കുളിരിൽ വിരിയുന്ന കനൽ പൂവ് – 1 Likeഅടിപൊളി 

“എന്താടീ.. ഉറങ്ങാനും സമ്മദിക്കില്ലേ നീ… ?”

വിനോദ് ദേഷ്യപ്പെട്ടു.

“മതിയുറങ്ങിയത്… ഇവിടെ നടന്നത് വല്ലതും ഏട്ടനറിഞ്ഞോ… ?’”

“എന്ത് നടന്നു… ?””

“ഇങ്ങോട്ടെഴുന്നേൽക്ക്… എന്നിട്ട് നേരിട്ട് കാണ്..”

അവൾ കട്ടിലിൽ നിന്നവനെ വലിച്ചിറക്കി.

ഹാളിൽ ചേട്ടന്റെ റൂമിലെ അലമാരയും കട്ടിലുമൊക്കെ കിടക്കുന്നത് കണ്ട് അവന് ദേഷ്യം വന്നു.

“ ഇതൊക്കെയെന്തിനാ അയാള് ഇങ്ങോട്ട് വലിച്ചിട്ടത്… ?”

ഷിഫാന അവനെ പിടിച്ച് വലിച്ച് ചേട്ടന്റെ റൂമിലേക്ക് കൊണ്ടുപോയി.

“ദാ… നോക്ക്… അനിയന് മണിയറയൊരുക്കാൻ ചേട്ടനെന്തൊക്കെയാ വാങ്ങിയേന്ന്… ഈ ചേട്ടനെ പറ്റിയാണോ നിങ്ങള് വേണ്ടാത്തതൊക്കെ എന്നോട് പറഞ്ഞത്… ?”

പുതിയ കട്ടിലും കിടക്കയും, അലമാരയുമൊക്കെ വിനോദൊന്ന് നോക്കി. ചെറിയൊരു സന്തോഷം പോലും അവന്റെ മുഖത്ത് ഷിഫാന കണ്ടില്ല.

“നമ്മളോടിനി ഈ മുറിയിൽ കിടക്കാനാ ചേട്ടൻ പറഞ്ഞത്.. വിനോദേട്ടൻ വാ..നമുക്ക് ആ മുറി വൃത്തിയാക്കി ചേട്ടന്റെ സാധനങ്ങളെല്ലാം അങ്ങോട്ട് വെക്കാം…”

ഷിഫാന താൽപര്യത്തോടെ പറഞ്ഞു.

“പിന്നേ.. എനിക്കതല്ലേ പണി…”

പുഛത്തോടെ പറഞ്ഞു കൊണ്ട് അവൻ ബാത്ത്റൂമിലേക്ക് കയറി.
ഷിഫാനക്ക് ശരിക്കുംസങ്കടം വന്നു.

വിനോദേട്ടൻ എന്താണ് ഇങ്ങിനെ..?
ഒരു കണ്ണിൽചോരയില്ലാത്ത പെരുമാറ്റം..?
ചേട്ടൻ ഇത്രയൊക്കെ തങ്ങൾക്ക് വേണ്ടി ചെയ്തിട്ട് ആ മുറിയൊന്ന് വൃത്തിയാക്കി ഈ സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി വെക്കൽ തങ്ങളുടെ ബാധ്യത തന്നെയാണ്.
ഇയാള് കൂടിയില്ലെങ്കിൽ താനൊറ്റക്ക് വൃത്തിയാക്കും.

അവൾ ആ മുറിയിൽ കയറി അവളുടെയും, വിനോദിന്റെയും എല്ലാ സാധനങ്ങളും എടുത്ത് പുതിയ മുറിയിലേക്ക് വെച്ചു.

പിന്നെ ചുവരിലുള്ള മാറാലയൊക്കെ തട്ടി നിലം അടിച്ച് വൃത്തിയാക്കി.

ബാത്ത്റൂമിൽ നിന്നിറങ്ങിയ വിനോദ് ഷിഫാനയെ കാണാഞ്ഞ് വന്ന് നോക്കുമ്പോൾ അവൾ തകൃതിയായ പണിയിലാണ്.

“ ടീ…”

അവൻ ഉറക്കെ വിളിച്ചു.
അവൾ ഞെട്ടിത്തിരിഞ്ഞ് നോക്കി.

“നിന്നോട് ഞാനെന്താ പറഞ്ഞേ..ഇതൊക്കെ അയാള് ചെയ്തോളും.. നീയിങ്ങ് വാ..”

“എന്റെ വിനോദേട്ടാ..ഇങ്ങിനെ കണ്ണിൽ ചോരയില്ലാതെ സംസാരിക്കരുത്.. നമുക്ക് വേണ്ടി ഏട്ടൻ എന്തെല്ലാം ചെയ്തു… ഇതെങ്കിലും നമ്മള് ചെയ്യണ്ടേ… ?”

“ ഹും… അയാള് എന്ത് തേങ്ങ ചെയ്തെന്നാ നീ പറയുന്നേ..?ഇതെല്ലാം
എന്റെയും കൂടി പൈസക്ക് വാങ്ങിയതാ… “

“അയ്ക്കോട്ടെ വിനോദേട്ടാ… എന്നാലും ചേട്ടൻ എല്ലാം ചെയ്ത് തരുന്നുണ്ടല്ലോ..’

“നീയെന്നോട് തർക്കിക്കാതെ മുറിയിലേക്ക് വരുന്നുണ്ടോ..?”

“ഇല്ല… ഞാനിത് വൃത്തിയാക്കാതെ വരില്ല..”

ഷിഫാന തീർത്തു പറഞ്ഞു.

വിനോദ് അതിഷ്ടപ്പെടാതെ പുറത്തേക്കിറങ്ങി.

“ഏട്ടാ.. ഈ കട്ടിലൊന്ന് പുറത്തിറക്കണം… ഇതൊന്ന് പിടിക്കോ ഏട്ടാ… ?”

അവൻ ചിറികോട്ടി ഒരു ചിരിചിരിച്ച് മുറിയിലേക്ക് പോയി.
അവൾക്ക് കരച്ചിൽ വന്നു.
ഒരു സഹകരണവുമില്ലാത്തൊരു ജന്തു.
അവൾ തന്നെ കഷ്ടപ്പെട്ട് കട്ടിൽ ഉയർത്തി ഒരു വശത്തേക്ക് ചരിച്ചിട്ടു.
കട്ടിലിനടിയിലൊക്കെ ഇന്ന് വരെ അടിച്ച് വാരിയിട്ടില്ല. മുഷിഞ്ഞ കുറേ തുണികളും, കുറേ പുസ്തകങ്ങളും ചപ്പ് ചവറുകളും എല്ലാമുണ്ട്..അതെല്ലാം വൃത്തിയാക്കി അവൾ ബക്കറ്റിൽ വെള്ളം കൊണ്ട് വന്ന് നിലംതുടച്ചു.
രണ്ട്മൂന്ന് തവണ തുടച്ചിട്ടാണ് അൽപമെങ്കിലും വൃത്തിയായത്..എന്നിട്ടും നിലത്ത് എന്തൊക്കെയോ കറകൾ തെളിഞ്ഞ് കിടന്നു.
അവൾ ക്ഷീണിച്ചിരുന്നു.
എങ്കിലും ഹാളിലുള്ള ചേട്ടന്റെ സാധനങ്ങൾ അവളോട് കഴിയുന്നതെല്ലാം മുറിയിലേക്ക് കൊണ്ടുവന്ന് അടുക്കി വെച്ചു.
വിനോദേട്ടൻ സഹായിച്ചിരുന്നെങ്കിൽ ഈ പഴയ കട്ടിൽ പുറത്തേക്കിട്ട്, ചേട്ടന്റെ കട്ടിൽ അകത്തേക്കിടാമായിരുന്നു. അതിനി ചേട്ടൻ വന്നിട്ട് നോക്കാം..

ഇനിയൊന്ന് കുളിക്കണം എന്നവൾക്ക് തോന്നി. ആകെ പൊടിയും വിയർപ്പുമാണ്.
മുറിയിൽ കയറി നോക്കുമ്പോൾ വിനോദ് പുതിയ കട്ടിലിൽ മലർന്ന്കിടന്ന് മൊബൈൽ നോക്കുകയാണ്.
പുതിയ കിടക്കയാണ്. ബെഡ്ഷീറ്റ് പോലും അവൻ വിരിച്ചിട്ടില്ല.

“കഴിഞ്ഞോടീ നിന്റെ പണി… ? ഇനിയിങ്ങ് വാ,,..”

ഷിഫാന ഇരുകൈകളും എളിയിൽ കുത്തി അവന്റെ മുഖത്തേക്കൊന്ന് നോക്കി. അവൾക്ക് സങ്കടവും ദേഷ്യവും കരച്ചിലും എല്ലാം വരുന്നുണ്ടായിരുന്നു.

അവളൊന്നും മിണ്ടാതെ ബാഗിൽ നിന്നും വേറൊരു ഡ്രസെടുത്ത് ബാത്ത്റൂമിലേക്ക് കയറി.
അവനോടെന്തെങ്കിലും മിണ്ടിയാൽ താൻ കരയുമെന്ന് അവൾക്കുറപ്പായിരുന്നു.

അവൾ വേഗം വാതിലടച്ച് കുറ്റിയിട്ടു.
തനിക്ക് തെറ്റ് പറ്റിയോ എന്നവളൊന്ന് സംശയിച്ചു.
വിനോദിന്റെ സ്വഭാവം പിടികിട്ടുന്നേയില്ല.
വിശദമായി അവന്റെ സ്വഭാവം മനസിലാക്കാനുളളത്ര സമയമൊന്നും തങ്ങൾ പ്രേമിച്ച് നടന്നിട്ടില്ല.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്, പിന്നെ വാട്സപ്പിലൂടെയാണ് കൂടുതലും പ്രേമിച്ചത്..
അതിലൊക്കെ അവൻ നല്ല ഒലിപ്പീരായിരുന്നു.
അതിലാണ് താൻ വീണതും..
എത്രയും പെട്ടെന്ന് തന്റെ വീടെന്ന നരകത്തിൽ നിന്ന് രക്ഷപ്പെടണം എന്ന് മാത്രമാണ് താനാഗ്രഹിച്ചത്.
അത് കൊണ്ടാണ് കൂടുതൽ സമയം പ്രേമിച്ച് നടക്കാതെ വേഗം അവന്റെ കൂടെ പോന്നത്.. വേറൊരു മതക്കാരനാണ് എന്നറിഞ്ഞിട്ടും അവന്റെ ഇക്കിളിപ്പെടുത്തുന്ന സംസാരത്തിൽ താൻ വീണ് പോയി.

പിന്നെ വീട്ടിൽ ഒരു ചേട്ടൻ മാത്രമേ ഉള്ളൂ എന്നതും, സ്വന്തമായി ഒരു തുണിക്കടയുണ്ടെന്നുള്ളതും ആകർഷണമായി.

താൻ പറ്റിക്കപ്പെട്ടോ എന്നൊരു തോന്നൽ ഇപ്പോൾ അവൾക്കുണ്ടായി. ഏതായാലും ആ നല്ലവനായ ചേട്ടന്റെ അനിയനല്ലേ..?
ആ ഗുണം കുറച്ചൊക്കെ കിട്ടാതിരിക്കില്ല..
അവനെ മാറ്റിയെടുക്കാൻ തനിക്ക് കഴിയും എന്ന വിശ്വാസത്തിൽ ഷിഫാന വിശദമായ കുളിയും കഴിഞ്ഞ് നല്ല ഡ്രസും ഇട്ട് പുറത്തിറങ്ങി.

കുളികഴിഞ്ഞ് വരുന്ന തന്റെ ഭാര്യയെ വിനോദ് ആർത്തിയോടെ നോക്കി.

“ഇങ്ങിനെ നോക്കിയിട്ട് കാര്യമില്ല മോനേ..ചേട്ടൻ കടയിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. വേഗമെഴുന്നേറ്റ് റെഡിയാവ്..”

ചിരിയോടെ ഷിഫാന പറഞ്ഞു.

“കടയിലേക്ക് ചെല്ലാനോ… ? എന്തിന്..?’”

പരുക്കൻ ശബ്ദത്തിൽ വിനോദ് ചോദിച്ചു.

“ഞാനേയ്, ഇന്ന് വിവാഹം കഴിഞ്ഞ് വന്ന പുതുമണവാട്ടിയാ.. അത്കൊണ്ട് പുതിയഡ്രസ് വേണം ഞാനിടാനെന്ന് ചേട്ടൻ പറഞ്ഞു.. നമ്മളോട് കടയിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..വേഗം എഴുന്നേൽക്ക് ഏട്ടാ… “

അവൾ പറഞ്ഞതൊന്നും വിനോദ് ശ്രദ്ധിച്ചില്ല.
അവളുടെ കൈ പിടിച്ച് ബെഡിലേക്ക് വലിച്ചു.

പുറത്ത് കോളിംഗ്ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഷിഫാന അവന്റെ കൈ വിടുവിച്ച് വേഗം പുറത്തേക്ക് പോയി.

വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയ ഷിഫാന അൽഭുതപ്പെട്ടു.

മൂന്നാല് സ്ത്രീകളും രണ്ട് കുട്ടികളും..
അയൽവാസികളാവും എന്നവൾ ഊഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *