സൈനു ഇതൊരു നല്ല പ്രോഗ്രാമാണ്, ഒന്ന് കണ്ട് നോക്കൂ. വന്ന് വന്നിപ്പോ പാട്ടിനോടൊന്നും താൽപര്യമില്ലാതായോ?
ഈ പറയൂന്നാളൂം പാടിയിരുന്നതല്ലേ? ഇപ്പോ അതൊന്നും കേൾക്കുന്നില്ലല്ലോ? അതിന് കേൾക്കാൻ താൽപര്യമുള്ള ആരെങ്കിലും വേണ്ടേ?
അത് കൊള്ളാ, കേൾക്കാനാളില്ലാഞ്ഞിട്ടാണോ പ്രയാസം, എങ്കിലെനിക്കൊന്ന് പാടി കേൾപ്പിക്കൂ? ഞാൻ പാടാ, പക്ഷെ സൈനു എനിക്കൊരു വാക്ക് തരണം.
എന്ത്?
അതൊക്കെ പറയാം, പക്ഷെ ആദ്യം എനിക്ക് വാക്ക് തരണം. ഫസിക്ക കാര്യം പറ. എങ്കിൽ വാ നമൂക്ക് പൂറത്തൊന്ന് നടക്കാം. അവൾ സംശയത്തോടെ എന്നെ പിൻതുടർന്നു.(തുടരും)
