ഞങ്ങൾ രണ്ടും പതിയെ ഡോറിലേക്ക് വന്നു.
” ഡാ അഭി നോക്ക് വരുന്നുണ്ടോ എന്ന് ” ഞാൻ അഭിനോട് പറഞ്ഞു അവന് പതിയെ പുറത്തേക്ക് ഇറങ്ങി രണ്ട് ഭാഗത്തേക്കും നോക്കി ആരും ഇല്ലാ എന്ന് കാണിച്ചപ്പോൾ ഞങ്ങൾ രണ്ടും വേഗം പുറത്തേക്ക് ഇറങ്ങി. സ്റ്റേർന്റെ അടുത്തേക്ക് ഓടി സ്റ്റേർ കേറി ലൈബ്രറിയിൽ എത്തി .
” എടാ ഇവിടെ ഇരുന്നിട്ട് എന്ത് കോപ്പ് കാണിക്കാനാ ” അഭി എന്നോട് തിരിച്ച് ചോദിച്ചു
” നീ വാടാ നിനക്ക് വായിനോക്കാൻ പറ്റിയ ഏതേലും ചിക്സ് ഇതിന്റെ ഉള്ളിൽ ഉണ്ടാകും ” ഞാൻ അവനെ വിളിച്ചുകൊണ്ടു അകത്തേക്ക് കേറി.
” എടാ ഇവിടെ ലൈബ്രറിയനെ കാണുന്നില്ലല്ലോ ” ഞാൻ അവനോട് ചോദിച്ചു.
” ആ അവിടെ എവിടേലും ഉണ്ടാകും ”
” ഹെയ് എന്താ രണ്ടുപേരും ഇവിടെ ” ശബ്ദം കേട്ടാ ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി. ഇതുവരെ പരിചയം ഇല്ലാത്ത മുഖം ആയിരുന്നു.
” ബുക്ക് എടുക്കാൻ വന്നതാണോ ” ആ ചോദ്യം കേട്ടപ്പോൾ ഇവിടെത്തെ ആൾ ആണെന്ന് മനസിലായി.
” ആ…… അതെ ബുക്ക് വായിക്കാൻ വന്നതാ ” ഞാൻ തപ്പിപ്പറഞ്ഞു.
” മ്മ്മ് ന്നാൽ രണ്ടുപേരും അവിടെ പോയിരുന്നു വായിച്ചോ. പിന്നെ ശബ്ദം ഉണ്ടാക്കരുത് ”
ഞങ്ങൾ രണ്ടും അവിടെന്ന് നടന്ന് വെല്ല്യ ഒരു കോൺഫറൻസ് ഹാളിന്റെ ടേബിളിന്റെ അടുത്ത് എത്തി.
” ഡാ വാ എന്തേലും ബുക്ക് എടുക്കാം ” ഞാൻ അഭിനെ വലിച്ചോണ്ട് ഷെൽഫിന്റെ അടുത്തേക്ക് പോയി.
കൈയിൽ കിട്ടിയ ഒരു ബുക്ക് ഞാൻ എടുത്തു. അഭിയും കിട്ടിയ ബുക്ക് അങ്ങ് എടുത്തു.
” ഡാ വാ ഞാൻ അവനേം കൊണ്ട് ആ വെല്ല്യ ടേബിളിന്റെ മുന്നിൽ ഇരുന്നു ” ഞാൻ ബുക്ക് അല്ലെ എന്ന് വെച്ച് ബുക്ക് അങ്ങ് തുറന്നു. * ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗസൽ * ആഹാ ഇതൊക്കെ ആരാണാവോ ദൈവമേ…. *
” ഡാ അച്ചു ”
” ന്താടാ ”
” ഡാ ആ കൊച്ച് കൊള്ളാം ”
” ഏത് കൊച്ച് ”
” എടാ ആ ബ്ലൂ കളർ ഡ്രസ്സ് ഇട്ട് പെൺകൊച്ച് ” ഞാൻ അവൻ പറഞ്ഞ ഭാഗത്തേക്ക് നോക്കി . ടേബിളിന്റെ മറുവശത്തതായി ഇരിക്കുന്നു ബുക്കിലേക്ക് തന്നെ ആണ് ആളുടെ നോട്ടം ചുറ്റും നടക്കുന്നതൊന്നും ആൾ ശ്രദ്ധിക്കുന്നെ ഇല്ലാ …….
” ന്താടാ നിനക്ക് ഇഷ്ടയോ ” ഞാൻ അഭിനോട് ചോദിച്ചു
“നിനക്ക് ആണേൽ പെൺപിള്ളേരെ കറക്കി എടുക്കൽ വളരെ എളുപ്പം ഉള്ള പണി ആണല്ലോ.”
” ഒന്ന് പോയെടാ നാറി… ഞാൻ എന്താ നിന്നോട് പറഞ്ഞെ ആ കുട്ടിയെ നോക്കാൻ അല്ലെ അല്ലാതെ എനിക്ക് ഇഷ്ടായി വാ പറയാം എന്നൊന്നുമല്ലല്ലോ ”
അവിടെ ഇരുന്ന് പ്രാന്ത് പിടിക്കാൻ തുടങ്ങി.
” ഡാ നീ വരുന്നുണ്ടോ ” ഞാൻ അവനോട് ചോദിച്ചു
” അവിടെ ഇരിക്ക് മോനെ…. നീ ലൈബ്രറിയിൽ പോകാം എന്ന് പറഞ്ഞപ്പം ഞാൻ ഇത്രേയും പ്രതീക്ഷിച്ചില്ല ”
” എനിക്ക് ഇവിടെ പോസ്റ്റ് അടിച്ചിട്ട് വയ്യാ ബെൽ അടിക്കുവാണേൽ താഴേക്ക് പോകർന്നു ” എന്നും പറഞ്ഞ് തീരലും ബെൽ അടിച്ചു
” എന്റെ ദൈവമേ എനിക്ക് വയ്യാ ഇത്ര പെട്ടെന്ന് അടിച്ചോ ” ഞാൻ അഭി ന്റെ മുഖത്തേക്ക് നോക്കി . അവന്റെ മുഖത്ത് നല്ല ദേഷ്യം ഉണ്ട്
” നീ എന്നെ നോക്കിയിട്ട് കാര്യമില്ല മോനെ ഞാൻ അല്ല ബെൽ അടിക്കുന്നത് വാ പോകം ” ഞങ്ങൾ രണ്ടും എഴുന്നേറ്റ് നടന്നു.
” ഡാ ആ പെണ്ണിനെ കാണുന്നില്ല ” അഭി എന്നോട് ചോദിച്ചു.
” ഏത് പെണ്ണിനെ ” ഞാൻ അവനോട് ചോദിച്ചു.
” എടാ മണ്ട മറ്റ് ബ്ലൂ കളർ ഡ്രെസ് ഇട്ട് പെണ്ണ് ”
” ഓ ഒന്ന് വന്നേടാ നാറി ” ഞാൻ അഭിനെയും വിളിച്ച് താഴേക്ക് ചെന്നു. സ്റ്റേർ ഇറങ്ങി ക്ലാസ്സിൽ കേറി
” ആ വാ മക്കളെ വാ ” ഞങ്ങളെ കണ്ടപ്പഴേ നിധിൻ പറഞ്ഞു.
” എന്താടാ ഉണ്ടായെ ” എന്ന് ചോദിച്ചു കൊണ്ട് അഭി ബെഞ്ചിലേക്ക് ഇരുന്നു.
” അവൾ നേരത്തത്തെ പോലെ ക്രോസ്സ് ചെയ്തു പോയി. പിന്നെ ഒന്നുടെ വന്നിട്ട് നോക്കി നിന്നെ കാണാത്ത കൊണ്ട് ആണെന്ന് തോന്നുന്നു പുള്ളിക്കാരി ഒന്നുടെ വന്ന് ക്ലാസ്സിലേക്ക് നോക്കി നീ ക്ലാസ്സിൽ ഇല്ലാ എന്ന് കണ്ടപ്പോൾ എന്നെ വിളിച്ചു ”
” എന്നിട്ട് ” ഞാൻ അവനോട് ആവേശത്തോടെ ചോദിച്ചു.
” പിടക്കാതെ നിക്ക് മൈരേ അവൻ പറയും. അവന്റെ ആവേശം കണ്ടാൽ തോന്നും നിന്റെ കാമുകിയാണെന്ന് ” ഞാൻ അവനെ കണ്ണുരുട്ടി
