Related Posts
വീട്ടിൽ എത്തുന്ന വരെ ഞാൻ ഏതോ മായാലോകത്ത് എന്ന പോലെ ആയിരുന്നു.
വീട് എത്തിയ പാടെ ഗായത്രി ഞൊണ്ടി ഞൊണ്ടി നടന്ന് വീട് തുറന്നകത്തു കേറി.
” നീ എന്ത് ആലോചിക്കുവാ അച്ചു ”
” ഒന്നൂല്ല ആന്റി ” ഞാൻ അകത്തേക്ക് കേറി പോയി.
” പാവം അവന് അവിടെന്ന് വരണം എന്ന് തന്നെ ഇല്ലായിരുന്നു ” ആന്റി ഗായത്രിയോട് പറഞ്ഞു.
” അതെ അമ്മേ അവൻ നല്ല സന്തോഷത്തിലായിരുന്നു ” അവർ പറയുന്നത് കേട്ടുകൊണ്ടാണ് ഞാൻ മുകളിലേക്ക് കേറുന്നത് .
അവർ പറഞ്ഞത് ശെരി ആണ് എനിക്ക് അവിടെന്ന് പോരാൻ അത്രക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ അവിടെ നിന്നാൽ അത് അമ്മക്ക് കൂടുതൽ തലവേദന ആകുകയൊള്ളു.
റൂമിൽ കിടന്നിട്ട് എന്തൊക്കെ കാണിച്ചിട്ടും സമയം പോകുന്നില്ല. അവസാനം ഫോൺ എടുത്തു. അതിൽ 5 മിസ്സ് കാൾ എടുത്തു നോക്കി. പേര് സേവ്ഡ് അല്ല ഇതാരാണപ്പാ 5 പ്രാവശ്യം ഒക്കെ എന്നെ വിളിക്കാൻ ആ ആരെങ്കിലും ആകട്ടെ ആവിശ്യക്കാർ ഇങ്ങോട്ട് വിളിക്കട്ടെ ഞാൻ നെറ്റ് ഓൺ ആക്കി. ചറ പറ നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി കാൾ വന്ന അതെ നമ്പർ തന്നെ ആണല്ലോ.
ഞാൻ വാട്സ്ആപ്പ് തുറന്നു 80 മെസ്സേജ്. ഹായ് ഹായ് എന്ന് പറഞ്ഞ്. ഞാൻ ചാറ്റ് ഓപ്പൺ ചെയ്തു. ടാ ഞാനാ ആവണി….
ഡാ….
ഡാ….
ഹായ്….
ഈ മൈരിന് പ്രാന്താണോ.
‘എന്താ മോളെ നിന്റെ പ്രശ്നം ‘ ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ചു.
അപ്പോൾ തന്നെ റിപ്ലൈ വന്നു .ഇവൾക്ക് വേറെ പണി ഒന്നുമില്ലേ ആവോ ഞാൻ മെസ്സേജ് ഓപ്പൺ ചെയ്തു
‘ ഹായ് നീ എവിടെ പോയതായിരുന്നു ഞാൻ വിളിച്ചിട്ടും എടുത്തില്ല മെസ്സേജ് അയച്ചിട്ടും നോക്കിലാ ‘
നിന്റെ അമ്മേടെ നായരേ കെട്ടിക്കാൻ എന്നാണ് എന്റെ മനസ്സിൽ വന്നത്. എന്തോ എനിക്ക് അങ്ങനെ പറയാൻ തോന്നിയില്ല.
‘ വീട്ടിൽ പോയതായിരുന്നു ‘ ഞാൻ അയച്ചു
‘ ആഹാ എന്താ വിശേഷം ‘ അവൾ അപ്പോൾ തന്നെ മെസ്സേജ് അയച്ചു.
‘ പ്രത്യേകിച്ച് ഒന്നുമില്ല ചുമ്മാ പോയതാ ‘ അവൾ അപ്പോൾ തന്നെ റീഡ് ചെയ്യുന്നുണ്ട്. ഇവൾക്ക് വേറെ പണി ഒന്നുമില്ലേ.
‘ ആരൊക്കെ ഉണ്ടായിരുന്നു. ഒറ്റക്കാണോ പോയെ ‘
‘ അല്ല ആന്റിയും ഗായത്രിയും ഉണ്ടായിരുന്നു ‘ ഇവൾക് ഇനി എന്തൊക്കെ അറിയാണവോ.
‘ ഗായത്രിയോ അത് ആരാ ‘
‘ ഇവിടെത്തെ ആന്റിന്റെ മോൾ ‘ ഇവൾക്ക് ഇനി കുടുബപുരാണം മുഴവൻ പറഞ്ഞ് കേൾക്കണായിരിക്കും. അവൾ ഇതൊക്കെ ചോദിക്കുമ്പോൾ കുറച്ച് അസ്വസ്ഥത തോന്നുന്നുണ്ടെങ്കിലും അവൾ ചോദിക്കുന്നതിന് മറുപടി പറയാതിരിക്കാൻ എന്നെ കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല.
അവൾ പിന്നെ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഗായത്രിയുടെ തട്ടി വിളിയിൽ ആണ് ഞാൻ ഉറക്കം ഉണർന്നത്.
” എന്താടി നിനക്ക് വേണ്ടത് ”
” എടാ അമ്മ കഴിക്കാൻ വിളിക്കുന്നുണ്ട് സമയം 9 മണി ആയില്ലേ ”
” ഹാ ഞാൻ വരാം ” ഞാൻ എഴുന്നേറ്റ് മുഖം കഴുകി. ഗായത്രി അപ്പോൾ ഞൊണ്ടി ഞൊണ്ടി നടന്ന് പോകുന്നുണ്ടായിരുന്നു. ഇവൾടെ വേദന മാറിയില്ലേ
ഞാൻ മുഖം കഴുകി . താഴേക്ക് ഇറങ്ങുമ്പോൾ ദേ ഒരാൾ എന്റെ മുന്നിൽ ഞൊണ്ടി ഞൊണ്ടി സ്റ്റെപ് ഇറങ്ങി പോകുന്നു. ഒരു ചവിട്ട് കൊടുത്താലോ. എന്ന് പറഞ്ഞ് കാൽ പൊക്കിയതെ എനിക്ക് ഓർമ ഒള്ളൂ. ദേ എന്റെ മുന്നിൽ കൂടെ ഒരാൾ ഠപ്… ഠപ്… എന്ന് പറഞ്ഞ് പോകുന്നു. താഴെ എത്താൻ ആയതോണ്ട് അധികം ഒന്നും പറ്റില താഴത്തെ വീഴ്ച കഴിഞ്ഞ്. അവൾ മോളിലേക്ക് നോക്കി.
ഞാൻ ഇതൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നാ ഭാവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
” മനുഷ്യനെ ചവിട്ടുന്നോടാ തെണ്ടി ” സത്യത്തിൽ അത് മനഃപൂർവം അല്ലെങ്കിലും. അറിയാതെ അവളുടെ മുതുകിൽ ചവിട്ടിയതാണ്.
” അതൊന്നും സാരില്ല നിനക്ക് ഒരു ചവിട്ടിന്റെ കൊറവ് ഇണ്ടായിരുന്നു ” ഞാൻ പറഞ്ഞു
” ഓഹോ ”
” ആ ഓഹോ ”
” നീ പോടാ പട്ടി എനിക്കും അവസരം കിട്ടും കണ്ടോ ” അവൾ എന്നെ നോക്കി കൊണ്ട് പറഞ്ഞു.
” നീ പുളുത്തും . നീ എന്റെ അമ്മേനോട് ഞാൻ ക്ലാസ്സിൽ നിന്ന് പുറത്തായെന്ന് പറഞ്ഞപ്പഴേ ഞാൻ വിചാരിച്ചതാ നിനക്ക് ഒരെണ്ണം തരണന്ന് അത് ഏതായാലും അധികം വൈകില ” എന്ന് പറഞ്ഞ് ഞാൻ താഴേക്ക് ഇറങ്ങി.
