കുഞ്ഞേച്ചി എന്താ ഇവിടെ – 3 7അടിപൊളി  

“”””അത് ഒക്കെ പോട്ടെ…. നിന്നേ വിളിച്ചപ്പോൾ അനാമിക മിസ്സ്‌ ആയിരുന്നല്ലോ അറ്റൻഡ് ചെയ്തത് “”””….

“””””അത് എപ്പോഴായിരുന്നു “”””….

“”””ഇന്നലെ രാത്രി വിളിച്ചിട്ട് നീ ഫോൺ എടുത്തില്ല ഇന്ന് രാവിലെ വിളിച്ചപ്പോൾ മിസ്സ്‌ ആണ് എടുത്തത്… എന്തായിരുന്നത് “”””…അപ്പോൾ ആണ് ഞാൻ ഫോൺ നോക്കുന്നത്… ശെരിയാണ് ഇവളുടെ കോൾ ഒഴികെ ബാക്കിയെല്ലാം മിസ്സ്ഡ് കോൾ ആയിട്ടാണ് കിടക്കുന്നത്…അവളുടെ ചോദ്യത്തിന് ഞാൻ നടന്ന സംഭവം വിവരിക്കുകയാണ് ചെയ്തത്…

“””””എന്നിട്ട്  നീ ഇതുവരെ മിസ്സിനോട് സോറി പറഞ്ഞില്ലേ “””””… എന്നുള്ള ചോദ്യത്തിന് ചുമൽ കൂച്ചി കാണിക്കുകയാണ് ചെയ്തത്….അവൾ പിന്നെ ഒന്നും ആ വിഷയത്തെ കുറിച് സംസാരിച്ചില്ല….

എന്റെ പകുതി ചായ അവൾ ആണ് ബാക്കി കുടിച്ചത്… അവളോട് വേറെ എന്തേലും വേണോ എന്നുള്ള ചോദ്യത്തിന്… ഇപ്പോൾ ഒന്നും വേണ്ടന്ന് കേട്ടപ്പോൾ ചായയുടെ പൈസയും കൊടുത്ത് ഞങ്ങൾ ക്യാന്റീനിൽ നിന്നുമിറങ്ങി ശേഷം ഗ്രൗണ്ടിലുള്ള ബെഞ്ചിൽ പോയി ഇരിക്കാമെന്നുള്ള തീരുമാനത്തിൽ… അങ്ങോട്ടേക്ക് നടക്കുകയാണ് ചെയ്തത്….

“”””ഇന്നലെ നീ എന്താ പ്രാക്ടിസിന് നിക്കാതിരുന്നത് “””””….. വേറെ കാര്യങ്ങൾ സ്മസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് എന്തോ ആലോചിച്ചത് പോലെ അവൾ അത് ചോദിച്ചത്…..(ഞാൻ കോളേജ് ഫുട്ബാൾ ടീമിൽ ഉണ്ട്… ഇന്നലെ പ്രാക്ടീസ് ഉണ്ടായിരുന്നു അതിന്റ കാര്യമാണ് അവൾ ചോദിച്ചത്… കോളജിനു എല്ലാ സ്പോർട്സിനും കൂടി ഒറ്റ ഗ്രൗണ്ട് മാത്രമാണ് ഉള്ളത്… ക്രിക്കറ്റ്‌ ടീമിന് ചൊവ്വയും വ്യാഴവും ആണ് പ്രാക്ടീസ് ടൈം… ഫുട്ബോളിന് ബുധനും വെള്ളിയും… മറ്റുള്ള സ്പോർട്സിന് തിങ്ങളും ശനിയും എന്നാണ് കണക്ക്…. ആദ്യമൊക്കെ നന്നായി കളിച്ചുകൊണ്ടിരുന്ന ഞാൻ പുകവലി കൂടിയത് കൊണ്ട് സ്റ്റാമിന കുറഞ്ഞു… അതുകൊണ്ട് ഓടികളിക്കുന്നില്ല എന്നപേരിൽ എന്നെ ഇപ്പോൾ സബ്ആയിട്ടാണ് ഇറക്കുന്നത്… പക്ഷെ വലി നിർത്താൻ നോക്കിയിട്ട് പറ്റണ്ടേ)….

“”””ഓഹ്…. അയ്യോ…. ഇന്നലെ ഞാൻ ആ കാര്യം വിട്ടുപോയടി…. ശെ…..””””ഇന്നലത്തെ സംഭവത്തിന്‌ ശേഷം ഞാൻ ആ കാര്യം മറന്നുപോയെന്ന് ഞാൻ അവളോട് പറയുകയും ചെയ്തു….

പിന്നിലൊരു മുരടനക്കം കേട്ടപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്…. പുറകിൽ അപ്പോൾ കുഞ്ഞേച്ചിയെ ആണ് ഞാൻ കണ്ടത്.കൂടെ സാലിയാ മിസ്സും ഉണ്ടായിരുന്നു.

ഏറെ നേരത്തെ വിശേഷം പറച്ചിലിനിടയിൽ… ഇന്റർവെൽ ആയെന്നുള്ള കാര്യമൊന്നും ഞങ്ങൾ അറിഞ്ഞില്ല എന്നുള്ളതാണ് സത്യം…കുറച്ചു നേരം അവളുടെ മുഖത്തു നോക്കി ഒന്നും മിണ്ടാതിരിക്കാനെ എനിക്ക് ആയുള്ളൂ….

“”””ഇവളാണോടാ…. നിന്റെ പൈപ്പ് “”””…. എന്നുള്ള ചോദ്യം അവൾ ഉന്നയിച്ചപ്പോൾ ആണ് ഞാൻ കള്ളം പറഞ്ഞാണല്ലോ ക്ലാസ്സിൽ നിന്ന് ഇറങ്ങിയന്നുള്ള കാര്യം ഓർത്തത്‌….

അതിന് ഞാൻ ഒന്നും പ്രതികരിക്കാൻ പോയില്ല… വെറുതെ എന്തിനാ ഇനി അടുത്ത പ്രശ്നം ഉണ്ടാകുന്നത്… ഞാനൊന്നും മിണ്ടന്നിട്ടാണെന്ന് തോന്നുന്നു.. ഞാൻ കൊറച്ചു ഒതുങ്ങി എന്നവൾ കരുതിയിട്ടുണ്ടാകും…. ഒന്ന് അക്ഷരയെ നോക്കി ചിരിച്ചുകൊണ്ട് അവളും സാലിയ മിസ്സും കൂടി കാന്റീനിലേക്ക് നടന്നു നീങ്ങിയത്. ഇടയ്ക്ക് എന്നെ തിരിഞ്ഞുനോക്കിയപ്പോളും അവളുടെ മുഖത്തു ഒരു പുച്ഛ ചിരി ഉണ്ടായിരുന്നു.ബെൽ അടിച്ചപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് നടക്കുകയാണ് ചെയ്തത്.

കുഞ്ഞേച്ചിയുടെ ഈ സ്വപാവം എനിക്ക് ചെറുതല്ലാത്ത രീതിയിലാണ് അസ്വസ്ഥത ഉണ്ടാക്കിയത് അതുകൊണ്ട് തന്നെ ഞായറാഴ്ച അവളുടെ വീട്ടിലേക്ക്  ഞാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു. വിഷ്ണുവിനോട് എന്തേലും കള്ളം പറയാം… ഇനി എന്നെ അവൾ അവിടെ കണ്ടതുകൊണ്ട് ഇനി ഈ കല്യാണം വേണ്ടെന്ന് വെച്ചാലോ… എന്തിനാ വെറുതെ റിസ്ക്ക്‌ എടുക്കുന്നെ… ഇവൾ എത്രയും പെട്ടന്ന് കല്യാണം കഴിഞ്ഞ് പോകട്ടെ… പുല്ല് ….

ശനിയാഴ്ച വൈകിട്ട് വിഷ്ണു അങ്ങോട്ടേക്ക് ചെല്ലാൻ വിളിച്ചങ്കിലും ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞു നാളെ രാവിലെ വരാമെന്ന് അവനെ കൊണ്ട് സമ്മതിപ്പിച്ചു…പിറ്റേന്ന് രാവിലെ അച്ഛനെയും അമ്മയെയും പറഞ്ഞു വിട്ടപ്പോളും പനി പിടിച്ചെന്ന വ്യാജേന ഞാൻ പോയില്ല അത് അവനെ വിളിച്ചു പറയുകയും കൂടി ചെയ്തു… തിരക്കിലായത് കൊണ്ടന്നെന്ന് തോന്നുന്നു അവൻ കൂടുതൽ ഒന്നും അന്യോഷിക്കാതെ ഫോൺ വെക്കുകയാണ് ചെയ്തത്. അവനോട ആദ്യമായിട്ടാണ് മടുപ്പ് പറയുന്നത് അതിന്റെ ഒരു വിഷമം എനിക്ക് ഉണ്ടാകാതെ ഇരുന്നില്ല…നാളെ ആണ് സെമിനാർ എടുക്കാമെന്ന് പറഞ്ഞിരിക്കുന്ന അവസാന സമയം അതുകൊണ്ട് പുറത്തേക്ക് എങ്ങും പോകാതെ അതിനായിട്ട്  തയ്യാറാകാം എന്ന് കരുതി അന്ന് മുഴുവനും ഇരുന്ന് ടോപ്പിക്ക് പഠിച്ചു പ്രീ പ്രസന്റേഷൻ ചെയ്തുനോക്കുകയാണ് ഞാൻ ചെയ്തത്…

Leave a Reply

Your email address will not be published. Required fields are marked *