കൗപീനക്കാരൻ – 4 2

രാഘവേട്ടൻ എന്നെ കണ്ട സന്തോഷത്തിൽ കെട്ടി പിടിച്ച് പറയാൻ തുടങ്ങി.

“ഉണ്ണി നിന്നെ ഞാൻ എവിടെയൊക്ക തിരഞ്ഞെന്നോ. നീ എവിടെ ആയിരുന്നു.
നിന്നെ കണ്ടപ്പോൾ സമ്മാധാനമായി”

മല്ലി രാഘവേട്ടൻ എന്താ പറയുന്നത്‌ എന്ന് മനസ്സിലാവാതെ എന്നെ നോക്കി.ഞാൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു. അപ്പോളാണ് രാഘവേട്ടൻ മല്ലിയെ കാണുന്നത്.

“ഇതാരാ ”

രാഘവേട്ടൻ എന്നോട് ചോദിച്ചു.

“ഇത് എന്റെ ഭാര്യ മല്ലി”

ഞാൻ മല്ലിയെ പരിചയപ്പെടുത്തി. മല്ലി ഒന്ന് ചിരിച്ച് കാണിച്ചു. രാഘവേട്ടൻ വിശ്വാസം വരാതെ ഞങ്ങളെ നോക്കി.

“കുറേ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. ഇന്ന് ഞാൻ ആ പഴയ ഉണ്ണിയല്ല “ഞാൻ പറഞ്ഞു

രാഘവേട്ടൻ എല്ലാം ചോദിച്ചറിയാനായി ഞങ്ങളെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞാൻ ഇവിടെ വന്നത് മുതലുള്ള എന്റെ എല്ലാ കാര്യവും പറഞ്ഞു.

രാഘവേട്ടൻ എന്റെ കഥ മുഴുവനും കേട്ടതിന് ശേഷം എനിക്ക് അദ്ദേഹത്തിന്റെ ചെന്നൈ ബ്രാഞ്ചിലുള്ള സ്വർണ്ണ കടയിൽ മാനേജരുട ജോലി വാഗ്ദാനം ചെയ്തു. എന്നെ സംബന്ധിച്ച് അത്‌ വലിയൊരു അവസരം ആയിരുന്നു. മല്ലിക്കും അക്കക്കും നല്ലൊരു ജീവിതം കൊടുക്കാൻ പറ്റിയ അവസരം.

“നീ സമ്മതം ആണെങ്കിൽ നാളെ എന്നെ ചെന്നൈയിൽ വന്ന് കാണ്. ഇതാ എന്റെ അഡ്രസ്സ് ഇവിടെ വന്ന് എന്നെ കാണ്” രാഘവേട്ടൻ ഒരു കാർഡ് എനിക്ക് നൽകി എന്നോടായി പറഞ്ഞു.

പോവാൻ നേരം ഞാൻ രാഘവേട്ടനോടായി പറഞ്ഞു.

“എന്നെ ഇവിടെ കണ്ട കാര്യം ആരോടും പറയരുത്. എനിക്ക് ആ നാടുമായി ഇനി ഒരു ബന്ധം വേണ്ട. എനിക്ക് അവിടെ ആരുമില്ല. ആരും ഞാൻ ഇവിടെ ഉണ്ടെന്ന് അറിയേണ്ട ”

“ഞാൻ ആരോടും പറയില്ല. നിനക്ക് ഇവിടെ നിൽക്കുന്നതാണ് സന്തോഷം എങ്കിൽ നി ഇവിടെ നിന്നോ. ഞാൻ കാരണം നീ ഇവിടെ ഉണ്ടെന്ന് ആരും അറിയില്ല ”

രാഘവേട്ടൻ എനിക്ക് ഉറപ്പ് നൽകി.ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു.ഞാൻ
മല്ലിയെ കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു.

ഞങ്ങൾ മലയാളത്തിൽ സംസാരിച്ചത് കൊണ്ട് ഞങ്ങൾ എന്താ സംസാരിച്ചതെന്ന് മല്ലിക്ക് ഒന്നും മനസ്സിലായിരുന്നില്ല.മല്ലി എന്നോട് അതാരാ എന്താ എന്നൊക്ക ചോദിച്ചു കൊണ്ടിരുന്നു. ഞാൻ മല്ലിയോട് എല്ലാം പറഞ്ഞു. എന്നിട്ട് മല്ലി എന്നോടായി ചോദിച്ചു.

“മാമ്മൻ ഇവിടെന്ന് പോവോ?”

“പോണം ”

ഞാൻ മല്ലിയോടായി പറഞ്ഞു.

മല്ലി കരയുവാൻ തുടങ്ങി.

“പോണം മല്ലി ഞാൻ പോണം. എന്നാലേ നമ്മുക്ക് നല്ല ജീവിതം കിട്ടൂ. ഞാൻ നിന്നെ ഉപേക്ഷിച്ചൊന്നും പോവില്ല. അവിടെ എല്ലാം ശരിയാക്കി നിന്നെ കൊണ്ട് പോവും ”

മല്ലി എന്നെ പിരിയുന്നതോർത്ത് കരയുവാൻ തുടങ്ങി. വീട്ടിലെത്തി അവൾ എല്ലാം അക്കയോട് കരഞ്ഞു കൊണ്ട് പറഞ്ഞു. അക്ക എന്റെ തീരുമാനത്തെ അംഗികരിച്ചു.അത്‌ കേട്ടതും മല്ലിയുടെ കരച്ചിൽ ഉച്ചത്തിലായി.മല്ലിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയെന്നവണം അക്ക മല്ലിയോടായി പറയുവാൻ തുടങ്ങി.

“മല്ലി മാമ്മൻ നമ്മുക്ക് വേണ്ടിയല്ലേ പോവുന്നേ നമ്മുടെ നല്ലതിന് വേണ്ടി അല്ലേ.മാമ്മൻ അകലേക്ക്‌ ഒന്നുമല്ലല്ലോ പോവുന്നേ.എല്ലാം ശരിയാക്കി നിന്നെ കൂട്ടി കൊണ്ട് പോവാൻ വരില്ലേ”

അക്ക മല്ലിയെ പറഞ്ഞ് സമ്മാധാനിപ്പിച്ചു.

പിറ്റേന്ന് രാവിലെ ഞാൻ ഉറക്കമുണർന്ന് നോക്കുമ്പോൾ അക്കയും മല്ലിയും എനിക്ക് കൊണ്ട് പോവാനായി എന്തെല്ലാമോ പലഹാരങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഞാൻ കുളിച്ച് എന്റെ നല്ല വസ്ത്രങ്ങൾ എടുത്തണിഞ്ഞു. അക്കയും മല്ലിയും ഒരു തുണി സഞ്ചിയിൽ പലഹാരങ്ങളും എന്റെ വസ്ത്രങ്ങളും എടുത്ത് വെച്ചിരുന്നു. ഇവരെ പിരിയാൻ പോവുന്നതിന്റെ വിഷമം
എന്നിലുണ്ടായിരുന്നു.ഞാൻ അക്കയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.

“മോൻ ഇവിടത്തെ കാര്യങ്ങൾ ഓർത്തൊന്നും വിഷമിക്കേണ്ട. ഞങ്ങൾക്ക് ഇവിടെ ഒരു കുഴപ്പവും പറ്റില്ല. മോൻ പോയി എല്ലാം ശരിയാക്കി വാ എന്നിട്ട് മല്ലിയെ കൂട്ടി കൊണ്ട് പോ ” അക്ക എന്റെ വിഷമം കണ്ട് പറഞ്ഞു.

“ഞാൻ വരും നിങ്ങളെ കൂട്ടി കൊണ്ട് പോവും”

Leave a Reply

Your email address will not be published. Required fields are marked *