ഗായത്രി – 4 3

അവൾടെ നേരെ ചീറി.

” അയിന് ഞാൻ നിന്നോട് തടവേണ്ട എന്ന് പറഞ്ഞില്ലല്ലോ ” ആ പറഞ്ഞത് ശെരി ആയ കൊണ്ട് പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല

ഞാൻ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ദേ വരുന്നു ആ ക്യാപ്റ്റന്റെ മാക് പിന്നെ ഒന്നും അലോയിക്കാൻ നിന്നില്ല ഇറങ്ങിയതിനേക്കാൾ സ്പീഡിൽ അകത്തേക്ക് ഓടി

ഇവൻ എന്തിനാ ഇങ്ങനെ ഓടുന്നെ എന്നും പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് തല ഇട്ട് നോക്കി . അവൾ പുറത്തേക്ക് ഇറങ്ങി. വിളിച്ച് കൂവി പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു പക്ഷെ ആ സമയം വായിൽ നിന്ന് ഒച്ച പൊന്തിയില്ല.

” എന്റെ അമ്മേ ” ഒരു കാറിച്ച ആയിരുന്നു ഞാൻ കേട്ടത് ഒന്നുടെ തല പുറത്തേക്ക് ഇട്ടു. ദേ സുനാമി വരുന്ന പോലെ ഒരു സാധനം ചീറി പാഞ്ഞുവരുന്നു.

അകത്തേക്ക് കേറി അവൾ കിതക്കാൻ തുടങ്ങി. ഞാൻ ഒരു അളിഞ്ഞ ചിരി പാസ്സാക്കി.

” എടാ തെണ്ടി നിനക്ക് ഒന്ന് പറഞ്ഞുടാർന്നോ അവിടെ ആ പട്ടി ഇണ്ടെന്ന് അതിപ്പം എന്നെ കടിച്ചു കീറിയേനെ ”

” അയിന് വായിന്ന് എന്തേലും പുറത്ത് വരണ്ടേ. കാറ്റ് മാത്രം ആയിരുന്നു വായിന്ന് വന്നത് ”

” എന്താ ഇവിടെ രണ്ടും കൂടെ ” ആന്റി അങ്ങോട്ടേക്ക് വന്നു.

” ഇവൾ എന്തിനാടാ ഇങ്ങനെ കിടന്ന് കിതക്കുന്നെ ”

” പട്ടി ഓടിച്ചു ” ഞാൻ പറഞ്ഞു. അതിന് ആന്റി ഒന്ന് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.

” ദേ അമ്മേ കൊറച്ച് കൂടുന്നുണ്ട് ട്ടോ ”

” ഓ പിന്നെ ” അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.

” ഈ പെണ്ണിന്റെ ഒരു കാര്യം “ആന്റി അടുക്കളയിലേക്ക് പോയി. ഞാൻ ഇനി എന്ത്‌ ചെയ്യും എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ ആണ് ഫോൺ അടിച്ചത്. ഓ ഇതിനി ഏത് മൈര് ആണ് എന്ന് നോക്കുമ്പോൾ ആണ്. ഡിസ്പ്ലേയിലെ നമ്പർ കാണുന്നത് ””””” അഭി ””””” കോൾ എടുത്തു.

” ഓ നീ ആർന്നോ മൈരേ ”

” അല്ലാതെ പിന്നെ നിന്റെ തന്ത ആണെന്നാണോ നീ കരുതിയോ ”

” എന്റെ തന്തേനെ വിളിക്കാതെ നീ വിളിച്ച കാര്യം പറ മൈരേ ”

” നിന്റെ ബൈക്ക് വേണ്ടേ മൈരേ ഞാൻ അതുകൊണ്ട് ടൗണിൽ ഉണ്ട്. നീ ഇങ്ങോട്ട് വാ “
അഭി പറഞ്ഞു

” നി അതും കൊണ്ട് ഇങ്ങോട്ട് വാ ”

” അത് ശെരിയാവില്ല ”

” അതെന്താ നിന്നോട് ആരേലും ഇവിടെ വരണ്ട എന്ന് പറഞ്ഞിട്ട് ഇണ്ടോ ”

” അതില്ല ”

” പിന്നെന്താ നിനക്ക് ഇങ്ങോട്ടെക്ക് വന്നാൽ ” ഞാൻ അവനോട് ചോദിച്ചു.

” എടാ ഞാൻ ഒറ്റക്കല്ല കസിനും ഉണ്ട് ”

” ഓ എന്നാൽ നീ അവിടെ നിക്ക് ഞാൻ വരാം ” ഞാൻ ഫോൺ വെച്ച് റൂമിലേക്ക് പോയി.

വേഗം ഡ്രസ്സ്‌ മാറി താഴേക്ക് ചെന്നു. അപ്പോഴാവിടെ ആന്റി ഇരുന്ന് ടീവി കാണുന്നുണ്ടായിരുന്നു.

” നീ എങ്ങോട്ടാ അച്ചു ”

” ഞാൻ ടൗൺ വരേ പോയിട്ട് വേഗം വരാം. ഒരു സാധനം എടുക്കാനുണ്ട് ” ആന്റി എന്താ പറയുന്നത് എന്ന് കേൾക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങി വേഗം റോഡിലേക്ക് ഇറങ്ങി നടന്നു. മൈര് ഒരാവിശ്യത്തിന് നോക്കിയാൽ ഒരു വണ്ടി പോലും കാണില്ല. ഞാൻ വേഗം നടക്കാൻ തുടങ്ങി നടന്ന് മെയിൻ റോഡ് എത്തി പിന്നെ ബസ് നോക്കി നിൽപ്പായി.

ഇതെന്താ ഈ ബസ് ഒന്നും വരാത്ത. ഭാര്യയെ ഡെലിവറിക്ക് കേട്ടിറ്റ് ഓപ്പറേഷൻ തിയേറ്ററിന്റെ കേറ്റിയിട്ട് പുറത്ത് നിക്കുന്ന ഭർത്താവിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പായി. കാത്തിരിപ്പിന് അവസാനം ഒരു ബസ് വന്നു. അപ്പോഴാണേൽ മുടിഞ്ഞ തിരക്കും അകത്തു കാലു കുത്തൻ സ്ഥലം ഇല്ലാ എന്നിട്ടും ഞാൻ അതിൽ കുത്തി കേറി.

എങ്ങനെയൊക്കെയോ ടൗണിൽ എത്തി. ഞാൻ അവനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആണ് അവനെ ഞാൻ കാണുന്നെ. ഞാൻ അവന്റെ അടുത്തേക്ക് നടന്നു. പക്ഷെ അടുത്ത് എത്തിയപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു.

എന്റെ മുഖം കണ്ടപ്പഴേ അഭി അവനെ വണ്ടിയിൽ നിന്ന് ഇറക്കി. അല്ലേൽ ഞാൻ അവനെ പിടിച്ച് ചവിട്ടിയേനെ. ഞാൻ ചെന്നപ്പഴേ അഭിനെ പിടിച്ച് മാറ്റി. എന്നിട്ട് അവനോട് ചോദിച്ചു.

” നീ ആണോ വണ്ടി ഓടിച്ചേ ”

” ഞാനും നീയും അല്ലാതെ വേറെ ആരെയെങ്കിലും ഈ വണ്ടി ഓടിച്ചിട്ട് ഉണ്ടോ. പിന്നെ അവൻ ചോദിച്ചു വണ്ടി ഓടിക്കാനോ നീ തരില്ല എന്നാൽ ഒന്ന് കേറി ഇരിക്കാനെങ്കിലും. അവൻ അങ്ങനെ ചോദിച്ച കൊണ്ടടാ ഞാൻ അതിൽ ഇരുന്നോ എന്ന് പറഞ്ഞെ ”

Leave a Reply

Your email address will not be published. Required fields are marked *