കുളിരിൽ വിരിയുന്ന കനൽ പൂവ് – 1 Likeഅടിപൊളി 

അവൾ അവനൊയൊന്ന് കുലുക്കി വിളിച്ചു. എത്ര വിളിച്ചിട്ടും അവനുണർന്നില്ല.

നേരത്തേ തോന്നിയ സംശയം അവളൊന്നുകൂടി ഉറപ്പിച്ചു.

അവളെഴുന്നേറ്റ് അവന്റെ മുറിയിൽ നിന്നും ഇങ്ങോട്ട് പിടിച്ചിട്ട മേശവലിപ്പ് തുറന്ന് നോക്കി. കുറേ ചപ്പ് ചവറുകളല്ലാതെ അതിൽ വേറൊന്നുമില്ല.
മറ്റേ വലിപ്പും അവൾ തുറന്ന് നോക്കി. അതിലും പ്രത്യേകിച്ചൊന്നും കണ്ടില്ല. എങ്ങുമെങ്ങുമെത്താത്ത ഒരു ടീ ഷർട്ട് മാത്രമിട്ട് അവൾ ആ മുറിയാകെ അരിച്ച് പെറുക്കി. സംശയിക്കത്തക്കതായി
ഒന്നുമവൾ കണ്ടില്ല.

ചുവരിലെ ഹംഗറിൽ തൂക്കിയിട്ട അവന്റെ ഷർട്ടവൾ കണ്ടു. അതെടുത്ത് പോക്കറ്റിൽ തപ്പിനോക്കി. അതിലും ഒന്നുമില്ല.
ഷർട്ടിനടിയിൽ തൂക്കിയിട്ട അവന്റെ ഷെഢിയും അവൾ കണ്ടു.

മുഷിഞ്ഞ ആ അടിവസ്ത്രം അവൾ എടുത്ത് നോക്കി. രണ്ട് ഭാഗത്തും ഓരോ പോക്കറ്റുണ്ട്.. ഒന്നിൽ തപ്പിയപ്പോൾ കയ്യിലെന്തോ തടഞ്ഞു.
അതെടുത്ത് നോക്കിയ അവൾ അറപ്പോടെ മുഖം ചുളിച്ചു.
ഒരുകെട്ട് ബീഡിയും, ഒരു ലൈറ്ററും..
ഇവൻ വലിക്കുന്ന കാര്യം അവൾക്കറിയില്ലായിരുന്നു.. അതും ബീഡി…

മറ്റേ പോക്കറ്റും അവൾ തപ്പി നോക്കി. അതിൽ നിന്നും അവൾക്കൊരു ചെറിയ പൊതികിട്ടി.അത് തുറന്ന് നോക്കിയ ഷിഫാനക്കൊന്നും മനസിലായില്ല. ഉണങ്ങിയ ഇല പൊടിച്ചത് പോലെ എന്തോ ഒന്ന്. എന്തോ സുഖകരമല്ലാത്തൊരു മണവും.. മുറിയാകെ തിരഞ്ഞിട്ടും ഒറ്റപ്പൈസ പോലും കിട്ടിയില്ല എന്നതും അവളെ അൽഭുതപ്പെടുത്തി.

ബീഡിയും തീപ്പെട്ടിയും, ഈ പൊതിയും, വിനോദിന്റെ മുഖഭാവവും, അവന്റെ പെരുമാറ്റവും എല്ലാംകൂട്ടിച്ചേർത്ത് ചിന്തിച്ചപ്പോൾ അവൾക്കൊരു കാര്യം മനസിലായി.
ഇത് കഞ്ചാവാണ്… തന്റെ ഭർത്താവ് ഈ ലഹരിക്കടിമയാണ്..

ഷിഫാന തകർന്നു പോയി. അവൾ ഹൃദയം പൊട്ടിക്കരഞ്ഞു .
താനീ വീട്ടിലേക്ക് വന്ന അന്ന് തന്നെ അവനിതുപയോഗിച്ചെങ്കിൽ അവനിതിന് തീർത്തും അടിമയാണ്.
തന്റെ ക്രൂരമായ വിധിയിൽ അവൾ പകച്ചു.ഇനിയെന്ത് എന്ന ചിന്തയിൽ അവൾ തളർന്നു. താനിനി എന്ത് ചെയ്യും..? എങ്ങോട്ട് പോവും… ?
പോകാൻ തനിക്കൊരിടമില്ല.. വീട്ടിലേക്ക് എന്തായാലും പോകാനാവില്ല.. പിന്നെ..?
പിന്നെങ്ങോട്ട്… ?

കുറേനേരം കരഞ്ഞ് അവൾ തളർന്നു. ഇനി മരണമാണ് തനിക്കുള്ള ഏക പ്രതീക്ഷ എന്നവൾ തിരിച്ചറിഞ്ഞു.
ആദ്യരാത്രി തന്നെ കഞ്ചാവടിച്ച് കിറുങ്ങി ബോധമില്ലാതെ കിടക്കുന്നവന്റെ കൂടെ ജീവിക്കുന്നതിലും ഭേദം മരണം തന്നെയാണ്.

അവൾ ഉറച്ച തീരുമാനമെടുത്തു.
പക്ഷേ, അതിന് മുമ്പ് ചേട്ടനെയൊന്ന് കാണണം.. അദേഹം നല്ലവനാണ്.. ചേട്ടനോട് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്..
ചേട്ടൻ ഉറങ്ങിയോ ആവോ..?
ഉറങ്ങിയെങ്കിൽ വിളിച്ചുണർത്തണം.

ഷിഫാന പാന്റീസിടാതെ, പാന്റ് മാത്രം വലിച്ച് കയറ്റി. മുറി തുറന്ന് പുറത്തിറങ്ങി.
ചേട്ടന്റെ വാതിലിൽ ചെന്ന് മുട്ടി വിളിച്ചു.
രണ്ടാമത്തെ വിളിക്ക് തന്നെ ദാസനുണർന്നു.
ഷിഫാന വിളിക്കുന്നത് കേട്ട് വേഗം എഴുന്നേറ്റ് വന്നവൻ വാതിൽ തുറന്നു.

അവളുടെ മുഖഭാവം കണ്ട് അവനൊന്ന് പേടിച്ചു. കരഞ്ഞ് വീർത്ത മുഖം..

“അമ്മൂ,… എന്താ മോളേ… എന്ത് പറ്റി..?”

അവൻ വേവലാതിയോടെ ചോദിച്ചു.

“എനിക്ക്… ചേട്ടനോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്… “

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റിവീഴുന്നതും, ചുണ്ടുകൾ വിറകൊള്ളുന്നതും ദാസൻ കണ്ടു.

“ എന്താ മോളേ… ?’’

“നമുക്കകത്തേക്കിരിക്കാം ചേട്ടാ…”

ഷിഫാന അകത്തേക്ക് കയറാനൊരുങ്ങിയതും അവൻ തടഞ്ഞു.

“മോള് വാ..നമുക്ക് സെറ്റിയിലേക്കിരിക്കാം… “

അവൻ ഹാളിലെ സെറ്റിയിലേക്ക് നടന്നു. ഈ നേരത്ത് അവളെ മുറിയിലിരുത്തുന്നത് ശരിയല്ലെന്ന് അവന് തോന്നി.

“അങ്ങോട്ടിരിക്കെടീ… “

ഇരുന്ന് കൊണ്ട് ദാസൻ പറഞ്ഞു.
ഷിഫാനയും ഇരുന്നു.

“എന്താ മോൾക്ക് ചോദിക്കാനുള്ളത്..?’”

ഷിഫാന ഒന്നും മിണ്ടാതെ കണ്ണീരൊലിപ്പിച്ച് കൊണ്ട് താഴേക്ക് നോക്കിയിരുന്നു.
ഗുരുതരമായ പ്രശ്മാണെന്ന് അവന് മനസിലായി. ഇതിങ്ങിനെയേ വരൂ എന്നും അവനറിയാം…

“നിന്റെ കരച്ചില് കാണാനാണോ നീയെന്നെ വിളിച്ചുണർത്തിയത്?”

പെട്ടെന്ന് ഷിഫാന കണ്ണ് തുടച്ച് കൊണ്ട് എഴുന്നേറ്റു. പിന്നെ മുറിയിലേക്ക് നടന്നു.
ടൈറ്റായ പാന്റിനുള്ളിൽ തുള്ളിത്തുളുമ്പുന്ന അവളുടെ പിന്നഴകിലേക്ക് ഒന്നേ ദാസൻ നോക്കിയുളളൂ… വേഗമവൻ നോട്ടം മാറ്റി.

മുറിയിൽ നിന്നിറങ്ങി വന്ന ഷിഫാന, ദാസന്റെ മുന്നിൽ വന്നു നിന്നു. പിന്നെ അവളുടെ കയ്യിലുണ്ടയിരുന്നത് അവന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു.
ദാസൻ അമ്പരപ്പോടെ നോക്കി.

ഒരു പൊട്ടിച്ച ബീഡി പാക്കറ്റും, ഒരു തീപ്പെട്ടിയും… പിന്നെ ചെറിയൊരു പൊതിയും…
അത് കണ്ട് ദാസന് ആശ്വാസമായി. അവൻ ബീഡിവലിക്കും എന്നറിഞ്ഞതാണ് ഇവളെ വിഷമിപ്പിച്ചത്.. അത് സാരമില്ല.

“അവൻ ഇടക്ക് ബീഡിയൊക്കെ വലിക്കും എന്ന് തോന്നുന്നു… അതൊക്കെ നമുക്ക് പറഞ്ഞ് നിർത്തിക്കാമെടീ…”

ദാസൻ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

“ബീഡി മാത്രമല്ല ചേട്ടാ… ചേട്ടൻ ആ പൊതിയൊന്ന് നോക്ക്..”

അവൾ തേങ്ങലോടെ പറഞ്ഞു.

ദാസൻ ആ പൊതിയഴിച്ചപ്പോൾ തന്നെ മനസിലായി, അത് കഞ്ചാവാണെന്ന്.
ഇതെല്ലാം ആ നാറി വലിക്കാറുണ്ടെന്ന് അവനറിയാം..പക്ഷേ, ഇന്നത് ചെയ്യുമെന്ന് അവൻ കരുതിയതേയില്ല.

എന്ത് പറയും ഈ പെൺകുട്ടിയോട് എന്ന് ചിന്തിച്ച് ദാസൻ അവളുടെ മുഖത്തേക്ക് നോക്കി.

അവൾ അവന്റെ തൊട്ടടുത്തിരുന്നു.

“ ഇതൊക്കെ ചേട്ടന് മുന്നേ അറിയാമായിരുന്നോ..?”

“ഉം…”

“ വിനോദേട്ടൻ കടയിലേക്ക് വരാറുണ്ടോ..?””

“ ഇല്ല…”

“ ചേട്ടനോട് അയാൾ മിണ്ടാറില്ലേ… ?”

“ പൈസ ആവശ്യമുണ്ടെങ്കിൽ മാത്രം ചോദിക്കും…”

“വേറെന്തെങ്കിലും പണിക്ക് അയാൾ പോകാറുണ്ടാ..?’”

“ ഇല്ല…”

ഇനിയെന്ത് ചോദിക്കണം എന്ന് ഷിഫാനക്കറിയില്ല.. അവൾ പാടേ തകർന്ന് പോയിരുന്നു. പേടിച്ചതെല്ലാം സത്യമായി.

“ അമ്മൂ… നീയെങ്ങിനെയാ മോളേ ഇവന്റെ വലയിൽ കുടുങ്ങിയത്..? വല്ലാത്തൊരു സ്വഭാവക്കാരനാണവൻ.. അവനെ നന്നാക്കാൻ ഒരുപാട് ശ്രമിച്ചതാ ഞാൻ… അവനെ ഉപദേശിച്ചതിന് എന്നെ തല്ലാൻ വരെ വന്നിട്ടുണ്ടവൻ..നിനക്ക് സങ്കടമാകുമെന്നറിയാം.. എന്നാലും ഇനി അവനെ പറ്റി എല്ലാം നീ അറിയണം..”

ദാസൻ എല്ലാം കാര്യങ്ങളും അവളോട് പറഞ്ഞു.. ഞെട്ടിത്തരിച്ചു കൊണ്ടും, പൊട്ടിക്കരഞ്ഞുമാണ് ഷിഫാനയെല്ലാം കേട്ടത്.. തനിക്ക് തീർത്തും പിഴച്ച് പോയെന്ന് അവൾക്ക് മനസിലായി.

“ഇതൊന്നും മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ലേ മോളേ… “

എല്ലാം പറഞ്ഞ്കഴിഞ്ഞ് ദാസൻ ചോദിച്ചു.

“ ഇല്ലേട്ടാ… അതിനുള്ള സമയമൊന്നും കിട്ടിയില്ല… ഫോൺ ചെയ്യുമ്പഴും,തമ്മിൽ കാണുമ്പഴും നല്ല സ്നേഹമായിരുന്നു..”

“അത് കണ്ട് അവൻ വിളിച്ചപ്പഴേ നീ
ചാടിയിങ്ങ്പോന്നു..അല്ലേ…? “

അത്കേട്ട് ഷിഫാന പൊട്ടിക്കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *