കുളിരിൽ വിരിയുന്ന കനൽ പൂവ് – 1 119അടിപൊളി 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്, പിന്നെ വാട്സപ്പിലൂടെയാണ് കൂടുതലും പ്രേമിച്ചത്..
അതിലൊക്കെ അവൻ നല്ല ഒലിപ്പീരായിരുന്നു.
അതിലാണ് താൻ വീണതും..
എത്രയും പെട്ടെന്ന് തന്റെ വീടെന്ന നരകത്തിൽ നിന്ന് രക്ഷപ്പെടണം എന്ന് മാത്രമാണ് താനാഗ്രഹിച്ചത്.
അത് കൊണ്ടാണ് കൂടുതൽ സമയം പ്രേമിച്ച് നടക്കാതെ വേഗം അവന്റെ കൂടെ പോന്നത്.. വേറൊരു മതക്കാരനാണ് എന്നറിഞ്ഞിട്ടും അവന്റെ ഇക്കിളിപ്പെടുത്തുന്ന സംസാരത്തിൽ താൻ വീണ് പോയി.

പിന്നെ വീട്ടിൽ ഒരു ചേട്ടൻ മാത്രമേ ഉള്ളൂ എന്നതും, സ്വന്തമായി ഒരു തുണിക്കടയുണ്ടെന്നുള്ളതും ആകർഷണമായി.

താൻ പറ്റിക്കപ്പെട്ടോ എന്നൊരു തോന്നൽ ഇപ്പോൾ അവൾക്കുണ്ടായി. ഏതായാലും ആ നല്ലവനായ ചേട്ടന്റെ അനിയനല്ലേ..?
ആ ഗുണം കുറച്ചൊക്കെ കിട്ടാതിരിക്കില്ല..
അവനെ മാറ്റിയെടുക്കാൻ തനിക്ക് കഴിയും എന്ന വിശ്വാസത്തിൽ ഷിഫാന വിശദമായ കുളിയും കഴിഞ്ഞ് നല്ല ഡ്രസും ഇട്ട് പുറത്തിറങ്ങി.

കുളികഴിഞ്ഞ് വരുന്ന തന്റെ ഭാര്യയെ വിനോദ് ആർത്തിയോടെ നോക്കി.

“ഇങ്ങിനെ നോക്കിയിട്ട് കാര്യമില്ല മോനേ..ചേട്ടൻ കടയിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. വേഗമെഴുന്നേറ്റ് റെഡിയാവ്..”

ചിരിയോടെ ഷിഫാന പറഞ്ഞു.

“കടയിലേക്ക് ചെല്ലാനോ… ? എന്തിന്..?’”

പരുക്കൻ ശബ്ദത്തിൽ വിനോദ് ചോദിച്ചു.

“ഞാനേയ്, ഇന്ന് വിവാഹം കഴിഞ്ഞ് വന്ന പുതുമണവാട്ടിയാ.. അത്കൊണ്ട് പുതിയഡ്രസ് വേണം ഞാനിടാനെന്ന് ചേട്ടൻ പറഞ്ഞു.. നമ്മളോട് കടയിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..വേഗം എഴുന്നേൽക്ക് ഏട്ടാ… “

അവൾ പറഞ്ഞതൊന്നും വിനോദ് ശ്രദ്ധിച്ചില്ല.
അവളുടെ കൈ പിടിച്ച് ബെഡിലേക്ക് വലിച്ചു.

പുറത്ത് കോളിംഗ്ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഷിഫാന അവന്റെ കൈ വിടുവിച്ച് വേഗം പുറത്തേക്ക് പോയി.

വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയ ഷിഫാന അൽഭുതപ്പെട്ടു.

മൂന്നാല് സ്ത്രീകളും രണ്ട് കുട്ടികളും..
അയൽവാസികളാവും എന്നവൾ ഊഹിച്ചു.

ഹൃദ്യമായ ചിരിയോടെ അവൾ അവരെ സ്വീകരിച്ചു.

“ വരൂ.. അകത്തേക്കിരിക്കാം..’”

വന്ന സ്ത്രീകൾ അൽഭുതത്തോടെയും, അമ്പരപ്പോടെയും, തെല്ലൊരു അസൂയയോടെയുമാണ് ഷിഫാനയെ നോക്കിയത്..

ആ തെമ്മാടിച്ചെക്കൻ ചാടിച്ചോണ്ട് പോന്നത് ഇതിനെയാണോ… ?
മാലാഖയെപ്പോലുള്ള ഈ പെൺകുട്ടിയെയാണോ ആ കള്ളുകുടിയൻ കല്യാണം കഴിച്ചത്..? അവർക്കത് വിശ്വസിക്കാനായില്ല.

“എന്താ അവിടെത്തന്നെ നിൽക്കുന്നേ.. അകത്തേക്ക് കയറി വരൂ.. “

അവൾ വീണ്ടും വിളിച്ചു.

“ഓ… അകത്തേക്കൊന്നും കയറുന്നില്ല മോളേ..ഞങ്ങള് ഇവിടെ ഇരുന്നോളാം..വിനോദൊരു പെണ്ണിനെ കൊണ്ടുവന്നു എന്നറിഞ്ഞ് ഒന്ന് കാണാൻ വന്നതാ… ”

കൂട്ടത്തിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ സിറ്റൗട്ടിലേക്ക് കയറി അരമതിലിലിരുന്ന് കൊണ്ട് പറഞ്ഞു.
ബാക്കിയുള്ളവരും കയറിയിരുന്നു.

അവർ പരിചയപ്പെട്ടു.
എല്ലാവരും അയൽവാസികളാണ്.

“നിങ്ങളിരിക്ക്.. ഞാൻ ചായയെടുക്കാം..’”

ഷിഫാന അകത്തേക്ക് കയറാനൊരുങ്ങിയതും ഒരാൾ പറഞ്ഞു.

“ വേണ്ട മോളേ… ഞങ്ങളൊക്കെ ചായ കുടിച്ചാ പോന്നത്.. മോളെയൊന്ന് കാണാലോ എന്ന് കരുതി പോന്നതാ..ഞങ്ങളിനി പിന്നെ വരാം.. “

“ശരി ചേച്ചീ..ഇടക്കിങ്ങോട്ട് വരണേ..”

അവർ യാത്ര പറഞ്ഞ് പോയി.

ഇത്തവണയും വിനോദ് പുറത്തേക്ക് വരാത്തത് ഷിഫാനക്ക് ഇഷ്ടപ്പെട്ടില്ല.
മുറിയിൽ ചെന്ന് നോക്കുമ്പോൾ അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റിട്ടില്ല.

“വിനോദേട്ടാ.. പുറത്ത് ആൾക്കാർ വന്നത് ഏട്ടൻ കണ്ടില്ലേ…?”

അവൻ തലയാട്ടി.

“ എന്നിട്ടെന്താ പുറത്തേക്ക് വരാതിരുന്നത്..?”

ദേഷ്യത്തോടെയാണ് അവളുടെ ചോദ്യം..

“അവറ്റകളെയൊന്നും എനിക്കിഷ്ടമല്ല..”

നിസാരമട്ടിൽ അവൻ പറഞ്ഞു.

“ഏട്ടന് പിന്നെ ആരെയാ ഇഷ്ടം..?
സ്വന്തം ചേട്ടനെ ഇഷ്ടമല്ല.. അയൽവാസികളെ ഇഷ്ടമല്ല..അവർക്കൊന്നും ഒരു കുഴപ്പവും ഞാൻകണ്ടില്ല… ഇതൊന്നും ശരിയല്ല ഏട്ടാ.. വീട്ടിൽ ആൾക്കാർ വരുമ്പോ ഇങ്ങിനെ മുറിയിൽ കിടക്കുന്നത് ഒട്ടും ശരിയല്ല.. “

ഷിഫാനക്ക് ശരിക്കും ദേഷ്യം വന്നിരുന്നു. അവന്റെ ഒരു പ്രവർത്തിയും അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *