ഗായത്രി – 6 7

വാങ്ങി കൊടുത്ത ഐസ് ക്രീം മുഴുവൻ അവൾ കഴിച്ച് തീർത്തു. ഞാൻ അവളെ മിഴിച്ച് നോക്കി.

” എന്താടാ ” അവൾ എന്നോട് ചോദിച്ചു.

” അല്ല നീ വെല്ല ജീവിയും ആണോ ” ഞാൻ അവളോട് ചോദിച്ചു.

” അതെന്താ നീ അങ്ങനെ ചോദിച്ചേ ”

” അല്ല നിന്റെ തീറ്റ കണ്ടിട്ട് ചോദിച്ചതാ. ഐസ് ക്രീം ആണ് എന്ന് പോലും നോക്കാതെ എന്ന കേറ്റ ൽ ആർന്നു ” അവൾ ഒരു അവിഞ്ഞ ചിരി പാസ്സാക്കി.

” അവൾടെ ഒരു കിണി കണ്ടില്ലേ ” ഞാൻ അവളെ നോക്കി പറഞ്ഞു. അതിന് അവൾ നുപ്പത്തിരണ്ടു പല്ലും കാണിച്ചു.

” ഇനി വേണോ ഐസ് ക്രീം ” ചോദിക്കണ്ട തമാസം അവൾ വേണം എന്ന് തലയാട്ടി.

” അയ്യടി ഇപ്പം വാങ്ങി തരാട്ടോ ” എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് വാടി.

” ആഹാ നിനക്ക് അഭിനയിക്കാൻ ഒക്കെ അറിയുമോ ” അവൾ എന്റെ മുഖത്തേക്ക് സംശത്തോടെ നോക്കി.

” അല്ല നിന്റെ എക്സ്പ്രഷൻസ് കണ്ടിട്ട് ചോദിച്ചതാ ” അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കി.

” തുറിച്ച് നോക്കണ്ട മോളെ ” ഞാൻ അവളോട് പറഞ്ഞു. അവൾ പതിയെ ബെഞ്ചിൽ നിന്നു എഴുന്നേറ്റു. ഞാൻ അവൾ എന്താ ചെയ്യാൻ പോകുന്നതെന്ന് അറിയാൻ അവളെ തന്നെ നോക്കി. അവൾ അവിടെന്ന് എഴുന്നേറ്റ് നടന്ന് തിരകളുടെ അടുത്തേക്ക് പോയി. അവിടെ നിന്ന് അവളെന്നെ തിരിഞ്ഞു നോക്കി എന്നിട്ട് എന്റെ അടുത്തേക്ക് വന്നു എന്റെ കൈയിൽ പിടിച്ച് വലിച്ച് തിരകളുടെ അടുത്തേക്ക് കൊണ്ടു പോയി.

” അച്ചു ” അവൾ എന്നെ വിളിച്ചു ഞാൻ അവളെ നോക്കി.

” പണ്ട് നമ്മൾ എല്ലാരും ഇവിടെ വരാർ ഉണ്ടായിരുന്നു. നിനക്ക് അത് ഓർമ ഇണ്ടോ എന്ന് എനിക്ക് അറിയില്ലാ നീ അന്ന് ചെറുതാ ” ഞാൻ ആ മുഖത്തേക്ക് നോക്കി.

” നിനക്ക് പണ്ട് തിരമാലയിലേക്ക് ഇറങ്ങണം എന്ന് പറഞ്ഞ് വാശി പിടിച്ചു. അന്ന് നിനക്ക് വേണ്ടി ഞാൻ അവരോട് പറഞ്ഞ് ഞാനും നീയും കൂടെ ഇവിടെ ഇങ്ങനെ വന്ന് നിന്നു. തിരമാല വന്ന് കാലിൽ കേറും കാലിന്റെ അടിയിലെ മണൽ ഒളിച്ചു പോകും. അപ്പോൾ നീ ചിരിക്കുന്ന ഒരു ചിരി ഉണ്ട്. കോക്കിരി പല്ല് കാണിച്ചു. ” അവൾ ഒരു മന്ദാഹാസത്തോടെ പറഞ്ഞു ഞാൻ അവളെ ഒരു നിമിഷം നോക്കി നിന്നു.

ഇവൾക്ക് എന്നെ ഇത്രയും ഇഷ്ടമാണോ എന്നിട്ട് ആണോ ഞാൻ വന്നപ്പോൾ ഇവൾ എന്നെ മൈൻഡ് ചെയ്തെ ഇരുന്നേ. പല ചോദ്യങ്ങളും എന്റെ മനസ്സിൽ നിറഞ്ഞു. ഞാൻ മണലിൽ ഇരുന്നു. അവൾ പതിയെ തിരയുടെ അടുത്തക്ക് നടന്നു. അവൾ തിരയെ നോക്കി നിൽക്കുന്നു ഞാൻ അവളെ നോക്കി. തിരകൾ വന്ന് അവളുടെ കാലിൽ തൊടുമ്പോൾ അവൾ കണ്ണുകൾ അടച്ച് ഒരു പുഞ്ചിരിയോടെ അതിനെ ആസ്വദിക്കുന്നതാണ് ഞാൻ കണ്ടു

ഞാൻ അവളെ നോക്കി ഇരിക്കുകയാണ്.

” അക്ഷയ് ” ഞാൻ പെട്ടെന്ന് പുറകോട്ട് നോക്കി.

” ഹാ നീ ആർന്നോ ”

” ഞാൻ അല്ലാതെ പിന്നെ നീ ആരാന്നു വിചാരിച്ചേ ” ആവണി എന്നോട് ചോദിച്ചു.

” എന്റെ പൊന്നെ ഞാൻ ആരാണെന്നൊന്നും വിചാരിച്ചില്ലേ ” ഞാൻ അവളോട് പറഞ്ഞു.

” നീ എന്താ പെട്ടെന്ന് ഇറങ്ങി പോയെ . നീ പോയപ്പോൾ തന്നെ അഭിയും പോയി ” അവൾ അത് എന്നോട് പറഞ്ഞപ്പോൾ ആണ് ഞാൻ അഭിന്റെ കാര്യം ഓർത്തെ.

” നീ ഒറ്റക്ക് ആണോ വന്നേ ”

” ഹെയ് എന്താ….”

” നീ ഒറ്റക്ക് ആണോ വന്നെന്ന് ” ആവണി ചോദിച്ചു.

” അല്ല ” എന്നിട്ട് ഞാൻ ഗായത്രിയെ ചൂണ്ടിക്കാണിച്ചു.

” അത് ആരാ ” ആവണി ആകാംഷയോടെ ചോദിച്ചു .

” അത് ”

” അത്…… പറയടാ അക്ഷയ് ” ഞാൻ ആകെ എന്ത്‌ പറയും എന്ന് അവസ്ഥയിൽ ആയി.

” എടി അത് എന്റെ കസിനെ പോലെ ആണ്. അമ്മേന്റെ ഫ്രണ്ടിന്റെ മോൾ ” ഞാൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു.

” ഉവ്വ ഞാൻ വിശ്വസിച്ചു ” അവൾ ഒരാക്കിയ ചിരിയോടെ പറഞ്ഞ്.

” എടി സത്യായിട്ടും ”

” ആട ഞാൻ വിശ്വസിച്ചുന്നെ ”

” അല്ല നീ എന്താ ഇവിടെ ” ഞാൻ അവളോട് ചോദിച്ചു.

” നീ പോയി കൊറച്ച് കഴിഞ്ഞപ്പോൾ അഭി പോയി. പിന്നെ ഞാനും നിധിനും ഉച്ചക്ക് പോയി. ഞാൻ വീട്ടിൽ ചെന്നപ്പോൾ അപ്പാ വന്നു. ഞങ്ങൾ എല്ലാരും വീട്ടിൽ ഒള്ള കൊണ്ട് ചുമ്മാ കറങ്ങാൻ ഇറങ്ങി . ന്നാൽ ഞാൻ പോട്ടെ നീ നാളെ വരില്ലേ”

” ആ വരും ” അവൾ നടന്ന് പോയി ഞാൻ ഗായത്രിനെ നോക്കി അവൾ അതെ നിൽപ്പ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *