കുളിരിൽ വിരിയുന്ന കനൽ പൂവ് – 1 Likeഅടിപൊളി 

“ വേറെ നിവൃത്തിയില്ലായിരുന്നു ചേട്ടാ.. അത്ര സഹികെട്ടാ ഞാനെന്റെ വീട്ടിൽ നിന്നത്… അഞ്ചാം വയസിൽ ഉമ്മ മരിച്ച എനിക്ക് വീടൊരു നരകമായിരുന്നു.
അയാൾ വന്ന് ചിരിച്ച് കാണിച്ചപ്പോൾ ഞാൻ വീണുപോയേട്ടാ… അയാൾ നല്ലവനാണെന്ന് ഞാൻ കരുതി.. ഞാൻ പെട്ടുപോയി അല്ലേട്ടാ…?”

ഷിഫാന നിർത്താതെ ഹൃദയം പൊട്ടിക്കരഞ്ഞു.
അത് കണ്ട് ദാസനും കരച്ചിൽ വന്നു.
എങ്ങിനെ അവളെ ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ കുഴങ്ങി. ഇതിനൊക്കെ കാരണക്കാരനായ ആ നാറി ഇതൊന്നുമറിയാതെ അകത്ത് കഞ്ചാവും വലിച്ച് കയറ്റി കിറുങ്ങിക്കിടക്കുകയാണ്.
എടുത്തിട്ട് നാല് ചാമ്പ് ചാമ്പണം ആ പട്ടിയെ, എന്ന് ദാസന് തോന്നി.
വിളിച്ചുണർത്തി നാല് വർത്തമാനമെങ്കിലും അവനോട് പറയണം..

ദാസൻ സെറ്റിയിൽ നിന്നും എഴുന്നേൽക്കാനൊരുങ്ങിയതും ഷിഫാന ഹൃദയം നുറുങ്ങുന്ന കരച്ചിലോടെ അവന്റെ മാറിലേക്ക് വീണു.
ദാസൻ ഞെട്ടിപ്പോയി.
തന്നെ വരിഞ്ഞ് മുറുക്കിപ്പിടിച്ച് കരയുകയാണവൾ.. എന്ത് ചെയ്യണമെന്നവൻ അങ്കലാപ്പിലായി. ഒരു പാവം പെൺകുട്ടി മറ്റൊരാശ്രയവുമില്ലാതെ തന്റെ നെഞ്ചിൽ കിടന്ന് കരയുന്നത് അവന് സഹിക്കാനായില്ല. ഒരു കയ്യുയർത്തി അവൻ അവളുടെ പുറം തഴുകി ആശ്വസിപ്പിച്ചു.
അതോടെ അവളുടെ കരച്ചിൽ കൂടി.. അവനൊന്നും മിണ്ടാതെ അവളെ മാറിൽ ചേർത്ത് പിടിച്ച് പുറം തടവിക്കൊടുത്തു. കുറേനേരം കരഞ്ഞ് അവളുടെ കരച്ചിൽ ചെറിയൊരു തേങ്ങലായി മാറി.

ഇനിയും ഇങ്ങിനെ ഇരിക്കാൻ പറ്റില്ലെന്ന് ദാസന് തോന്നി.
ലഹരിക്കടിമപ്പെട്ടവർ കൂടുതലും സംശയരോഗികളും ആയിരിക്കും.. അഥവാ അവൻ വന്ന് കണ്ടാൽ വിഷയമാകും.
അവൻ ഷിഫാനയെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി നേരെയിരുത്തി.
ചേട്ടനിട്ട ബനിയനാകെ തന്റെ കണ്ണീരിൽ നനഞ്ഞ് കുതിർന്നത് ഒട്ടൊരു പ്രയാസത്തോടെ അവൾ നോക്കി.

“മോളേ.. അമ്മൂ… ഒന്നുകിൽ മോള് നന്നായി ശ്രമിച്ച് അവനെ മാറ്റിയെടുക്കാൻ നോക്കുക.. അല്ലെങ്കിൽ നാളെ രാവിലെ മോളെ ഞാൻ വീട്ടിൽ കൊണ്ട് ചെന്നാക്കാം.. എന്ത് വേണേലും മോൾക്ക് തീരുമാനിക്കാം..”

നനഞ്ഞ മിഴികളുയർത്തി ഷിഫാന അവനെ നോക്കി.

“വീട്ടിലേക്കിനി പോകാൻ കഴിയില്ല ചേട്ടാ… വേറെന്ത് വേണമെന്ന് എനിക്കറിയില്ല.. ചേട്ടൻ പറ.. ഞാനിനി എന്ത് ചെയ്യണം.. ഇത്ര കാലം ചേട്ടൻ നോക്കിയിട്ട് അവൻ നന്നായില്ലല്ലോ..? ഇനി ഞാൻ ശ്രമിച്ചാൽ അവൻ നേരെയാകുമെന്ന് ചേട്ടന് തോന്നുന്നുണ്ടോ… ?’”

ഇതിപ്പോ ആ മൈരൻ കല്യാണം കഴിച്ചതിന് കുടുങ്ങുന്നത് താനാണല്ലോ എന്ന് ദാസന് തോന്നി.

“ഞാനെന്താ നിന്നോട് പറയാ…?
ഒന്നുമാലോചിക്കാതെ വിവാഹം റെജിസ്ട്രർ ചെയ്യാൻ നീ സമ്മതിച്ചത് തന്നെ വലിയ മണ്ടത്തരമായി.. ഇനി അവൻ സമ്മതിക്കാതെ നിനക്ക് പോകാൻ കഴിയില്ല.. നിയമപരമായി അവന്റെ ഭാര്യയാണ് നീ.. ഏതായാലും കുറച്ച് ദിവസം നമുക്ക് നോക്കാം.. നീ വിഷമിക്കുകയൊന്നും വേണ്ട.. അവൻ നിന്നെ ഉപദ്രവിക്കില്ല എന്ന ഉറപ്പ് ഞാൻ തരാം.. നമുക്ക് രണ്ട് പേർക്കും ഒന്ന് ശ്രമിച്ച് നോക്കാടീ.. ഇനിമോള് ചെല്ല്.. സമാധാനമായിട്ടുറങ്ങ്..എല്ലാം ശരിയാക്കണമെന്ന്ദൈവത്തോട് പ്രാർത്ഥിക്ക്… “

ദാസന്റെ വാക്കുകൾ കേട്ട് ഷിഫാനക്ക് നല്ല ആശ്വാസമായി. എന്ത് പ്രശ്നമുണ്ടായാലും അത് പരിഹരിക്കാൻ ഈ ചേട്ടനുണ്ടാവുമെന്നൊരു ധൈര്യം അവൾക്കുണ്ടായി.

രണ്ടാളും എഴുന്നേറ്റു.

“ആഹാ… ഈ ഡ്രസ് മോൾക്ക് നന്നായി ചേരുന്നുണ്ട്.. ഞാനിപ്പഴാ ഇത് ശ്രദ്ധിക്കുന്നേ..”

അത്കേട്ട് അവൾക്ക് സന്തോഷമായി. നാണത്തോടെ ചിരിച്ചു കൊണ്ടവൾ മുറിയിലേക്ക് കയറിപ്പോയി. ദാസൻ അവന്റെ മുറിയിലേക്കും കയറി വാതിലടച്ചു.ആ പാവം കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൻ ഉറങ്ങാൻ കിടന്നു.🌹🌹🌹

സ്നേഹത്തോടെ സ്പൾബർ❤️
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *