പിറ്റേന്ന് ഞാൻ രാവിലെ തന്നെ ഓഫീസിലേക്ക് പോയി. ആനുവൽ ഡേയും മെയ് ദിനത്തിന്റെ ലീവും ഒക്കെ കൂടി ജോലികൾ കുമിഞ്ഞു കൂടി കിടക്കുന്നുണ്ടായിരുന്നു.. ആ ആഴ്ച മുഴുവൻ ഞാൻ രാത്രി വൈകുന്നത് വരെ ജോലി ചെയ്യേണ്ടി വന്നു ഓവർ ടൈം വർക്ക് ചെയ്യുന്നത് കൊണ്ട് നല്ല ഭക്ഷണം കമ്പിനി വക കിട്ടും .വണ്ടി പോലും ഓടിക്കാനുള്ള ശക്തി ഇല്ലാത്തതു കൊണ്ട് കമ്പനി കാബിൽ ആയിരുന്നു സഞ്ചാരം. വീട്ടിലിലെത്തി ഉറക്കം മാത്രമായിരുന്നു ഒരാഴ്‌ച ചെയ്തു കൊണ്ടിരുന്നത് . അങ്ങനെ വെള്ളിയാഴ്ച കൂടി കടന്നു പോയി.. ശനിയാഴ്ച്ച രാവിലെ ഞാൻ ഉറക്കക്ഷീണം തീർക്കാൻ ഉറങ്ങി കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കാളിങ് ബെൽ കേട്ടത്..
