കൗപീനക്കാരൻ – 4 2

“മല്ലി നമ്മൾ തീവണ്ടിയില്ലാ പോവുന്നേ. നീ ഒരിക്കൽ സിനിമയിൽ തീവണ്ടി കണ്ട് പറഞ്ഞില്ലെ നിനക്ക് തീവണ്ടി കാണമെന്ന്.ഇന്ന് ഞാൻ നിനക്ക് തീവണ്ടി കാട്ടി തരും. കാട്ടി തരുക മാത്രമല്ല നമ്മൾ അതിൽ പോവുകയും ചെയ്യും ”

“ശരിക്കും ”

വിശ്വാസം ആവാതെ മല്ലി എന്നോടായി ചോദിച്ചു

“അതേടി ”

മല്ലി സന്തോഷം കൊണ്ട് എന്റെ കൈയിൽ കെട്ടിപിടിച്ച് തീവണ്ടിക്കായി കാത്തിരുന്നു.

ട്രെയിൻ വരാറായി എന്ന അന്നൗൺസ്‌മെന്റ് കേട്ടു.ട്രെയിൻ വലിയ ശബ്ദത്തോടെ ചീറി കുതിച്ച് ഞങ്ങൾക്ക് മുന്നിൽ വന്ന് നിന്നു. മല്ലി ട്രെയിനിന്റെ വരവ് കണ്ട് പേടിച് എന്റെ കൈയിൽ മുറുകെ പിടിച്ചു.

ഞാൻ മല്ലിയുടെ കൈയും പിടിച്ച് ട്രെയിനിൽ കയറി. അവളെ ഒരു വിന്റോ സീറ്റിൽ ഞാൻ ഇരുത്തി. അവൾക്ക് തൊട്ടരികിലായി ഞാൻ ഇരുന്നു. ട്രെയിൻ
ഓടി തുടങ്ങി. അവൾ പുറത്തേ കാഴ്ചകൾ ആസ്വദിച്ചിരുന്നു.

അവളുടെ ആഗ്രഹം നടത്തി കൊടുത്ത സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു.ഞാൻ മല്ലിയുടെ മുഖത്തെ സന്തോഷം ആസ്വദിച്ചിരുന്നു. മല്ലിക്ക് പണ്ടത്തേതിൽ നിന്നും ഒരു മാറ്റവും ഇല്ല. ഞാൻ ആദ്യമായി കണ്ട മല്ലി തന്നെ.പുറത്ത് നിന്ന് കാറ്റടിച്ച് അവളുടെ മുടി പാറി കളിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കി അങ്ങനെ ഇരുന്നു.

ഞങ്ങൾ വൈകുനേരത്തോടെ ചെന്നൈയിൽ എത്തി. സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. അതും അവൾക്കൊരു സർപ്രൈസ് ആയിരുന്നു. ഞങ്ങൾ വീട്ടിൽ എത്തി.ഓട്ടോക്ക് പൈസ കൊടുത്ത് ഞങ്ങൾ വീട്ടിലേക്ക് കയറി.

എന്റെ കഥ അറിയാവുന്നതിഞ്ഞാൽ രാഘവേട്ടൻ ഞങ്ങൾക്ക് താമസിക്കാനായി എന്റെ പേരിൽ ഒരു വീട് വാങ്ങിയിരുന്നു.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട്. ഞാൻ മല്ലിയെയും കൊണ്ട് വീടിനുളിലേക്ക് കയറി. വീട്ടിലെ സൗകര്യങ്ങൾ കണ്ട് അവളുടെ കണ്ണ് തള്ളി. എല്ലാവിധ ഗൃഹോപകരണങ്ങൾ ആ വീട്ടിലുണ്ടായിരുന്നു ഒപ്പം കറന്റും. മല്ലിയെ ഞാൻ വീടിനകമെല്ലാം ചുറ്റി കാണിച്ചു. അവളിൽ ആ കാഴ്ചകൾ എല്ലാം സന്തോഷം നിറച്ചു.സന്തോഷം കൊണ്ട് മല്ലിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

ഞാൻ മല്ലിയുടെ മുഖം കൈയിൽ കോരി എടുത്ത് ആ കണ്ണിരോപ്പിക്കൊണ്ട് അവളോട് ചോദിച്ചു

“സന്തോഷമായോ ”

“ഉം ”

അവളൊന്ന് മൂളി.

പെട്ടെന്ന് അവളുടെ മുഖ ഭാവം മാറി. സന്തോഷം മാറി ദേഷ്യമായി.

“മമ്മാനോട് ഞാൻ വലതും പറഞ്ഞിട്ടുണ്ടോ?”

“എന്ത് പറഞ്ഞിട്ടുണ്ടോന്ന്?”
ഞാൻ അവളോട് തിരിച്ച് ചോദിച്ചു.

“ഇങ്ങനത്തെ ഡ്രെസ്സൊന്നും ഇടേണ്ട കോണകം ഉടുത്താൽ മതിയെന്ന് ഞാൻ പറഞിട്ടില്ലേ”

“ഹാ ഹാ ”

ഞാൻ ചിരിച്ചു

“എടി പൊട്ടി കോണകം ഉടുത്ത് നടക്കാൻ ഇത് നിന്റെ നാടല്ല ഇത് സിറ്റിയാ സിറ്റി. ഇവിടെ ആളുകൾ ഇങ്ങനത്തെ ഡ്രെസ്സൊന്നും ഇടില്ല ”

“പുറത്ത് പോവുമ്പോൾ ഇടാഞ്ഞാലല്ലോ ഞാൻ പറഞ്ഞേ വീട്ടിനുളിൽ ഉടുക്കാനല്ലേ ”

“എന്റെ മല്ലി ഇവിടെ വന്നതിനു പിന്നെ ഞാൻ കോണകം ഉടുത്തിട്ടില്ല. ഇതൊക്കെയേ ഇവിടത്തെ വേഷം. ഞാൻ ഇനി ഇതൊക്കെയേ ഉടുക്കു”

ഞാൻ മല്ലിയോടായി പറഞ്ഞു. അത്‌ കേട്ടതും മല്ലിയുടെ മുഖം പോയി. സങ്കടായി.

“മാമ്മന് ഇപ്പോൾ എന്നോട് സ്നേഹമില്ല. പഴേ ആളെ അല്ല മാറി പോയി ”

“മല്ലി നി വെറുതെ വേണ്ടാത്തത് പറയല്ലേ. സ്നേഹം ഇല്ലെങ്കിൽ ഞാൻ നിന്നെ ഇവിടെ കൊണ്ട് വരോ ”

ഞാൻ മല്ലിയോടായി പറഞ്ഞു.

“എന്നിട്ടാണോ ഞാൻ പറഞ്ഞത് കേൾക്കാത്തെ.എന്റെ മുൻപിൽ കോണകം മാത്രേ ധരിക്കൂ എന്ന് വാക്ക് തന്നിട്ട്. ഇപ്പോൾ സ്ഥലം മാറിയപ്പോൾ വാക്ക് മാറിയില്ലേ”

ഇതും പറഞ്ഞ് മല്ലി കരയുവാൻ തുടങ്ങി.

“നി കരച്ചിൽ നിർത്ത്. നിനക്കിപ്പോൾ എന്താ വേണ്ടേ. ഞാൻ കോണകം ഉടുക്കണം ആത്രേയല്ലേ വേണ്ടു. ഞാൻ കോണകം ഉടുക്കം കരച്ചിൽ നിർത്ത് ”

ഞാൻ എന്റെ ഒരു കോണകം തപ്പി പിടിച്ചുടുത്ത് മല്ലിക്ക് മുന്നിൽ പോയി നിന്നു. അപ്പോൾ അവളുടെ മുഖമൊന്ന് തെളിഞ്ഞൂ.അത്‌ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു.

“നി ഇളിക്കല്ലേ. ഞാൻ ഇത് ഇവിടെ മാത്രേ ഉടുക്കു അതും
ആൾക്കാരില്ലാത്തപ്പോൾ. സമ്മതിച്ചോ? ”

മല്ലി തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *