ഗായത്രി – 4 3

ഞാൻ അതൊക്കെ ചുമന്ന് റൂമിൽ കൊണ്ടു വെച്ചു. ഒരു ഇളം നീല കളർ കരയുള്ള മുണ്ട് എടുത്തു അത് ഉടുത്ത് പുറത്തേക്ക് ഇറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അപ്പോൾ ആന്റി അകത്തുന്ന് വന്നു.

” അച്ചു മുൻപോട്ട് പോയി ആ പെട്ടിക്കടയുടെ സൈഡിൽ കൂടെ പോയാൽ മതി നേരെ അമ്പലം ആണ് ” ഞാൻ അതിന് തല കുലുക്കി വണ്ടി എടുത്ത് പോയി. ആന്റി പറഞ്ഞപോലെ ഞാൻ ഒരു അമ്പലത്തിന്റെ മുൻപിൽ ചെന്ന് നിർത്തി.

ബൈക്കിൽ നിന്ന് ഇറങ്ങി മുൻപിൽ ഒരു പടിക്കെട്ട് കേറി മുകളിലേക്ക് ചെന്നു. മുൻപിൽ വലിയ ഒരു ഗോപുരം അതിലേക്ക് എന്റെ കണ്ണുകൾ നീണ്ടു. പല തരത്തിൽ ഉള്ള കൊത്തുപണികൾ ഉള്ള ഗോപുരം അത് കണ്ടപ്പോൾ കണ്ണുകൾ അതിന്റെ പുറകെ പോയി. എത്ര നേരം ഞാൻ അതിൽ നോക്കി നിന്നു എന്ന് എനിക്ക് അറിയില്ലാ.

” എന്താ കുട്ടി തൊഴാൻ വന്നതല്ലേ ” കൊറച്ചു പ്രായം ഉള്ള ഒരാൾ എന്നോട് ചോദിച്ചു.

” ആ അതെ ”

” പിന്നെയെന്താ ഇവിടെ ഇങ്ങനെ നോക്കി നിൽക്കണേ ”

” അത് ഞാൻ അതൊക്കെ കണ്ടപ്പോൾ നോക്കി നിന്നതാ ”

” അതിൽ എന്താ അത്രക്ക് കാണാൻ ഉള്ളത് ”

” എന്താ അവിടെ ” ഒരു സ്ത്രീയുടെ ഗാംഭീര്യമുള്ള ശബ്ദം കേട്ടു.

” ഒന്നുമില്ല തമ്പുരാട്ടി. ഈ കുട്ടി എന്താ ഇവിടെ ഇങ്ങനെ നിൽക്കുന്നത് എന്ന് ചോദിച്ചതാ ”

” താൻ ഇങ്ങോട്ട് വരുക ” അത് പറഞ്ഞപ്പോൾ അയാൾ എന്റെ അടുത്തുന്ന് പോയി.

ഞാൻ അകത്തേക്ക് പോയി. കിഴക്കേ നടയിലൂടെ കേറി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് തൊഴാൻ തുടങ്ങി പെട്ടെന്ന് ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്നു. മുന്നിൽ ഒരാൾ ഇടയ്ക്ക പിടിച്ച് അത് വായിക്കുന്നു കൂടെ സോപാനം പാടുന്നു

‘* വിശ്വേശ്വരായ നരകാർണ്ണവതാരണായ കർണ്ണാമൃതായ ശശിശേഖരധാരണയ
കർപ്പര കാന്തി ധവളായ ജടാധരായ
ദാരിദ്ര്യദു : ഖ ദഹനായ നമ : ശിവായ ായ ണായ………..*’ ആ സോപാനസംഗീതത്തിൽ ലയിച്ച് ഞാൻ അവിടെ നിന്നും. മനസ്സിന് വല്ലാത്ത ഒരു സന്തോഷം തോന്നി. ഞാൻ അവിടെ കൊറച്ച് നേരം ഇരുന്നിട്ട് ആണ് പ്രസാദം വാങ്ങി വന്നത്. പുറത്തേക്ക് ഇറങ്ങിയപ്പോൾ പുറത്ത് എന്നോട് സംസാരിച്ച ആളും ആ പ്രായമായ സ്ത്രീയും ഉണ്ടായിരുന്നു. അവർ ഒരു പഴയ ബെൻസ് കാറിൽ കേറി പോയി .

ഞാൻ ബൈക്ക് എടുത്ത് വീട്ടിലേക്ക് പോയി . വീട്ടിലേക്കു ബൈക്ക് വെച്ചു. ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ ഒരാൾ ഇരുന്ന് നല്ല പോളിംഗ് ആണ്.

കൂടെ നിമ്മിയും ഉണ്ട്. എന്നെ കണ്ടപ്പോൾ അവൾ ഒരു ഗുഡ് മോർണിംഗ് പറഞ്ഞു.

ഞാനും ഗുഡ് മോർണിംഗ് പറഞ്ഞ് റൂമിലേക്ക് ചെന്ന് ഡ്രസ്സ്‌ മാറി താഴേക്ക് ഇറങ്ങി അപ്പോഴേക്കും അവര് പോയിരുന്നു.

” നീ എന്താ അച്ചു വൈകിയെ ”

” എന്റെ ആന്റി എനിക്ക് അവിടെന്ന് പോരാനെ തോന്നിയില്ല അത്രക്ക് ഇഷ്ടായി അമ്പലം ”

” ആഹാ. വേഗം കഴിച്ചിട്ട് പോകാൻ നോക്ക് സമയം ആകുന്നു. നീ ബൈക്ക് കൊണ്ടാണോ പോകുന്നെ ”

” അല്ല ആന്റി കൊറച്ച് ദിവസം കഴിഞ്ഞിട്ട് കൊണ്ടുപോകാം “
ഞാൻ വേഗം കഴിച്ച് ഇറങ്ങി. ഞാൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ ഒരു ഫസിനോ എന്നെ ഓവർ ടേക്ക് ചെയ്തു പോയി. സമയം വൈകിയ കൊണ്ട് ഞാൻ ഒരു ഓട്ടോയിൽ കേറി ആണ് പോയത് .

ഞാൻ ഓട്ടോയിൽ നിന്ന് ഇറങ്ങി പൈസ കൊടുത്ത് അകത്തേക്ക് ഓടി ക്ലാസ്സിന്റെ മുൻപിൽ എത്തി ഉള്ളിലേക്ക് നോക്കി ഭാഗ്യം ടീച്ചർ വന്നിട്ടില്ല ഞാൻ ക്ലാസ്സിൽ കേറി ബാക്ക് ബെഞ്ചിലേക് നോക്കി അവർ രണ്ടും അവിടെ തന്നെ ഇരിപ്പുണ്ടാർന്നു.

ആവണി ഇടക്ക് ഇടക്ക് വാച്ചിൽ നോക്കുന്നുണ്ടായിരുന്നു. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. വാച്ചിൽ നിന്ന് തല പൊക്കി ഡോറിലേക്ക് നോക്കിയപ്പോൾ അവൾ എന്നെ കണ്ടു. ആ മുഖത്ത് എന്തെന്ന് ഇല്ലാത്ത സന്തോഷം നിറയുന്നത് ഞാൻ അറിഞ്ഞു. ദൈവമേ ഇത് എനിക്ക് പണിയാകുമോ എന്തോ . ഞാൻ ചെന്ന് അവരുടെ കൂടെ ഇരുന്നു.

” എടാ ഞാൻ നിന്റെ നമ്പർ വാങ്ങാൻ മറന്നു പോയി ” നിധിൻ എന്നോട് പറഞ്ഞു.

” ഞാനും മറന്ന് പോയടാ ” അവന് എന്റെ നമ്പർ കൊടുത്തു.

” ന്തായിരുന്നു രണ്ടു പേരും രണ്ടുദിവസായിട്ട് പരുവാടി ” ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടക്ക് ആവണി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *