നിന്റെ വിശേഷം എന്താടാ? നീയെവിടെയാ താമസിക്കുന്നത്?
ഒരു തല്ലിപ്പൊളി ലോഡ്ജില്ലേ ആ നേഴ്സ്സറിയുടെ സൈഡിലൂടെ തിരിയുന്നതിനടുത്ത്. , ഇത്രയും തല്ലിപ്പൊളി സ്ഥലമേ കിട്ടിയുള്ളൂ നിനക്ക്? ഹേയ്, അവിടുന്ന് മാറണം, ഞാനിവിടെ ആദ്യായിട്ടല്ലേ മറ്റൊരു സ്ഥലം കണ്ട് പിടിക്കണം.
നീയിനി വേറെ വീടന്വേഷിക്കൊന്നു വേണ്ട, എന്റെ വീട്ടിലേക്ക് മാറാം. ഞാനമയോട് വിളിച്ച് പറയാം ഇപ്പോ തന്നെ.
ഏയ് അതൊരു ബുദ്ധിമുട്ടാവില്ലേ വാഹി?
എടാ നമ്മള് തമ്മിലങ്ങിനായിരുന്നില്ലല്ലോ പഠിക്കുന്ന കാലത്ത്? നീയെത്ര വട്ടം അന്ന് ഞങ്ങടെ വീട്ടില വന്ന് നിന്നിട്ടുണ്ട്, പുട്ടും മട്ടൺ കറിയും ഒക്കെ മറന്നോ നീയ? നിന്റെ വീട്ടിൽ ഞാനും കൊറെ നിന്നിട്ടുണ്ട്.നിൻറൂമ്മയുടെ കോഴിബിരിയാണിയുടെ സ്വാദ് ഇപ്പോഴും ദാ നാവിലൂണ്ട്.ഉമ്മയ്ക്കക്കെങ്ങിനെ?
സുഖമല്ലേ? ഊം പ്രായമാകുന്നതിന്റെ അസ്ക്യതകളൊക്കെയുണ്ട്.
വേഗം നിക്കാഹ് കഴിച്ചൊരു മരോളെ കൂട്ടിനാക്കിക്കൊടുക്കെടാ നീ.
നോക്കട്ടെ, മാസം കഴിയണം. ഹാ അതൊക്കെ നീ സൗകര്യം പോലെ ചെയ്യ്, തൽക്കാലം താമസം എന്റെ പൊരേൽക്ക് മാറ്റാം.
എന്നാലും അതല്ല വാഹിദേ,
എന്തല്ല. എൻറൂമാക്കൂ. സൈനുന്നും ഒന്നും അറിയാത്തത്തല്ലോ നിന്നെ? പിന്നെന്താ നിനക്കൊരൂ പ്രയാസം?
നീയൊന്നും പറയണ്ട, ഞാൻ ഇപ്പോൾ തന്നെ ഉമ്മാനെ വിളിക്കാം. അവൻ അപ്പോൾ തന്നെ മൊബൈയിലിൽ നിന്നും വീട്ടിലേയ്ക്ക് വിളിച്ചു കാര്യങ്ങൾ സംസാരിച്ചു.
ഫസീ, ഉമ്മയ്ക്ക് വളരെ സന്തോഷം. നീ ഇപ്പോ തന്നെ സാധനമെല്ലാം എടുത്തോ, ഞാൻ കാറ് കൊണ്ട് വരം
എന്റെ കയ്യിൽ ബെക്കുണ്ട്.
സാരല്യ സാധനമെല്ലാം എന്റെ വണ്ടിയിൽ വെച്ചിട്ട് നീ സാവധാനം പിറകെ. ബൈക്കില് വന്നോളൂ. അങ്ങിനെ ഞാൻ വാഹിദിന്റെ വീട്ടിലേക്ക് താമസം മാറ്റി വീടിന്റെ പടിക്കൽ എത്തിയപ്പോൾ ഹോണിന്റെ ശബ്ദം കേട്ട വാഹിദീൻറുമ്മ അയിഷ ഇറങ്ങി വന്നു.
അസ്ലാമിലെക്കും വാ അലെക്കും അസ്താം ഉമ്മ ചിരിച്ചുകൊണ്ട് അടുത്ത് വന്ന് എന്റെ കൈ പിടിച്ചു. എന്താണുമ്മ വിശേഷങ്ങള്? സൂഖമല്ലേ?
പടച്ചോന്റെ കൃപോണ്ടിങ്ങനെ പോണ് മോനെ, എന്നാലെന്റെ ഫസീ ഇതടുത്ത് വന്നിട്ട് ഒരു പരിചയോ, ഇല്ലാത്തപോലെ നടക്കാരൂന്നോ നീയ്യ്? നിന്റെ നിക്കാഹൊന്നായില്ലല്ലോ അല്ലേ?
എന്നാലൂം പഠിപ്പും കോളേജുമൊക്കെ കഴിണേന്തപ്പിന്നെ വല്യ അടുപ്പല്യാണ്ടായി ഉമ്മ നിങ്ങളവനെ അകത്തേക്ക് വിളിച്ചേ, പൊറത്ത് നിർത്തി ചോദ്യം ചെയ്തത് മതി അയ്യോ, അതു നേരാ, ഫസീ നീ കേറി വാടാ.
ഉമ്മ പോയി ഒരു ചായിട്ടേ. ഞാനിവനെ കൊണ്ടുപോയി മുറിയിലൊന്ന് സെറ്റാക്കട്ടെ. ഉമ്മ അടുക്കളയിൽ പോയപ്പോൾ വാഹി അടുത്ത് വന്നു നിനക്ക് വേറെ മൂറി വേണോ അതോ എന്റെ മൂറിയിൽ തന്നെ കൂടിയാൽ മതിയോ?
എന്തായാലും എനിക്ക് കുഴപ്പമില്ല.
ശരി, നീ വല്യ ബേങ്കോഫീസറല്ലേ. ഒരു സെപ്രേറ്റ് മൂറി തന്നെ തന്നേക്കാം, പിന്നെ നിനക്ക് എന്റെ മൂറിയിലായാലും കിടക്കാലോ അല്ലേ അളിയാ?
മതിയെട, എനിക്കൊന്നുറങ്ങാനുള്ള സൗകര്യം മതി.
ഹാ പിന്നേ ആ ലോഡ്ജിൽ കൊടുക്കുന്ന വാടക നീയെനിക്ക് തന്നേക്ക്, എന്റെ വട്ടച്ചിലവിനുള്ള പൈസ കിട്ടുമല്ലോ.
ഹാ പിന്നെ അതങ്ങ് പള്ളീപ്പറഞ്ഞാൽ മതി ഞങ്ങൾ രണ്ടുപേരും ചിരിച്ചു. ഉമ്മ അപ്പോഴേക്കും ചായയും ആയി വന്നു
എന്താ ഫ്സീ ഇവിടൊരു ബഹളം?
ഉമ്മ ഇവൻ ദേ എന്നോട് വാടക ചോദിക്കുന്നു.
ഉവ്വ
ഇല്ലൂമാ ഞാൻ വെറുതേ തമാശയ്ക്ക് പറഞ്ഞതാണ്. കൊറേ നാളായിട്ട് ഒരൊച്ചയും എനക്കോ ഇല്ലായിരുന്നു. ഇന്നാണൊരു ശബ്ദം കേൾക്കുന്നത് ഫസീ.
ഉമ്മ മൂഖം തുടച്ചുകൊണ്ട് പറഞ്ഞു.
