കുഞ്ഞേച്ചി എന്താ ഇവിടെ – 3 7അടിപൊളി  

എന്റെ ഈഗോയ്ക്ക് മേലെ വിഷ്ണുവുമായുള്ള ഫ്രണ്ട്ഷിപ്പ് ആയിരുന്നു എനിക്ക് വലുത്.. അപ്പോളും ഞാൻ കുഞ്ഞേച്ചിയെ കുറിച്ചോ അവളുടെ ഫീലിങ്‌സിനെ കുറിച്ചോ ചിന്തിച്ചിരുന്നില്ല എന്നുള്ളതാണ് സത്യം.

എന്തായാലും ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ കുഞ്ഞേച്ചിയെ കണ്ട് ഒരു മാപ്പ് പറയാൻ തന്നെ തീരുമാനിച്ചു. അവൾ ക്ഷമിക്കുമായിരിക്കും…. അങ്ങനെ നാലരയ്ക്ക് ക്ലാസ്സ്‌ കഴിഞ്ഞയുടനെ തന്നെ അവന്മാരോട് ബൈ പറഞ്ഞ് സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടക്കുകയാണ് ചെയ്തത്… എങ്ങനെയെങ്കിലും അവളോട് ഒരു സോറി പറയണം എന്നുള്ള ഒറ്റ ചിന്തയെ എനിക്ക് ഉണ്ടായുള്ളൂ.

സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ എനിക്ക് അവളെ എവിടെയും കാണാൻ സാധിച്ചില്ല… പകരം ഇറങ്ങാൻ തയ്യാറായികൊണ്ടിരുന്ന മറ്റ്‌ അധ്യാപകർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.. ഞാൻ അവളുടെ അടുത്ത ടേബിളിൽ ഇരിക്കാറുള്ള സീമ മിസ്സിനോട് അന്യോഷിക്കാൻ തന്നെ തീരുമാനിച്ചു… “”””അനാമിക മിസ്സോ…. മിസ്സ്‌ പോയല്ലോ “”””…

“”””പോയോ… എപ്പോ “”””… ഞാൻ ചോദിച്ചു..

“””””മിസ്സ്‌ ഒരു മൂന്നുമണി ആയപ്പോൾ എന്തോ ആണ് പോയത്…. എന്താണ് അമൽ നേരത്തെ ഉള്ളതിന്റെ ബാക്കി തീർക്കാനാണോ “”””… എന്നുള്ള മിസ്സ്‌ ഇന്റെ ചോദ്യത്തിന് മിണ്ടാതെ വെളിയിലേക്ക് ഇറങ്ങുകയാണ് ഞാൻ ചെയ്തത്….

ആദ്യം ഒന്ന് വീട്ടിൽ കേറാം …. എന്നിട്ട് വിഷ്ണുവിന്റെ വീട്ടിലേക്ക് ചെന്നാലും കുഞ്ഞേച്ചിയെ കാണാല്ലോ എന്നുള്ള എന്റെ മനസിന്റെ അഭിപ്രായത്തെ ശെരി വെക്കുകയാണ് ചെയ്തത്…. ഞാൻ ഷെഡ്‌ഡിൽ നിന്നും വണ്ടിയെടുത്തു കൊണ്ട് എന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു. സമയം ഏതാണ്ട് അഞ്ചുമണി കഴിഞ്ഞിരുന്നു റോഡിൽ ഇന്ന് പതിവിലും കൂടുതൽ കളക്ഷൻ ഉണ്ട്. പക്ഷെ അതിനൊന്നിലും ഇന്ന് വലിയ താല്പര്യം തോന്നാത്തത്കൊണ്ട് ഞാൻ അക്സലറെറ്ററിൽ കൈ കൊടുക്കുകയാണ് ചെയ്തത്… വണ്ടി വീടിന്റെ ഗേറ്റ് കടന്നു ഉള്ളിലേക്ക് കേറിയപ്പോൾ എന്റെ നെഞ്ച് ഒന്ന് പിടച്ചു… വിഷ്ണുവിന്റെ വണ്ടിയാണ് മുറ്റത് ഇരിക്കുനത്…..ഞാൻ വണ്ടി സ്റ്റാൻഡിൽ വെച്ചുകൊണ്ട് വരാന്തയിലേക്ക് കേറി…ഉള്ളിൽ നിന്ന് വിഷ്ണുവിന്റെ ചിരി കേൾക്കാം കൂടാതെ അച്ഛൻ എന്തോ പറയുന്നുകൂടി ഉണ്ട്..ഞാൻ നടന്നു അകത്തേക്ക് കേറിയപ്പോൾ ഇവരുടെ ഇരുപ്പ് കണ്ട് ചെറിയ അസൂയ തോന്നാതിരുന്നില്ല… രണ്ടും കൂടി സെറ്റിയിൽ ഒട്ടിയാണ് ഇരുപ്പ്.. ഇതിപ്പോ ഞാൻ ആണോ ഇവനാണോ ഇങ്ങേരുടെ മോൻ എന്ന് ചിന്തിക്കുമ്പോൾ ആണ് രണ്ടും എന്നെ കാണുന്നത്. ഉടനെ അച്ഛൻ വന്നിരിക്കടാ….. എന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ അവരുടെ എതിർവശം വന്ന് മിണ്ടാതെ ഇരിക്കുകയാണ് ചെയ്തത്….

ഇവന്റെ മട്ടും ഭാവവും ഒക്കെ കണ്ടിട്ട് ഇവന് ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് എന്ന് മനസിനെ പറഞ്ഞ് ആശ്വസിപ്പിക്കാനും  മറന്നില്ല…

“”””നിനക്ക് ചായ എടുക്കട്ടേ “”””…എന്നുള്ള അമ്മയുടെ ചോദ്യത്തിന് ഞാൻ വേണ്ടെന്ന് മറുപടി പറയുകയാണ് ചെയ്തത്.

അൽപനേരം കൂടെ അങ്ങനെ ഇരുന്നതിന് ശേഷം വിഷ്ണു””” പോകാം “”””. എന്നെന്നോട് ചോദിച്ചപ്പോൾ തല കുലുക്കികൊണ്ട് എങ്ങോട്ടാണെന്ന് ചോദിക്കകുടി ചെയ്യാതെ ഞാനും അവനും കൂടി വെളിയിലേക്ക് ഇറങ്ങുകയാണ് ചെയ്തത്… അല്ല അതാണല്ലോ പണ്ടുമുതലേ ഉള്ള ശീലം. “”’നേരത്തെ വീട്ടിൽ എത്തണം “””.. എന്നുള്ള അമ്മയുടെ വാക്കിനു “””ഞാൻ കൊണ്ടുവന്ന് ആക്കിക്കോളാം ആന്റി…”””.. എന്ന അവന്റെ മറുപടിക്ക് എനിക്കൊരു കാര്യം മനസിലായി.. എന്തായാലും കൊല്ലാൻ അല്ല……

വിഷ്ണു നല്ലവണ്ണം വണ്ടി ഓടിക്കും. ടു ആണെങ്കിലും ഫൗർവീലർ ആണെങ്കിലും ശെരി.. അവൻ ആണ് എന്നെ ഓടിക്കാൻ പഠിപ്പിച്ചത് എന്ന് വേണമെങ്കിൽ പറയാം. അവൻ വണ്ടിസ്റ്റാർട്ട്‌ ചെയ്തപ്പോൾ ഞാൻ അതിന്റെ പിന്നിലേക്ക് കേറി….അവൻ വണ്ടിയുടെ വേഗത കൂട്ടിയതിനൊപ്പം ഞാൻ പിന്നിലിരുന്നു അവന്റെ ഡ്രൈവിംഗ് ആസ്വാദ്ധിച്ചുകൊണ്ട് ഇന്നത്തെ കാര്യങ്ങൾ ഓർക്കുകയാണ് ചെയ്തത്.. “”” ഇറങ്ങടാ…. മൈരേ “””എന്നുള്ള അവന്റെ  അലർച്ചകേട്ടപ്പോൾ ആണ് എവിടെയാണെന്ന് ഞാൻ നോക്കിയത്.. അത് ഞങ്ങൾ സ്ഥിരം വരാറുള്ള ബാറിന്റെ മുന്പിലായിരുന്നത് കൊണ്ട് എനിക്ക് ചെറിയ സന്തോഷം തോന്നി… ഞാൻ ഓർത്തതായിരുന്നു ഇന്ന് രണ്ടണ്ണം അടിക്കം എന്നുള്ള കാര്യം.അതെങ്കിലുംനടന്നല്ലോ എന്നുള്ള സമാധാനം ആയിരുന്നു എനിക്ക്…

Leave a Reply

Your email address will not be published. Required fields are marked *