കിനാവിലെ സുന്ദരി – 1 1

സൈനുവെന്ത്യേ ഉമ്മാ കണ്ടില്ലല്ലോ?

ഒന്നും പറയണ്ട മോനേ, എപ്പോഴും മൂറിയടച്ചിട്ടിരിപ്പാണ്. എങ്ങിനെ നടന്നിരുന്ന പെണ്ണാണ്, എല്ലാം ഇമ്മടെ വിധിയാണ്
ഞാനൊന്ന് പോയി വിളിച്ചാലോ?

വിളിച്ച് നോക്ക്, ആരെന്ത് ചോദിച്ചാലും ഒരു മറുപടിയുമില്ല. അതോണ്ട് ഞങ്ങൾ ആരെയും കാണിക്കാറില്ല മോനൊന്ന് വിളിച്ച് നോക്ക് നിങ്ങളൊക്കെ വല്യ കൂട്ടായിരുന്നില്ലേ?

എന്നാൽ ഞാനിറങ്ങട്ടെടാ ഫസീ, ഷോപ്പില് തെരക്കുള്ള സമയാണ്. നമൂക്ക് രാത്രി കാണാം, ബാക്കി അപ്പോ പറയാം. അവൻ വണ്ടിയെടൂത്ത് പോയി

ഉമ്മ എന്നെ വിളിച്ച സൈനൂവിന്റെ മൂറിയുടെ വാതിൽക്കലേക്ക് കൊണ്ട് പോയി

മോളേ, സൈനു ദാരാ വന്നേന്ന് നോക്കിയേ! ഒരെനക്കവുമില്ല. വീണ്ടും വീണ്ടും തട്ടിയപ്പോൾ അവൾ മെല്ലെ കതക്സ് തുറന്നു എന്നെ കണ്ടപ്പോൾ ഒരു നടുക്കം പോലെ, അവളുടെ കണ്ണുകളിൽ എന്തോ ഒരു ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. ഒന്ന് മന്ദഹസിക്കാൻ ശ്രമിച്ചുപോലെ തോന്നി
മോളേ, ഫിസിക്ക് ഇവിടെ അടുത്ത് ബേങ്കിൽ ജോലി കിട്ടി ട്രാൻസ്ഫറായി വന്നതാ. ഹോട്ടലിലായിരുന്നു താമസം വാഹിദ് കണ്ടെത്തി കൂട്ടിക്കൊണ്ട് വന്നതാണിവിടേക്ക് എന്നെ ഒന്ന് മിഴിയൂയർത്തി നോക്കി എനിക്കവളുടെ ആ നോട്ടം താങ്ങാൻ ശേഷി ഉണ്ടായില്ല
ഫസിക്കയ്ക്ക് സൂഖമല്ലേ? പതിഞ്ഞ ശബ്ദത്തിൽ വെറുതേ ഒരു ചോദ്യം.

നിങ്ങള് സംസാരിച്ചിരിക്ക് ഞാനൊന്നടുക്കളേൽക്ക് ചെല്ലട്ടെ. ഉമ്മ പോയി

സൈനു എന്തുപറ്റി മോളേ നിനക്ക്? നീയൊന്ന് പൂറത്തിറങ്ങി നടന്നാൽ കാറ്റെങ്കിലും കൊള്ളില്ലേ മനസ്സിനൊരയവ വരില്ലേ? എപ്പോഴും ഇങ്ങനെ അടച്ചിട്ട് മൂറിയിലിരുന്നാൽ എങ്ങിനെയാ ഒരു സ്വസ്ഥത കിട്ടുക? അവൾ വെറുതേ ഒനെന്നെ നോക്കി പിനെ മൂറിയുടെ ജനാലക്കമ്പിയിൽ പിടിച്ച് പൂറത്തേക്ക് കണ്ണും നട്ട് നിന്നു ഞാനവളുടെ അരികത്ത് ചെന്ന് ചുമലിൽ കൈ വെച്ചിട്ട് പറഞ്ഞു.
ദേ ഇതൊന്നിനും ഒരു പരിഹാരമാവില്ല സൈനു നീയിപ്പോഴും ചെറുപ്പമാണ് വെറുതേ എന്തിനാ ജീവിതം ഇല്ലാതാക്കുന്നത്? ആരോടാണീ വാശി?

ആർക്ക് വേണം എന്റെ ജീവിതമിനി? അല്ലെങ്കിലും ഇനിയെന്ത് ജീവിതം? എല്ലാം തീർന്നില്ലേ? എന്നാര് പറഞ്ഞു? നീയിങ്ങനെ ഒറ്റയ്ക്ക് മുറിയടച്ചിട്ടിരുന്നാൽ അതിന് പരിഹാരമാകുമോ? നീയാ പഴയ സൈനുവാകണം, എങ്കിലേ ഉമ്മയ്ക്കും വാപ്പയ്ക്കും. ഒരു സന്തോഷമുണ്ടാവൂ.
എനിക്കതിനാവില്ല. ഫിസിക്ക വെറുതേ എന്തിനാ, അവൾ മുഖംതുടച്ച് തട്ടം വലിച്ച് തലയിലിട്ടു ഞാനവളുടെ താടി പിടിച്ച് പൊക്കി വിളിച്ചു.
സൈനു. നീ കരൂത്തുന്നപോലെ അത്ര പ്രശ്നങ്ങളൊന്നും ഇല്ല. കഴിഞ്ഞതൊക്കെ മറന്നേക്ക്. പുതിയൊരു സൈനുവാകാൻ നിനക്ക് പറ്റും. നാളെ നമുക്ക് സംസാരിക്കാം. ഞാൻ തിരിച്ച് മുറിയിൽ നിന്നിറങ്ങാൻ നേരം അവളൊന്ന് തിരിഞ്ഞ് നോക്കി, ഒരു പൂഞ്ചിരി ചൂണ്ടുകളിൽ വിരിഞൊ എന്നൊരൂ സംശയം

രാത്രി അത്താഴം കഴിക്കാൻ എല്ലാവരും ഇരുന്നപ്പോൾ അവളെക്കുടി വിളിക്കാൻ ഞാൻ ഉമ്മയോട് പറഞ്ഞു. അവൾ വരില്ല മോനേ, എന്നുമ്മ പറഞ്ഞപ്പോൾ ഞാൻ പോയി അവളെ വിളിച്ചു.

സെന്നു. വാ ഊണ് കഴിക്കാം, എത്ര നാളായി നമ്മളന്നിച്ചിരൂന്ന് ഭക്ഷണം കഴിച്ചിട്ട്? ഇന്നൊരു ദിവസം വന്നിരിക്ക്, ഞാൻ ഉമയ്ക്ക് വാക്ക് കൊടൂത്തു.

അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ വിഷണ്ണനായി തിരികെ വന്നിരുന്നു. വാഹിയെന്നെ നോക്കി ചിരിച്ചു. എനിക്ക് ചമ്മലായി ഞങ്ങൾ ഊണ് തുടങ്ങിയപ്പോഴേക്കും സൈനു കൈ കഴുകി വന്ന് ടേബിളിനരികിലെ കസേരയിലിരുന്നു. ഒരു നിമിഷം എല്ലാവരും ഒന്നുന്തം വിട്ടു.
ഞാനവളെയൊന്ന് നോക്കി പൂഞ്ചിരിച്ചു. പിന്നെ അവൾ അവിടിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി ആഹാരം കഴിച്ചെല്ലാവരും എണീറ്റു കൈ കഴുകി ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ വാഹിയെന്റെ ചുമലിൽ തട്ടിയിട്ട് പറഞ്ഞു. അളിയാ നിന്നെ സമ്മതിച്ചിരിക്കുന്നു.

അവൾ ഇത്ര നാളും ഇവിടെ വന്നിരുന്ന് ഭക്ഷണം കഴിക്കാറില്ല. ഉമ്മ നിർബന്ധിച്ച് അവിടെ കൊണ്ട് ചെന്ന് കഴിപ്പിക്കുകയായിരുന്നു പതിവ്.
അപ്രതീക്ഷിതമായി സൈനു. അങ്ങോട്ട് കടന്നു വന്നു.

Leave a Reply

Your email address will not be published. Required fields are marked *