കുളിരിൽ വിരിയുന്ന കനൽ പൂവ് – 1 1അടിപൊളി 

കുളിരിൽ വിരിയുന്ന കനൽ പൂവ് 1

Kuliril Viriyunna Kanal Poovu Part 1 | Author : Spulber


പതിനെട്ടാം വയസിൽ മദ്യപിച്ച് ബൈക്കോടിച്ചതിന്, അനിയൻ വിനോദിനെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കിക്കൊണ്ട് വരുമ്പോൾ ദാസൻ വിചാരിച്ചിരുന്നത്,ഇനിയൊരിക്കൽ കൂടി തനിക്ക് സ്റ്റേഷനിൽ കയറേണ്ടി വരില്ല എന്നാണ്.
എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു.
പിന്നെയും പലവട്ടം വിനോദിനെപോലീസ് പിടിച്ചു.
പലവട്ടം ദാസൻ വന്ന് അവനെ ഇറക്കി.

ഒരു പക്കാ ക്രിമിനലായിരുന്നു വിനോദ്.കള്ളും കഞ്ചാവും അടിപിടിയുമായി നടന്ന അവന്റെ ഒരേയൊരു ചേട്ടനാണ് ദാസൻ.
ദാസന് മുപ്പത്തഞ്ചും, വിനോദിന് ഇരുപത്തഞ്ചും വയസ് പ്രായം..

ദാസന് പതിനഞ്ച് വയസുള്ളപ്പോൾ അവരുടെ അമ്മ,തമിഴ്നാട്ടിൽ നിന്നും പണിക്ക് വന്ന അണ്ണാച്ചിയോടൊപ്പം തെങ്കാശിയിലേക്ക് നാട് വിട്ടു.

കവലയിൽ ഒരു രണ്ട് മുറിപ്പീടികയിൽ ചെറിയൊരു തുണിക്കടയുമായി ഒതുങ്ങിക്കൂടിയിരുന്ന ദാസന്റെയച്ചൻ അതോടെ തളർന്നു.

മൂന്ന് വർഷം കടുത്ത നിരാശയോടെ ജീവിച്ച അയാൾ ഒരു ദിവസം രാത്രി ഉടു മുണ്ടിൽ തൂങ്ങി അയാളുടെ ജീവിതം അവസാനിപ്പിച്ചു.

കടയിൽ വന്ന് ഇടക്കിടെ അച്ചനെ സഹായിക്കാറുണ്ടായിരുന്ന ദാസൻ അതോടെ പഠനം നിർത്തി കടയേറ്റെടുത്തു.

എട്ട് വയസുള്ള അനിയനുമായി അവൻ ഒറ്റക്ക് കടയും വീടും നോക്കി ജീവിക്കാൻ തുടങ്ങി.

ബന്ധത്തിലുള്ള ഒരമ്മമ്മ വീട്ടിൽ വന്ന് നിൽക്കാൻ തുടങ്ങിയത് ദാസന് ആശ്വാസമായി.

കുരുത്തംകെട്ടവനായിട്ടാണ് ചെറുപ്പത്തിലേ വിനോദ് വളർന്നത്.
ദാസന്റെ അമിത ലാളന അതിനൊരു കാരണവുമായി.
ഒന്നും പറഞ്ഞാൽ കേൾക്കാതെ ഒരനുസരണയുമില്ലാതെയാണ് വിനോദ് ജീവിച്ചത്.
സ്നേഹത്തോടെയുള്ള ദാസന്റെ ഒരുപദേശവും അവൻ സ്വീകരിച്ചില്ല.

പഠനത്തിലും ഉഴപ്പനായ വിനോദ്, തനിക്കാവശ്യമുള്ളപ്പോൾ പൈസ ചോദിക്കാനുള്ള ഒരാളായി മാത്രമാണ് ദാസനെ കണ്ടത്..

ഒരേട്ടൻ എന്ന പരിഗണന ഒരിക്കലും അവൻ ദാസന് കൊടുത്തതേയില്ല.
ആത്മാർത്ഥമായി കച്ചവടം നടത്തിയ ദാസൻ, സ്വന്തം സ്ഥലത്തുള്ള കടമുറി ഒന്നുകൂടി വിപുലീകരിച്ചു. രണ്ട് മുറികൂടി പണിത് കടവലുതാക്കി. രണ്ട് ജോലിക്കാരേയും വെച്ചു.

പൈസ ചോദിക്കാനല്ലാതെ വേറൊന്നിനും വിനോദ് ആ കടയിലേക്ക് കയറിയതേയില്ല.

അമ്മമ്മ ഇടക്ക് ബന്ധത്തിലുള്ള ചില പെൺകുട്ടികളെയൊക്കെ ദാസന് വേണ്ടി ആലോചിച്ചെങ്കിലും പലപല കാരണങ്ങളാൽ അതെല്ലാം ഒഴിവായിപ്പോയി.

രണ്ട് വർഷം മുൻപ് അമ്മമ്മയും മരിച്ചു.

🌹🌹🌹

ഒരാഴ്ചമുൻപാണ് ദാസൻ കടയടച്ച് വീട്ടിലെത്തിയപ്പോൾ വിനോദ് ഒരു കാര്യം പറഞ്ഞത്..
അത് കേട്ട ദാസൻ ഞെട്ടിപ്പോയി.
അവന് കല്യാണം കഴിക്കണം.. ഒരു പെണ്ണിനെ അവൻ പ്രേമിക്കുന്നുണ്ടെന്ന്..

വിനോദ് പിന്നീട് പറഞ്ഞ കാര്യം കേട്ടാണ് ദാസൻ ശരിക്കും ഞെട്ടിയത്..
ഞെട്ടൽ മാത്രമല്ല,കടുത്ത ഭയവും അവനെ പിടികൂടി.

അവൻ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട, തങ്ങളുടെ നാട്ടിൽ നിന്നും കുറച്ചകലെയുള്ള, ഒരു പരമ്പരാഗത മുസ്ലീം കുടുംബത്തിലെ ഒരു പെൺകുട്ടിയുമായാണ് അവന് പ്രേമം.

അവന്റെ ഏതൊക്കെയോ സുഹൃത്തുക്കൾ ചേർന്ന് കഴിഞ്ഞയാഴ്ച അവരുടെ വിവാഹം റെജിസ്ട്രർ ചെയ്തിട്ടുണ്ട് എന്ന് കൂടികേട്ടപ്പോൾ ദാസൻ ശരിക്കും പേടിച്ചു.

അവനിപ്പോ അവളെ വീട്ടിലേക്ക് കൊണ്ടുവരണം.
തന്റെ അനുമതിക്ക് വേണ്ടിയൊന്നുമല്ല അവനത് ചോദിച്ചത്.. ഒരു വിവരം പറയുന്ന ലാഘവത്തോടെയാണ് അവൻ കാര്യം പറഞ്ഞത്.

“ ചേട്ടനൊന്നും പറഞ്ഞില്ല…”

വിനോദ് വലിയ താൽപര്യമില്ലാതെ പറഞ്ഞു.

“ഞാനെന്താടാ നിന്നോട് പറയേണ്ടത്… ?
ഇത്ര കാലമായിട്ടും ഒരു പണിക്കും പോവാത്ത നീ ഒരു പെൺകുട്ടിയെ ഈ വീട്ടിലേക്ക് കൊണ്ടുവന്നാൽ അവളെ നീയെങ്ങിനെ പോറ്റും… ?’’

ദാസൻ അവനെ കാരങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

“ അതോർത്ത് ചേട്ടൻ ബുദ്ധിമുട്ടണ്ട..ആ കട ചേട്ടന്റേത് മാത്രമല്ലല്ലോ..എന്റേതും കൂടിയല്ലേ… അതിൽ നിന്നുളള വരുമാനത്തിൽ നിന്നും എന്റെ വിഹിതമിങ്ങോട്ട് തന്നാ മതി.. ഞങ്ങളത് കൊണ്ട് ജീവിച്ചോളാം…”

ദാസൻ സങ്കടത്തോടെ അനിയനെ നോക്കി.
കണക്കെഴുതി വെക്കുകയാണെങ്കിൽ അവന്റെ വിഹിതവും അതിലേറെയും അവൻ വാങ്ങിപ്പോയിട്ടുണ്ട്..

സാരമില്ല.. ഇനിയും കൊടുത്തേക്കാം..അവൻ സന്തോഷത്തോടെ ജീവിക്കട്ടെ… ഇതോടെ അവൻ നന്നായാലോ…

“ശരി.. എനിക്കവളെയൊന്ന് കാണണം.. നാളെ നീയവളെ കടയിലേക്ക് കൊണ്ടു വാ.. എനിക്കവളോടൊന്ന് സംസാരിക്കണം…”

“ചേട്ടനെന്തിനാ അവളെ കാണുന്നത്… ?
ചേട്ടനെന്താ അവളോട് സംസാരിക്കുന്നത്..?
എല്ലാം സംസാരിച്ച് ഞങ്ങളൊരു തീരുമാനമെടുത്തിട്ടുണ്ട്.. ഇനി ചേട്ടൻ പ്രത്യേകിച്ചൊന്നും പറയണമെന്നില്ല..”

ഇഷ്ടപ്പെടാത്ത മട്ടിൽ വിനോദ് പറഞ്ഞു.

“അയ്ക്കോട്ടെ… എന്നാലും ഞാനവളെയൊന്ന് കാണെട്ടെടാ.. നാളെ ഉച്ചക്ക് നീയവളെ കടയിലേക്ക് കൊണ്ടു വാ… എന്നിട്ട് വീട്ടിലേക്ക് കൊണ്ടുവരാം..”

ചിരിയോടെയാണ് ഏട്ടൻ പറഞ്ഞതെങ്കിലും, അതിലൊരു കർശന സ്വരം വിനോദ് തിരിച്ചറിഞ്ഞു.
കൊണ്ടു വരാം എന്ന അർത്ഥത്തിൽ അവൻ തലയാട്ടി.

മുറിയിലേക്ക് കയറിപ്പോകുന്ന ദാസനെ പിന്നിൽ നിന്നും വിനോദ് വിളിച്ചു.

“ഏട്ടന്റെ കല്യാണം കഴിയാതെ ഞാൻ കല്യാണം കഴിച്ചതിന് ഏട്ടന് വിഷമമൊന്നുമില്ലല്ലോ..’? “

ദാസൻ തിരിഞ്ഞ് നിന്ന് സങ്കടത്തോടെ അവനെ നോക്കി ഒന്നു ചിരിച്ചു. പിന്നെ മുറിയിലേക്ക് കയറിപ്പോയി.
ഷർട്ട് പോലും അഴിച്ചിടാതെ അവൻ ബെഡിലേക്ക് കിടന്നു.
ഇരുപത്തഞ്ച് വയസുള്ള തന്റനിയൻ സ്വന്തമായി ഒരു പെണ്ണിനെ കണ്ടെത്തി അവളെ രജിസ്ട്രർ വിവാഹം ചെയ്തിരിക്കുന്നു..
മുപ്പത്തഞ്ച് വയസുള്ള താൻ ഇനിയും വിവാഹം കഴിക്കാതെയിരിക്കുന്നു.

സാരമില്ല….അവന്റെ ജീവിതത്തിലേക്ക് ഇപ്പോ ഒരു പെണ്ണ് അത്യാവശ്യമാണ്. ഈ വീട്ടിലേക്കും..
അവർ ജീവിക്കട്ടെ.. അവരുടെ എല്ലാ കാര്യങ്ങളും താൻ നോക്കിക്കോളാം…

🌹🌹🌹
ഉച്ചക്ക് കടയിൽ വലിയ തിരക്കില്ല..
പുറത്ത് ഒരോട്ടോ വന്ന് നിന്നത് കണ്ട് ദാസൻ നോക്കി. അതിൽ നിന്നും വിനോദ് ഇറങ്ങി കടയിലേക്ക് കയറി.

“അവള് ഓട്ടോയിലിരിപ്പുണ്ട്.. ചേട്ടൻ വന്ന് കണ്ടോ…”

വിനോദ് പറഞ്ഞു.

“അവളോടിങ്ങോട്ട് വരാൻ പറയെടാ.. നമ്മുടെ കട അവളു കൂടിയൊന്ന് കാണട്ടെ..”

അതിലൊന്നും വിനോദിന് ഒട്ടും താൽപര്യമില്ല.
എങ്കിലും അവൻ പുറത്തേക്കിറങ്ങിച്ചെന്ന് ഓട്ടോയിലേക്ക് തലയിട്ടു.

ദാസൻ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്.തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് ഒരു മനുഷ്യസ്ത്രീ തന്നെയാണോ എന്നവൻ ഒന്നുകൂടി നോക്കി.
ഒരപ്സരസിനെ പോലെ സുന്ദരിയായ, ഏകദേശം വിനോദിന്റെ അത്ര തന്നെ പ്രായമുള്ള ഒരു പെൺകുട്ടി.
അതി സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും..
തലയിലൂടെ ചുറ്റിക്കുത്തിയ ഷാളിനുള്ളിലെ മുഖം പതിനാലാം രാവൊളി പോലെ മിന്നിത്തിളങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *