കൗപീനക്കാരൻ – 4

രാഘവേട്ടൻ എന്നെ കണ്ട സന്തോഷത്തിൽ കെട്ടി പിടിച്ച് പറയാൻ തുടങ്ങി.

“ഉണ്ണി നിന്നെ ഞാൻ എവിടെയൊക്ക തിരഞ്ഞെന്നോ. നീ എവിടെ ആയിരുന്നു.
നിന്നെ കണ്ടപ്പോൾ സമ്മാധാനമായി”

മല്ലി രാഘവേട്ടൻ എന്താ പറയുന്നത്‌ എന്ന് മനസ്സിലാവാതെ എന്നെ നോക്കി.ഞാൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു. അപ്പോളാണ് രാഘവേട്ടൻ മല്ലിയെ കാണുന്നത്.

“ഇതാരാ ”

രാഘവേട്ടൻ എന്നോട് ചോദിച്ചു.

“ഇത് എന്റെ ഭാര്യ മല്ലി”

ഞാൻ മല്ലിയെ പരിചയപ്പെടുത്തി. മല്ലി ഒന്ന് ചിരിച്ച് കാണിച്ചു. രാഘവേട്ടൻ വിശ്വാസം വരാതെ ഞങ്ങളെ നോക്കി.

“കുറേ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. ഇന്ന് ഞാൻ ആ പഴയ ഉണ്ണിയല്ല “ഞാൻ പറഞ്ഞു

രാഘവേട്ടൻ എല്ലാം ചോദിച്ചറിയാനായി ഞങ്ങളെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞാൻ ഇവിടെ വന്നത് മുതലുള്ള എന്റെ എല്ലാ കാര്യവും പറഞ്ഞു.

രാഘവേട്ടൻ എന്റെ കഥ മുഴുവനും കേട്ടതിന് ശേഷം എനിക്ക് അദ്ദേഹത്തിന്റെ ചെന്നൈ ബ്രാഞ്ചിലുള്ള സ്വർണ്ണ കടയിൽ മാനേജരുട ജോലി വാഗ്ദാനം ചെയ്തു. എന്നെ സംബന്ധിച്ച് അത്‌ വലിയൊരു അവസരം ആയിരുന്നു. മല്ലിക്കും അക്കക്കും നല്ലൊരു ജീവിതം കൊടുക്കാൻ പറ്റിയ അവസരം.

“നീ സമ്മതം ആണെങ്കിൽ നാളെ എന്നെ ചെന്നൈയിൽ വന്ന് കാണ്. ഇതാ എന്റെ അഡ്രസ്സ് ഇവിടെ വന്ന് എന്നെ കാണ്” രാഘവേട്ടൻ ഒരു കാർഡ് എനിക്ക് നൽകി എന്നോടായി പറഞ്ഞു.

പോവാൻ നേരം ഞാൻ രാഘവേട്ടനോടായി പറഞ്ഞു.

“എന്നെ ഇവിടെ കണ്ട കാര്യം ആരോടും പറയരുത്. എനിക്ക് ആ നാടുമായി ഇനി ഒരു ബന്ധം വേണ്ട. എനിക്ക് അവിടെ ആരുമില്ല. ആരും ഞാൻ ഇവിടെ ഉണ്ടെന്ന് അറിയേണ്ട ”

“ഞാൻ ആരോടും പറയില്ല. നിനക്ക് ഇവിടെ നിൽക്കുന്നതാണ് സന്തോഷം എങ്കിൽ നി ഇവിടെ നിന്നോ. ഞാൻ കാരണം നീ ഇവിടെ ഉണ്ടെന്ന് ആരും അറിയില്ല ”

രാഘവേട്ടൻ എനിക്ക് ഉറപ്പ് നൽകി.ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു.ഞാൻ
മല്ലിയെ കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു.

ഞങ്ങൾ മലയാളത്തിൽ സംസാരിച്ചത് കൊണ്ട് ഞങ്ങൾ എന്താ സംസാരിച്ചതെന്ന് മല്ലിക്ക് ഒന്നും മനസ്സിലായിരുന്നില്ല.മല്ലി എന്നോട് അതാരാ എന്താ എന്നൊക്ക ചോദിച്ചു കൊണ്ടിരുന്നു. ഞാൻ മല്ലിയോട് എല്ലാം പറഞ്ഞു. എന്നിട്ട് മല്ലി എന്നോടായി ചോദിച്ചു.

“മാമ്മൻ ഇവിടെന്ന് പോവോ?”

“പോണം ”

ഞാൻ മല്ലിയോടായി പറഞ്ഞു.

മല്ലി കരയുവാൻ തുടങ്ങി.

“പോണം മല്ലി ഞാൻ പോണം. എന്നാലേ നമ്മുക്ക് നല്ല ജീവിതം കിട്ടൂ. ഞാൻ നിന്നെ ഉപേക്ഷിച്ചൊന്നും പോവില്ല. അവിടെ എല്ലാം ശരിയാക്കി നിന്നെ കൊണ്ട് പോവും ”

മല്ലി എന്നെ പിരിയുന്നതോർത്ത് കരയുവാൻ തുടങ്ങി. വീട്ടിലെത്തി അവൾ എല്ലാം അക്കയോട് കരഞ്ഞു കൊണ്ട് പറഞ്ഞു. അക്ക എന്റെ തീരുമാനത്തെ അംഗികരിച്ചു.അത്‌ കേട്ടതും മല്ലിയുടെ കരച്ചിൽ ഉച്ചത്തിലായി.മല്ലിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയെന്നവണം അക്ക മല്ലിയോടായി പറയുവാൻ തുടങ്ങി.

“മല്ലി മാമ്മൻ നമ്മുക്ക് വേണ്ടിയല്ലേ പോവുന്നേ നമ്മുടെ നല്ലതിന് വേണ്ടി അല്ലേ.മാമ്മൻ അകലേക്ക്‌ ഒന്നുമല്ലല്ലോ പോവുന്നേ.എല്ലാം ശരിയാക്കി നിന്നെ കൂട്ടി കൊണ്ട് പോവാൻ വരില്ലേ”

അക്ക മല്ലിയെ പറഞ്ഞ് സമ്മാധാനിപ്പിച്ചു.

പിറ്റേന്ന് രാവിലെ ഞാൻ ഉറക്കമുണർന്ന് നോക്കുമ്പോൾ അക്കയും മല്ലിയും എനിക്ക് കൊണ്ട് പോവാനായി എന്തെല്ലാമോ പലഹാരങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഞാൻ കുളിച്ച് എന്റെ നല്ല വസ്ത്രങ്ങൾ എടുത്തണിഞ്ഞു. അക്കയും മല്ലിയും ഒരു തുണി സഞ്ചിയിൽ പലഹാരങ്ങളും എന്റെ വസ്ത്രങ്ങളും എടുത്ത് വെച്ചിരുന്നു. ഇവരെ പിരിയാൻ പോവുന്നതിന്റെ വിഷമം
എന്നിലുണ്ടായിരുന്നു.ഞാൻ അക്കയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.

“മോൻ ഇവിടത്തെ കാര്യങ്ങൾ ഓർത്തൊന്നും വിഷമിക്കേണ്ട. ഞങ്ങൾക്ക് ഇവിടെ ഒരു കുഴപ്പവും പറ്റില്ല. മോൻ പോയി എല്ലാം ശരിയാക്കി വാ എന്നിട്ട് മല്ലിയെ കൂട്ടി കൊണ്ട് പോ ” അക്ക എന്റെ വിഷമം കണ്ട് പറഞ്ഞു.

“ഞാൻ വരും നിങ്ങളെ കൂട്ടി കൊണ്ട് പോവും”

ഞാൻ അക്കക്ക് ഉറപ്പ് നൽകി.

ഞാൻ മല്ലിക്ക് അരികിലേക്കായി നടന്നു. അക്ക ഞങ്ങളുടെ സ്വകാര്യതക്കായി അവിടെ നിന്നും മാറി തന്നു.മല്ലി എന്നെ നോക്കി കരഞ്ഞുകൊണ്ടിരുന്നു. മല്ലി എന്നെ കെട്ടിപിടിച്ച് കരയുവാൻ തുടങ്ങി.

“കരയല്ലേ പെണ്ണെ. എനിക്ക് നിന്നെ കാണാതെ അധികം നാളൊന്നും ഇരിക്കാൻ പറ്റില്ല. ഞാൻ വേഗം തന്നെ വരും”

ഞാൻ മല്ലിയെ ആശ്വസിപ്പിച്ചു.മല്ലി എന്നെ പിടിവിടാതെ കരഞ്ഞു കൊണ്ടിരുന്നു.അവളെ പിരിയുന്ന ദുഖത്താൽ ഞാനും കരയുന്നുണ്ടായിരുന്നു.

“വേഗം തന്നെ വരണേ എനിക്ക് മാമ്മനെ കാണാതെ ഇരിക്കാൻ പറ്റില്ല. വേഗം വന്ന് എന്നെ കൂട്ടി കൊണ്ട് പോണേ”

മല്ലി അവളുടെ ആശങ്ക പങ്കുവെച്ചു.

“വേഗം വരാം എനിക്ക് നിന്നെയും കാണാതിരിക്കാൻ പറ്റില്ല ”

ഞാൻ അവളോട് പറഞ്ഞു.

അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്ത് യാത്ര പറഞ്ഞു.

“പിന്നെ മല്ലി ഒരു കാര്യം ഞാൻ മടങ്ങി വരുമ്പോളേക്കും നീ എന്തെങ്കിലുമൊക്കെ കഴിച്ച് സ്റ്റാമിന വരുത്തിച്ചോള്ളോ. എന്നിട്ട് വേണം നമ്മുക്ക് നിർത്താതെ കളിക്കാൻ ”

“പോ അവിടെന്ന് ”

മല്ലി നാണത്താൽ എന്റെ നെഞ്ചിൽ മെല്ലെ ഒന്ന് തല്ലി.
ഞാൻ അക്കയോടും മല്ലിയോടും അവസാനമായി യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി. അവർ എന്നെ നിറ കണ്ണുകളോടെ യാത്രയാക്കി. ഞാനും അവരെ പിരിയുന്ന ദുഃഖത്താൽ കരയുന്നുണ്ടായിരുന്നു. ആ നാടിനോടും നാട്ടുകാരോടും യാത്ര പറഞ്ഞ് ഞാൻ അവിടെ നിന്നും ചെന്നൈയിലേക്കായി പോയി.

രണ്ട് മാസങ്ങൾക്ക് ശേഷം

ഞാൻ ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് മല്ലിയെയും അക്കയേയും കൂട്ടികൊണ്ട് വരാൻ പോകുകയാണ്.കല്യാണം കഴിഞ്ഞ് മൂന്നാം നാൾ പോയതിഞ്ഞാൽ ഞാൻ മല്ലിയെ ശരിക്കും മിസ്സ്‌ ചെയ്തിരുന്നു. വർഷങ്ങളോളം കാണാതിരുന്ന പോലെ.ഇന്ന് അവളെ കാണുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ.

ഞാൻ നാട്ടിൽ എത്തി. കുറേ നാളുകൾക്ക് ശേഷം അവിടെ കണ്ടപ്പോൾ ആകെ മാറിയത് പോലെ. ഞാൻ മല്ലിയെ കാണാഞ്ഞായി വീട്ടിലേക്ക് കയറി.

പാന്റും ഷർട്ടും ധരിച്ചായിരുന്നു ഞാൻ വന്നത്.ഏറെ നാളുകൾക്ക് ശേഷം എന്നെ കണ്ടതും പരിചിതമല്ലാത്ത വേഷത്തിൽ ഒരാളെ കണ്ടതും അവർ ഞെട്ടി. എന്നെ തിരിച്ചറിഞ്ഞ മല്ലി മാമ്മാ എന്ന് വിളിച്ച് കെട്ടിപിടിച്ച് കരയുവാൻ തുടങ്ങി. കരയുന്നതിനോടൊപ്പം എന്നെ തെരു തെരന്ന് ഉമ്മ വെച്ചു കൊണ്ടിരുന്നു. ഞാനും സന്തോഷം കൊണ്ട് തിരിച്ച് ഉമ്മ വെക്കാൻ തുടങ്ങി. അക്കയെ കണ്ടപ്പോൾ ഞാൻ മല്ലിയെ വിട്ടു. അക്കയുടെ അടുത്തേക്ക് പോയി. അക്ക എന്നെ കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു.എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. എന്നെ കണ്ട സന്തോഷത്തിൽ അക്കയും കരയുവാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *