ഞാൻ അരികിലേക്ക് ചെന്ന് എന്റെ ഫോൺ വാങ്ങിയപ്പോളും അവൾ എന്റെ മുഖത്ത് നോക്കാതെ പരമാവധി ശ്രെമിക്കുന്നുണ്ടായിരുന്നു… ഫോൺ വാങ്ങിയിട്ടിയും തിരിച്ചു സീറ്റിലേക്ക് പോകാതിരുന്ന എന്നെ ഇനിയെന്താണ് എന്നുള്ള മട്ടിൽ നോക്കിയ അവളോട്
“””മിസ്സേ… ഇന്നലെ ഞാൻ.. അങ്ങനെ ഒക്കെ””””…
“”””വേണ്ട… എനിക്ക് ഒന്നും കേൾക്കണ്ട… പോയി നിന്റെ സീറ്റിൽ പോയി ഇരിക്ക് “””…മാപ്പ് ചോദിക്കാൻ വേണ്ടി തുടങ്ങിയതും അവൾ എന്നെ കയ്യുയർത്തി തടയുകയാണ് ചെയ്തത്…
“”””നീയും വിഷ്ണുവും കൂടി ഇന്നലെ കള്ളുകുടിക്കാൻ പോയിരുന്നോ””””…
“””ഹമ്മ് “””… അതിന് എനിക്ക് മൂളാനെ ആയുള്ളൂ…ഉടനെ അവൾ.
“””””അതെ പറയുന്നത് കൊണ്ട് സാറിന് ഒന്നും തോന്നരുത്…. എന്റെ അച്ഛനെയും അമ്മയെയും നോക്കാൻ വീട്ടിൽ അവൻ മാത്രമേ ഉള്ള് ഒരു ആൺതരി ആയിട്ട്… അതുകൊണ്ട്……. ദയവുചെയ്ത്… നിന്റെ ദുശീലങ്ങളൊന്നും അവനെ പഠിപ്പിക്കരുത് “”””എന്ന് കൂടി അവൾ പറഞ്ഞപ്പോൾ തലകുനിച്ചു ഇതൊക്കെ കേട്ടിരുന്ന ഞാൻ.. ഒന്നും മിണ്ടാതെ തന്നെ സീറ്റിലേക്ക് ചെന്നിരുന്നു…..
മറ്റുള്ളവർക്ക് എന്താ സംഭവം എന്നൊന്നും മനസിലായില്ലന്ന് എനിക്ക് അറിയാമായിരുന്നു…എല്ലാവരും എന്നെ നോക്കി എന്തോ കുശുകുശുക്കുന്നുണ്ട്…മറ്റുള്ളവരുടെ മുൻപിൽ ഒരു വർഷം കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ആണ് ഈ പന്ന കഴുവേറിമോൾ ഒരൊറ്റ ദിവസം കൊണ്ട് കളഞ്ഞത്… ക്ഷേമിക്കാവുന്നതിനും അപ്പുറം ഇപ്പോൾ തന്നെ കഴിഞ്ഞിട്ടുണ്ട്… ഇനി ക്ഷമ പറയാൻ എനിക്ക് കഴക്കാണ്… വിഷ്ണു ഇന്നലെ നടന്നത് അറിയുന്നെങ്കിൽ അറിയട്ടെ…. മൈര്…
മുൻപിലിരുന്നവന്മാരും… അക്ഷയ്യും നൗഫലും കാര്യങ്ങൾ തിരക്കിയപ്പോൾ ഞാൻ ഇന്നലെ അവനുമായി ബാറിൽ പോയ കാര്യമാണ് അവൾ പറഞ്ഞതെന്ന് പറയുകയായിരുന്നു…എനിക്ക് മൊത്തത്തിൽ നാണക്കേട് തോന്നിയിട്ട് വയ്യാരുന്നു… അതിന്റെ ഫലം എന്നോണം ഞാൻ എന്റെ വലതുവശം ഇരുന്ന അക്ഷയ്യുടെ കയ്യിൽ കടിക്കുകയാണ് ചെയ്തത്… അപ്പോൾ അവൻ ഉച്ചത്തിൽ കരുണയും ചെയ്തു….ഉടനെ അവൾ…
“””എന്റെ ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് ഇറങ്ങി പോകാം ഞാൻ അരയും നിർബന്ധിച്ചു പിടിച്ചിരുത്തിയിട്ടില്ല…. അല്ലാതെ ഇരിക്കുന്നവർ മിണ്ടാതെ… മര്യാദയ്ക്ക് ഇരുന്നോളണം കേട്ടല്ലോ “”””… എന്ന് പറഞ്ഞപ്പോൾ എനിക്ക് അങ്ങ് ചൊറിഞ്ഞു കേറി….. ഉടനെ ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ അവൾ “”””എന്താ അമലിന് ക്ലാസ്സിൽ ഇരിക്കണമെന്ന് ഇല്ലേ”””… എന്ന് ചോദിച്ചപ്പോൾ…
“”””ഞാൻ… ഒന്ന് മുഖം കഴുകാൻ പൊയ്ക്കോട്ടേ… മിസ്സേ “””… എന്ന് ചോദിക്കുകയാണ് ചെയ്തത്… വിടില്ല എന്ന് കരുതിയവൾ… പൊയ്ക്കോ എന്ന് തല കുലുക്കിയപ്പോൾ… എന്റെ മുഖം ഒന്ന് തെളിഞ്ഞു… അവന്മാരോട് ഇപ്പോൾ വരാം എന്ന് ആംഗ്യം കട്ടി ഞാൻ വാതിലിനു നേരെ നടന്നു….
“”””മുഖം കഴുകാൻ തന്നെ ആണോ….അതോ വല്ല… ബീഡിയോ… കഞ്ചാവോ വലിക്കാനാണോ…”””എന്നുള്ള ചോദ്യത്തിന് ഞാൻ പ്രതികരിക്കാൻ പോയില്ല മിണ്ടാതെ ഇറങ്ങിയത് ഉള്ള്… എന്തായാലും അവൾ ഇനി തൊട്ട് ഇങ്ങനെ പെരുമാറാൻ ചാൻസ് ഉള്ള് എന്ന് എന്റെ മനസ് പറഞ്ഞപ്പോൾ… ഒന്ന് ചുമ്മാതിരിയടെയ്….. എന്ന് പറഞ്ഞു ഞാൻ കാന്റീനിലേക്ക് കേറി ഒരു ചായ പറഞ്ഞു… സത്യം പറഞ്ഞാൽ മുഖം കഴുകാൻ ഒന്നുമല്ല ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിയത് വെറുതെ എന്തിനാ… ഞാൻ ഇരിക്കുന്നത് കൊണ്ട്… അവൾക്ക് ക്ലാസ്സ് എടുക്കാനുള്ള ഇന്ട്രെസ്റ് കളയണ്ട….
അങ്ങനെ വന്ന ചായ ഊതി.. ഊതി…. കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ്… എന്റെ അരികിൽ പെട്ടന്ന് അക്ഷര വന്നിരുന്നത്…എന്നോട് ഇനി മിണ്ടില്ല എന്ന് കരുതിയ അവളെ കണ്ടപ്പോൾ ഞാൻ ഒന്ന് നെട്ടി…
“”””നിനക്ക് ഇപ്പോൾ ക്ലാസ്സ് ഇല്ലേ “””… എന്നെ നോക്കിയിരുന്ന അവളോട് ഞാൻ ചോദിച്ചപ്പോൾ.
“”””ക്ലാസ്സിൽ ഇരുന്നപ്പോൾ ആണ്… നീ പൊറത്തുകൂടി പോകുന്നത് കണ്ടത് അതുകൊണ്ട് ഇരിക്കാൻ തോന്നിയില്ല… മിസ്സ് ഇനോട് ചോദിച്ചിട്ട് ഇറങ്ങിപോന്നു’”””….
“”””എന്തായാലും കൊള്ളാം “”””എന്നെന്റെ മറുപടിക്ക് നുണക്കുഴികാട്ടിയുള്ള ഒരു ചിരിയാണ് അവൾ കാട്ടിയത്…
