‘നോക്കിക്കോടാ തെണ്ടി ‘ അവൾ പിറുപിറുത്തു പറയുന്നത് ഞാൻ കേട്ടു ഒന്നും മിണ്ടാതെ ഞാൻ പോയി ടേബിളിൽ ഇരുന്നു. ആന്റി എല്ലാം കൊണ്ടുവന്ന് നിരത്തി ഇരുന്നു. ഗായത്രി പിന്നെ പഴയതിനേക്കാളും നന്നായി ഞൊണ്ടി നടക്കുന്നുണ്ട്.
” ആഹാ നിന്റെ ഞൊണ്ട് കൂടിയോ വൈകുന്നേരം ഇത്രയും ഇല്ലാർന്നല്ലോ ” ആന്റി അവളെ നോക്കി കളിയാക്കി.
” എന്റെ പൊന്ന് അമ്മേ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ ഞാൻ സ്റ്റയറിൽ നിന്ന് ഒന്ന് വീണു ”
അവൾ എന്റെ പേര് പറയും എന്നാണ് വിചാരിച്ചത് പക്ഷെ അവൾ പറഞ്ഞില്ല.
” നിന്റെ സ്വഭാവത്തിന് നിനക്ക് ഇതൊന്നും കിട്ടിയാൽ പോരെ ” ആന്റി എന്നെ നോക്കി ചിരിച്ചു.
” എന്റെ പൊന്ന് അമ്മേ ഒന്ന് നിർത്തുവോ ” അതും പറഞ്ഞ് അവൾ എന്നെ നോക്കി കണ്ണുരുട്ടി. ഞാൻ അത് കണ്ടപ്പോൾ തല കുനിച്ചിരുന്നു ചിരിച്ചു. കഴിപ്പ് ഒക്കെ നിർത്തി ഞാൻ വേഗം റൂമിലേക്ക് പോയി. പിന്നെ ഫോൺ ഒന്നും എടുക്കാൻ നിന്നില്ല പിന്നെയും കിടന്നുറങ്ങി.
” ഡാ ”
” മ്മ് ”
” ഡാ ”
“എന്തെമ്മേ ഞാൻ കൊറച്ചൂടെ കിടക്കട്ടെ ”
” എടാ അച്ചു എണിക്ക് ” എന്നെ കുലുക്കി വിളിക്കാൻ തുടങ്ങി.
ഞാൻ കണ്ണ് തുറന്നു.
” എണീക്ക് അച്ചു സമയം എത്ര ആയെന്ന് അറിയുവോ..?” ഞാൻ ഞെളിപിരി കൊണ്ട് എഴുന്നേറ്റു. എന്റെ മുൻപിൽ നിക്കുന്ന ആളെ നോക്കി.
” ഹാ ആന്റി ആയിരുന്നോ ”
” എന്താ അച്ചു നി ഫുൾ അവളുടെ ഓർമയിൽ ആണല്ലോ. എന്തായാലും എനിക്ക് ആ വിളി എനിക്ക് ഇഷ്ടായി ” ആന്റി എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
” നി ഫ്രഷ് ആയിട്ട് വാ ചായ കുടിക്കാം ” അതും പറഞ്ഞ് ആന്റി റൂമിൽ നിന്ന് പോയി. ഞാൻ ഫ്രഷ് ആയിട്ട് താഴേക്ക് ഇറങ്ങുമ്പോൾ ഒരാൾ ദേ പയറുമണി പോലെ ഓടിനടക്കുന്നു. ചെറിയ ഒരു ഞൊണ്ടൽ ഉണ്ടെന്ന് അല്ലാതെ അവൾക്ക് വേറെ ഒരു കൊഴപ്പവും ഇല്ലെന്ന് ആാാ ഓട്ടം കണ്ടാൽ അറിയാം. ഞാൻ അടുക്കളയിലേക്ക് പോയി. വീട്ടിൽ ഉള്ളത് പോലെയാ അല്ലർന്നു നല്ല വൃത്തിയുള്ള അടുക്കള. എന്ന് വെച്ച് വീട്ടിൽ വൃത്തി ഇല്ലെന്ന് അല്ല.
എന്നെ കണ്ടപ്പം ആന്റി എന്നോട് ചോദിച്ചു.
” നി ഇങ്ങോട്ടേക്കു വന്നോ അവിടെ ഇരുന്നാൽ പോരാർന്നോ ”
” അത് സാരില്ലാന്റി ഞാൻ ഇവിടുന്ന് കഴിച്ചോളാം ”
” എന്താ ഇബിടെ ഒരു ചർച്ച ” ഗായത്രി അതും പറഞ്ഞ് അകത്തേക്ക് വന്നു.
” ഞങ്ങൾ ഇവിടെ പല ചർച്ചകളും നടത്തും അതൊക്കെ നിന്നോട് പറയണന്ന് ഉണ്ടോ ” ആന്റി അവൾക്ക് നേരെ മറുപടി പറഞ്ഞു.
” ഓഹോ അപ്പം ഞാൻ ആരാ ” ഗായത്രി ചോദിച്ചു.
” ഇവളെതാ ആന്റി ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ ”
” എനിക്ക് തോന്നുന്നത് ഇവിടെ പണിക്ക് വന്ന കൊച്ച് വെല്ലതും ആകും ” ആന്റി അത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.
” ഓ ഒരു വെല്ല്യ അമ്മയും മോനും വന്നേക്കുന്നു. എന്റെ പപ്പ ഇങ്ങ് വരട്ടെ കാണിച്ച് തരാം ”
” ഓ അങ്ങേര് വന്നാൽ എന്നെ പിടിച്ച് മൂക്കിൽ കേറ്റുമോ ” ആന്റി അവളോട് ചോദിച്ചു. പിന്നെ ഒന്നും മൊഴിയാൻ നിൽക്കാതെ അവൾ അവിടെന്ന് വേഗം വിട്ടു ആ പോക്ക് കണ്ടപ്പം ഞാൻ അറിയാതെ ചിരിച്ചു പോയി.
” എന്റെ അച്ചു ഇവൾ ഇങ്ങനെ ഒന്നുമല്ലർന്നാടാ. ഞാൻ എന്തേലും പറഞ്ഞാൽ എന്നെ പച്ചക്ക് തിന്നാൻ ഉള്ള ദേഷ്യം കാണിക്കുന്ന മുതലാ ഇപ്പം ദാ പത്തിയും മടക്കി പോയെ. എന്തു പറ്റിയാവോ ” ആന്റി പറയുന്നത് ശെരി ആണേൽ ഇനി ഞാൻ ഉള്ളപ്പം ആറ്റിട്യൂഡ്
ഇടുന്നതാണോ ഇവൾ ഞാൻ ആ വഴിക്ക് ചിന്തിച്ചു. അധികം ആലോചിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം അധികം ആലോചിക്കാൻ പോയാ ചിലപ്പം ആ നായിന്റെ മോൾക്ക് നല്ല പണി കൊടുക്കൻ പറ്റിയില്ലല്ലോ എന്ന് തോന്നും .
ഞാൻ അവിടെന്ന് കഴിപ്പ് നിർത്തി പുറത്തേക്ക് ഇറങ്ങി ആ നോട്ടം പോയത് ഊഞ്ഞാലിന്റെ അടുത്തേക്ക് ആണ്. മൈര് എന്റെ ചന്തി. ചന്തിയിൽ തടവികൊണ്ട് ഞാൻ ആലോചിച്ചു.
” നീ പിന്നേയും പോയി വീണോ ” ഗായത്രി എന്നോട് ചോദിച്ചു.
” അതെന്താടി നീ അങ്ങനെ പറഞ്ഞെ ”
” അല്ല നിന്റെ ചന്തി തടവൽ കണ്ടിട്ട് ചോദിച്ചതാ ”
” എന്റെ ശരീരത്ത് ഉള്ള പല ഭാഗത്തും ഞാൻ തടവും അതിനൊക്കെ നിന്നോട് അനുവാദം ചോദിക്കണോടി ”
