അവളൊന്ന് തേങ്ങി.
“അതൊന്നും സാരമില്ലെടീ… അവനൊരു പ്രതേക സ്വഭാവക്കാരനാ..എല്ലാം ശരിയായിക്കോളും….”
ഒരു പ്രതീക്ഷയുമില്ലാത്ത, വെറും പാഴ് വാക്ക് മാത്രമാണിതെന്ന് ചേട്ടന്റെ സംസാരത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി.
“ എന്തെങ്കിലുമുണ്ടെങ്കിൽ നമുക്ക് മാറ്റിയെടുക്കാ ടീ… നീ അതൊന്നുമോർത്ത് വിഷമിക്കണ്ട.. വിഷമിക്കേണ്ട സമയവുമല്ലിത്… ഇന്ന് നിന്റെ വിവാഹം കഴിഞ്ഞ ദിവസാ… ഇന്നത്തെരാത്രി നിന്റെ ആദ്യരാത്രിയും..
ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട സമയം… അത് കൊണ്ട് എന്റെ മോള് കണ്ണൊക്കെ തുടച്ച്, മിടുക്കിയായി ഇതൊക്കെയൊന്ന് നോക്കിയേ… “
ഷിഫാന ലജ്ജയോടെ അവനെ നോക്കി. ഇന്ന് തന്റെ ആദ്യരാത്രിയാണെന്ന്… ഇന്ന് ഏറ്റവും സന്തോഷിക്കേണ്ട ദിവസമാണെന്ന്…
ശരി… ഒരേട്ടൻ പറഞ്ഞതല്ലേ.. കഴിഞ്ഞതെല്ലാം മറക്കാം.. അവന് എന്തേലും പ്രശ്നമുണ്ടേൽ ഒക്കെ മാറ്റിയെടുക്കാം… ഈ ഏട്ടൻ തന്റെ കൂടെയുണ്ടാവുമെന്നുറപ്പാണ്.
അവൾ കണ്ണ് തുടച്ച് സന്തോഷത്തോടെ ദാസനെ നോക്കിച്ചിരിച്ചു.
“ഏട്ടാ… ഞാനൊരു കാര്യം പറഞ്ഞോട്ടെ..?”
“നീ പറയെടീ.. അമ്മൂ…”
“അത്… അത് ചേട്ടൻ തന്നെ നോക്കി എടുത്ത് തന്നാൽ മതി.. ഞാനിവിടെ ഇരിക്കാം… “
അത് പറയുമ്പോൾ അവളുടെ ചുണ്ടിലൊരു കളളച്ചിരി ദാസൻ കണ്ടു.
പക്ഷേ, അവനൊരു വല്ലായ്മ തോന്നി. ഇതൊക്കെ ഭർത്താവ് ചെയ്ത് കൊടുക്കേണ്ടതാണ്… അതാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക..ആ മരങ്ങോടനെ അതിനൊന്നും കിട്ടില്ല എന്നുറപ്പാണ്. ഇവളെ വിഷമിപ്പിക്കാനും വയ്യ…
വിനോദ് ഒരുമണിക്കൂർ കഴിഞ്ഞാണ് മടങ്ങിവന്നത്. ഷിഫാന കൗണ്ടറിനടുത്തുള്ള ചെയറിൽ ഇരിക്കുകയാണ്..
അവൻ ബൈക്ക് നിർത്തി ഇറങ്ങി വന്നു.
“കഴിഞ്ഞില്ലേടീ… ?’”
വന്നയുടനെ അവൻ മുരണ്ടു.
“കഴിഞ്ഞെടാ ഉവ്വേ… നിങ്ങള് പൊയ്ക്കോ… അമ്മൂ നീ കഴിക്കാനെന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ..?”
അവൾ ചമ്മലോടെ ഇല്ലെന്ന് തലയാട്ടി.
“ആ.. ഇന്നിനിയൊന്നും ഉണ്ടാക്കണ്ട.. വരുമ്പോ കഴിക്കാനുള്ളത് ഞാൻ കൊണ്ടു വരാം…”
വിനോദ് ഒന്നും പറയാതെ ബൈക്കിൽ ചെന്ന് കയറി..
ഷിഫാന നാലഞ്ച് കവറുകളും കയ്യിൽ പിടിച്ച്, ദാസനോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് നടന്ന് ചെന്ന് ബൈക്കിന്റെ പിന്നിൽ കയറി.
ആ യുവമിധുനങ്ങൾ തൊട്ടുരുമ്മിപ്പോകുന്നത് കണ്ട് ദാസനൊന്ന് നെടുവീർപ്പിട്ടു.
🌹🌹🌹
ദാസൻ വീട്ടിൽ വന്ന് കയറുമ്പോൾ വീടാകെ പ്രകാശത്തിൽ കുളിച്ച് നിൽക്കുകയാണ്..ഇതൊന്നും പതിവില്ലാത്തതാണ്.. ഇരുട്ട് മൂടിയ ഒരു പ്രേതഭവനത്തിലേക്ക് വരുന്നത് പോലെയാണ് എന്നും വരുന്നത്.
താൻ വരുമ്പോൾ വിനോദ് എത്തിയിട്ടുണ്ടാവില്ല. അവനെപ്പോഴാണ് വരുന്നതെന്ന് പോലും തനിക്കറിയില്ല.
അവന്റെ ബൈക്കിന്റെ ശബ്ദം കേട്ട് ഷിഫാന ഓടിവന്ന് വാതിൽ തുറന്നു.
ഹാളിലേക്ക് കയറിയ ദാസൻ ചുറ്റും നോക്കി..തന്റെ മുറിയിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട സാധനങ്ങളൊന്നും കാണുന്നില്ല. കട്ടിലും,അലമാരയും മാത്രമുണ്ട്.
അവൻ മുറിയിലേക്ക് കയറിനോക്കി. എല്ലാം അടിച്ച് തുടച്ച് വൃത്തിയാക്കി സാധനങ്ങളെല്ലാം അടുക്കി വെച്ചിട്ടുണ്ട്.
അവൻ ഷിഫാനയുടെ മുഖത്തേക്കൊന്ന് നോക്കി. അവൾ കുസൃതിയോടെ ചിരിച്ചു.
“നീയാണോടീ ഇതെല്ലാം ചെയ്തേ..? “
അവൾ സന്താഷത്തോടെ തലയാട്ടി.
“അതൊന്നും വേണ്ടായിരുന്നു മോളേ.. വീട്ടിൽ വന്ന് കയറിയ ദിവസം തന്നെ…”
“അതൊന്നും സാരമില്ല ചേട്ടാ.. വിനോദേട്ടൻ സഹായിച്ചിരുന്നേൽ ഈ കട്ടില്കൂടി അകത്തേക്കിടാമായിരുന്നു..”
ഇതെല്ലാം ഇവൾ ഒറ്റക്ക് തന്നെയാണ് ചെയ്തതെന്ന് ദാസനറിയാം.. കുമ്പിട്ട് ഒരു ഇല പോലും എടുക്കാത്ത നാറിയാണവൻ..
ദാസൻ വീടിനകം ആകെയൊന്ന് നോക്കി. ഒരു പെണ്ണ് കയറി വന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട്. അടുക്കളയൊക്കെ ഒന്നുകൂടി ചിട്ടയിലാക്കിയിട്ടുണ്ട്.
ഇവൾ നല്ല പെൺകുട്ടിയാണെന്ന് ദാസന് മനസിലായി. വന്ന് കയറുന്ന വീട് ഒരു സ്വർഗമാക്കി മാറ്റാൻ ഇവൾക്ക് കഴിയും.
“ചേട്ടാ.. ഈ കട്ടില് പിടിച്ച് അകത്തേക്കിടണ്ടേ…?’ ‘
“ അതിനി നാളെയെങ്ങാനും നോക്കാം.. അത് പിടിക്കാൻ ആരേലും വേണം..”
