” ഹ്മ്മ് ” ഞാൻ അതിന് ഒന്ന് അമർത്തി മൂളി.
” എന്റെ പൊന്ന് മൈരേ നീ ഇങ്ങനെ എയർ പിടിക്കാതെ. അല്ല മോനെ വണ്ടി ഇവിടെ കൊണ്ട് തന്നിട്ട് ഒരു ചായ എങ്കിലും നീ എനിക്ക് മേടിച്ചു തരുമോ ”
” പ്ഫാ മൈരേ നിനക്ക് വണ്ടിയിൽ എണ്ണ അടിക്കാൻ ഉള്ള പൈസയും ചെലവിന് ഉള്ള പൈസ അമ്മ തന്നില്ലേ ഇനി ഞാനും തരണോ ”
” അത് എന്റെ അമ്മ എനിക്ക് ചിലവിന് തന്നത്. നിന്റേത് എവിടെ ”
” നീ ഒരു വല്ലാത്ത പൂറാൻ ….തന്നെ ” അവന് ഒരു ഊമ്പിയ ചിരി പാസ്സാക്കി
” കിണിക്കാതെ വാ. അവനെയും കൂട്ടിക്കോ ” ഞാൻ അവരെയും കൂട്ടി ചിക്കിങ്ങിൽ കേറി. അവരെ രണ്ടിനെയും തീറ്റിച്ച് ഞാൻ വൈകുന്നേരം ആയപ്പോഴാണ് വീട്ടിൽ എത്തിയെ. വണ്ടിയും കൊണ്ട് വീടിന്റെ മുറ്റത്തേക്ക് കേറിയപ്പോൾ രണ്ടാളും എന്നെ കാത്ത് തിണ്ണയിൽ ഇരുപ്പാണ്. ഞാൻ വണ്ടി കാറിന്റെ സൈഡിലേക്ക് കേറ്റി നിർത്തി.
” നീ എന്താ അച്ചു വൈകിയെ. ആരാ വണ്ടി കൊണ്ട തന്നെ “
” അഭി തന്നെയാ ആന്റി കൊണ്ട തന്നെ ”
” പിന്നെ അവമാർക്ക് ഓരോ ചായ ഒക്കെ വാങ്ങി കൊടുത്തു അതാ വൈകിയെ ”
” ആ കൊച്ചേ എന്താ ഇങ്ങോട്ട് വരാത്തെ ”
” അവന്റെ കസിൻ കൂടെ ഇണ്ടായിരുന്നു. അവന് എവിടെയോ പോണം എന്നൊക്കെ പറഞ്ഞു അതാ ഞാൻ പിന്നെ അങ്ങോട്ടേക്ക് പോയെ ”
” അയ്യോ ആ കൊച്ചിന് ഇങ്ങ് വരാർന്നു ” ഞാൻ പിന്നെ ഒന്നും പറയാതെ അകത്തേക്ക് പോയി. ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് വന്നു.
” നിനക്ക് ചായ വേണോ അച്ചു ”
” വേണ്ട ആന്റി എനിക്ക് ഇനി ഇന്ന് ഒന്നും വേണ്ട വയർ ഫുള്ളാണ് ”
” ആഹാ അപ്പ നന്നായിട്ട് കഴിച്ചിട്ട് ഉണ്ടല്ലോ ” ഗായത്രി പറഞ്ഞു.
” ഹാ ഉണ്ട് അതിന് നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ” ഞാൻ അവളോട് ചോദിച്ചു
അവൾ ഷോൾഡർ അനക്കി ഇല്ലാ എന്ന് മറുപടി പറഞ്ഞു. ഞാൻ ആന്റിനെ നോക്കി അകത്തേക്ക് കേറി. കഴിച്ചു എന്ന് പറഞ്ഞത് കൊണ്ടാണോ എന്ന് അറിയില്ലാ രാത്രിയിൽ ആരും വിളിച്ചില്ല . ഞാൻ കൊറച്ച് നേരത്തെ എഴുന്നേറ്റു. ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ 6 മണി നേരം വെളുക്കുന്നതേ ഒള്ളൂ ഞാൻ പയ്യെ ബാൽക്കെണിയിലേക്ക് നടന്നു. പെട്ടെന്ന് എന്റെ കാതുകളിൽ ശിവ കീർത്തനം കേൾക്കാൻ തുടങ്ങി. അത് എനിക്ക് വല്ലാത്ത ഒരു എനർജി ആയിരുന്നു തന്നത്. ഞാൻ വേഗം താഴേക്ക് ചെന്നു ആന്റി അവിടെ എന്തോ തിരക്ക് വെച്ച് പണിയിൽ ആണ്.
” ആ ഇന്ന് ഒരുപാട് നേരത്തെ ആണല്ലോ അച്ചു ” ആന്റി എന്നെ കണ്ടപ്പഴേ ചോദിച്ചു.
ഞാൻ ആന്റിനെ ഒന്ന് നോക്കി നിന്നുപോയി കാരണം എന്റെ അമ്മേനെ പോലെ തന്നെ കുളിച് ശുദ്ധിയായി നെറ്റിയിൽ ഒരു ചന്ദന കുറി ചാർത്തി. സാരിയുടെ തലപ്പ് ചുറ്റി ആന്റി.
” എന്ത് പറ്റി അച്ചു നിനക്ക് ” ആന്റിയുടെ അടുത്ത വിളിയിൽ ഞാൻ ഉണർന്നു.
” ആന്റി ആ പാട്ട് കേൾക്കുന്ന അമ്പലം ഇവിടെ അടുത്താണോ ”
” ആ ഇവിടുന്ന് കൊറച്ച് ദൂരം ഒള്ളൂ. എന്താ അച്ചു നിനക്ക് പോണോ ”
” ഹാം ഒന്ന് പോണം എന്ന് തോന്നുന്നു ആന്റി ഞാൻ അമ്പലത്തിൽ പോയിട്ട് കൊറേ ആയി ”
” ആണോ എന്നാ നീ പോയിട്ട് വാ. വേണേൽ നീ അവളെ കൂടെ കൂട്ടിക്കോ ” അവളെയോ ഞാൻ ഒന്ന് ആലോചിച്ച് കൂട്ടണോ എന്ന്
” വേണ്ട ആന്റി ഞാൻ ഒറ്റക്ക് പൊക്കോളാം ” ഞാൻ വേഗം റൂമിലേക്ക് ചെന്ന് വേഗം കുളിച്ച് ഒരു പാന്റും ഷർട്ടും ഇട്ട് താഴേക്ക് ഇറങ്ങി.
” അച്ചു ”
” ആ ആന്റി ”
” നീ ഈ പാന്റ് ഇട്ടിട്ട് ആണോ പോകുന്നെ ”
” ആന്റി ഞാൻ മുണ്ട് ഒന്നും കൊണ്ടു വന്നില്ല അതാ ”
” നിക്ക് ഞാൻ തരാം നിനക്ക് മുണ്ട്. ഏട്ടൻ മുണ്ട് ഒക്കെ വാങ്ങും പക്ഷെ ഉടുക്കാറില്ല ഞാൻ തരാം നിനക്ക് വേണ്ടത് ഏതാ എന്ന് വെച്ച് നീ എടുത്തോ ” ആന്റി റൂമിലേക്ക് കേറി പോയി. ഞാൻ ആന്റിനെ കാത്ത് അവിടെ ഇരുന്നു പിന്നെ ആന്റി വന്നപ്പോൾ ഞാൻ ഞെട്ടി കാരണം
ഒരു ലോഡ് കൊണ്ടു വരുന്ന പോലെ കൊറേ മുണ്ട് അതും പാക്കറ്റിൽ നിന്ന് പൊട്ടിക്കാത്തത്.
” ഇത് എന്താ ആന്റി ഇത്രയും ” അമ്പരപ്പ് മാറാതെ ഞാൻ ആന്റിനോട് ചോദിച്ചു.
” ഇതൊന്നും അല്ല ഇനിയും ഉണ്ട് നീ തല്ക്കാലം ഇതൊക്കെ റൂമിൽ കൊണ്ടു വെച്ചോ” എന്ന് പറഞ്ഞു അതൊക്കെ എനിക്ക് തന്നിട്ട് ആന്റി അടുക്കളയിലേക്ക് പോയി.
