ഗായത്രി – 6 7

” ഇവൾ ഇണ്ടല്ലോ…… എന്റെ ഈ പ്രോപ്പർട്ടി….. ഇവൾക്ക് ഒരു കൊച്ച് കുഞ്ഞ് ഐസ് ക്രീം വേണം എന്ന് പറഞ്ഞാൽ പോലും കൈയിൽ ഒള്ളത് കൊടുക്കൂല അത്രക്ക് കൊതിയ…… ഈ കൊതിച്ചിക്ക് ” അതും പറഞ്ഞ് ആന്റി അവളെ ഒന്ന് തോണ്ടി.

ഞാൻ ആന്റി പറഞ്ഞ കാര്യം അതിശത്തോടെ ആണ് കേട്ടത്. ഒരു പിഞ്ചു കുഞ്ഞിന് പോലും കൊടുക്കാത്ത ഇവൾ എനിക്ക് വേണം എന്ന് ചോദിച്ചത് എന്താകും എന്റെ ചിന്തകൾ കാട് കേറി.

” നീ കഴിക്ക് അച്ചു ” ആന്റി എന്നോട് പറഞ്ഞു. ഞാൻ വേഗം കഴിച്ച് തീർത്ത് കൈ കഴുകി വീടിന്റെ തിണ്ണയിലേക്ക് പോയി. ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു.

” നീ എന്താ അച്ചു ഇവിടെ ഇരിക്കണേ ” ഗായത്രിയുടെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

” എടാ അമ്മ പറഞ്ഞത് ഒക്കെ കള്ളമാ ”

” ആന്റി എന്താ പറഞ്ഞെ ”

” എടാ ഞാൻ ഐസ് ക്രീം ആർക്കും കൊടുക്കില്ല എന്ന് പറഞ്ഞത് ”
” ആ നീ അച്ഛന്റെ മോൾ തന്നെ. ഇനി അവനെ പറഞ്ഞു പറ്റിക്ക് ” ആന്റി അകത്തുന്ന് പുറത്തേക്ക് വന്ന് പറഞ്ഞു

” എന്റെ അച്ചു ഇവൾ പറയുന്നത് നീ വിശ്വസിക്കരുത്. ഞങ്ങൾ പണ്ട് ഇവളേയും കൂട്ടി ഒരു ദിവസം ബീച്ചിൽ പോയി. അന്ന് ഇവൾക്ക് പത്തുപതിനാല് വയസ്സ് ഉണ്ടാകും ഇവിളേം കൊണ്ട് ബീച്ചിൽ ചെന്നു ഞാനും ഏട്ടനും കൂടെ ഒരു ബെഞ്ചിൽ ഇരുന്നു. ഇവൾ വെള്ളത്തിൽ കൂടെ ഓടിക്കളിയാണ്. ഇവൾ വേഗം ഓടി വന്നട്ട് പറഞ്ഞു ഐസ് ക്രീം വേണം എന്ന്. എന്നിട്ട് ഏട്ടനെയും പിടിച്ച് വലിച്ച് ഐസ് ക്രീം കടയിലേക്ക് പോയി വരുബോൾ കൈയിൽ നിറയെ ഐസ് ക്രീം ഒന്നും രണ്ടുമല്ല കൊറേ ഉണ്ട് ” ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. അവൾ എന്നെ ദയനീയമായി നോക്കി. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

” എന്നിട്ട് ഉണ്ടല്ലോ അച്ചു നീ കേൾക്കണം. ഇവൾ അതൊക്കെ കൊണ്ട് വന്ന് എന്റെ അടുത്ത് ഇരുന്നു. ഞങ്ങൾടെ അടുത്ത് വേറെ ഒരു ബെഞ്ചിൽ ഒരു അമ്മയും കൊച്ചും ഇരിക്കുന്നുണ്ടായിരുന്നു. ആ കൊച്ച് ആണേൽ ഇവൾടെ കൈയിലെ ഐസ് ക്രീമിലേക്ക് ആണ് നോക്കുന്നത് ഞാൻ അത് കണ്ടു . എന്നിട്ട് ഞാൻ ഇവളോട് പറഞ്ഞ് ഒരെണ്ണം കൊടുക്കാൻ. കൊതിച്ചിയാ എന്റെ മോൾ അത് കേട്ടപ്പോൾ എന്താക്കി പെട്ടെന്ന് അത് മൊത്തം തിന്നു. അന്ന് ഞാനും എന്റെ ഏട്ടനും കൂടെ ഒരു കാര്യം മനസിലാക്കി ഇവൾക്ക് ഞങ്ങൾ ഇല്ലേലും ഐസ് ക്രീം ഉണ്ടായാൽ മതി ” ആന്റി പറഞ്ഞപ്പോഴേക്കും അവൾക്ക് ആരോടോ ദേഷ്യം തീർക്കാൻ എന്നോണം വീട് ഒന്ന് ചവിട്ടി കുലുക്കി അകത്തേക്ക് പോയി.

ഞാനും ആന്റിയും പിന്നെയും കൊറേ നേരം അവിടെ ഇരുന്ന് സംസാരിച്ചു. കൊറച്ച് കഴിഞ്ഞപ്പോൾ ആന്റി കിടക്കാൻ അകത്തേക്ക് പോയി. എനിക്ക് ആണേൽ ഒറക്കവും വരുന്നില്ല. ഞാൻ തിണ്ണയിൽ നിന്നും എഴുന്നേറ്റ് ഡോർ ലോക്ക് ചെയ്യത് മുകളിലേക്ക് കേറി. നിദ്രദേവി ഇന്ന് പണി മുടക്കിയ കൊണ്ട് ഞാൻ ബാൽക്കണിയിൽ പോയി ഇരുന്നു. നല്ല നീലവ് ഉണ്ടായിരുന്നു. ഇന്ന് എന്തോ വല്ലാത്ത ഒരു വന്യത തോന്നി. എത്ര നേരം അവിടെ ഇരുന്നു എന്ന് അറിയില്ലാ പുറകിൽ ഒരു കാൽ പെരുമാറ്റം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.

” ഹാ നിനക്ക് ഒറക്കം ഒന്നുമില്ലേ ” ഞാൻ ഗായത്രിയെ നോക്കി പറഞ്ഞു.
” ഇല്ലച്ചു ഇന്ന് പുറത്ത് പോയത് കൊണ്ടാണെന്നു തോന്നുന്നു ”

” ന്നാ നീ വാ ഇവിടെ വന്നിരിക്ക് ” ഞാൻ പറയാൻ കാത്തിരുന്ന പോലെ അവൾ എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു.

” എടി ” ഞാൻ അവളെ വിളിച്ചു.

” മ്മ്മ് ”

” എന്നാലും നീ എന്ന സാധനാഡി ” അവൾ സംശയഭവേന എന്നെ നോക്കി.

” ഓ തമ്പുരാട്ടിക്ക് മനസിലായില്ലേ ” അവൾ ഇല്ലാ എന്ന് ചുമൽകൂച്ചി.

” നിന്റെ അമ്മ പറഞ്ഞ കാര്യം അല്ലാതെ എന്ത്‌ ” അവൾ ആകെ ചമ്മിയ അവസ്ഥയിൽ ഇരിക്കാണ്.

” എടാ അത് ”

” എന്റെ പൊന്നെ ഒന്നും പറയണ്ട ” അവൾ പറഞ്ഞു മുഴുവപ്പിക്കും മുൻപേ ഞാൻ പറഞ്ഞു.

പിന്നെ കൊറേ നേരത്തേക്ക് അവിടെന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല
” ഡി ” ഞാൻ അവളെ വിളിച്ചു.

” മ്മ്മ് ”

” നീ നാളെ എന്റെ കൂടെ അമ്പലത്തിൽ വരുന്നോ ” കേട്ടത് വിശ്വസിക്കാൻ പറ്റാത്ത പോലെ അവൾ എന്നെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *