ഗായത്രി – 6 7

” ന്തേ നീ വരുന്നില്ലേ. ഇല്ലേ വേണ്ട ഞാൻ ഒറ്റക്ക് പോയിക്കോളാം ” ഒരു നിമിഷം ഞാൻ ഒന്ന് ആലോചിച്ചു എന്നാലും ഞാൻ എന്തിനാ അവളോട് വരുന്നുണ്ടോ എന്നെ ചോദിച്ചത്.

” അല്ല ഞാനും വരുന്നുണ്ട് നീ എന്നെ അന്ന് വിളിക്കാതെ പോയതല്ലേ . വിളിച്ചർന്നേൽ ഞാൻ വന്നേനെ ” അവൾടെ ആ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ചിരി വന്നു.

” മ്മ് ” ഞാൻ ഒന്ന് മൂളി.

” ന്നാൽ നീ പോയി കിടന്നോ രാവിലെ നേരത്തെ പോണം ഞാൻ രാവിലെ വന്ന് വിളിക്കുവൊന്നും ചെയ്യില്ല ” അതും പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി. എപ്പഴോ ഉറങ്ങി പോയി…..

” ഡാ……..ഡാ അച്ചു…….എഴുന്നേൽക്ക് ” ഞാൻ ഉറക്കപ്പിച്ചയിൽ കണ്ണ് തുറന്നു. മുന്നിൽ നിൽക്കുന്ന ഗായത്രിനെ കണ്ടപ്പോൾ എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ പറ്റില. എന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു.
” ഡാ എണീക്ക് പോയി കുളിക്ക് അമ്പലത്തിൽ പോകണ്ടേ ” അവളുടെ അടുത്ത് വിളിയിൽ ആണ് ഞാൻ ബോധത്തിലേക്ക് വന്നത്.

” മ്മ് ” ഞാൻ ഒന്ന് മൂളിൽ.

അവൾ അതും കേട്ട് പുറത്തേക്ക് പോയി. ഞാൻ പതിയെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് പോയി.

ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി. പുറത്ത് ഇറങ്ങി ഞാൻ ഒരു ഓറഞ്ച് കളർ ഷർട്ടും അതിന് ചേർന്ന ഒരു മുണ്ടും ഉടുത്തു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ഗായത്രി അവിടെ എന്നെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ താഴേക്ക് ഇറങ്ങി. ആന്റി അവിടെ തന്നെ ഉണ്ടായിരുന്നു.

” രണ്ടും കൂടെ ഇത് എങ്ങോട്ടാ ”

” അമ്പലത്തിലേക്ക് ” ഗായത്രി ആന്റിനോട് പറഞ്ഞു.

” നീ സാധാരണ ദാവണി ഉടുക്കാറില്ലല്ലോ ”

” അത് ഇന്ന് എന്തോ ഉടുക്കാൻ തോന്നി ”

” മ്മ് രണ്ടും വേഗം ചെല്ല് ” ആന്റി അതും പറഞ്ഞ് അകത്തേക്ക് പോയി.

ഞാനും അവളും പുറത്തേക്ക് ഇറങ്ങി. ഞാൻ പോയി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അവൾ വന്ന് വൺ സൈഡ് ഇരുന്നു. ദാവണി ആയ കൊണ്ട് ഇരിക്കാൻ പാട്
ആകും എന്നാണ് ഞാൻ വിചാരിച്ചത്. അവൾ കേറി ബൈക്കിൽ ഇരുന്നു. അവളുടെ വലതു കൈ എന്റെ വയറിനോട് ചേർത്ത് പിടിച്ചു. ഞാൻ ബൈക്ക് മുൻപോട്ട് എടുത്തു. വേഗം തന്നെ അമ്പലത്തിൽ എത്തി . ബൈക്കിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അന്ന് കണ്ട ബെൻസ് കാർ എടുത്ത് പോയിരുന്നു.

ഞാനും അവളും സ്റ്റെപ് കേറി മുകളിൽ എത്തി. അവൾ എന്നെയും കൊണ്ട് വഴിപാട് കൗണ്ടറിലേക്ക് പോയി .

” നീ പോയി കഴിച്ചോ ഞാൻ ഇവിടെ നിക്കാം ”

” അത് പറ്റില്ല നീയും വരണം ” അവൾ വീണ്ടും എന്നെ പിടിച്ച് വലിച്ചു കൊണ്ടു പോയി. കൗണ്ടറിൽ തിരക്ക് കുറവായിരുന്നു. അവൾ എന്നെ കൂടെ നിർത്തി.

” ചേട്ടാ ”

” പറഞ്ഞോളൂ ”

” പുഷ്ഞ്‌ജലി ”

” പേര് ”

” ഗായത്രി രോഹിണി ”

” മ്മ് ”

” അക്ഷയ് പൂയ്യം ” അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

” അടുത്തത് ”
” രാധിക ഉത്രം ”

” അച്ചു ” പറയുന്നതിന്റെ ഇടക്ക് അവൾ എന്നെ വിളിച്ചു.

” മ്മ് ”

” ആന്റിന്റെ നാൾ ഏതാ ”

” ആ എനിക്ക് അറിയില്ലാ ”

” ഫോൺ വിളിച്ച് താ ഞാൻ ചോയ്ച്ചോളാം ” എനിക്ക് ആകെ വണ്ടർ അടിച്ച അവസ്ഥയിൽ ആണ് ഞാൻ ഫോൺ എടുത്ത് അമ്മേയെ വിളിച്ചു കൊടുത്തു. അവൾ ഫോൺ കൊണ്ട് പോയി മാറി നിന്ന് എന്തൊക്കെയോ ചോദിക്കുണ്ടായിരുന്നു. ഫോൺ എന്റെ കൈയിൽ കൊണ്ട് തന്ന് അവൾ കൊറേ ചീട്ടുകളുമായി വന്നു.

ഞങ്ങൾ രണ്ടും അകത്തേക്ക് കേറി. ആദ്യമായി വന്നപ്പോൾ ഉള്ള അതെ ഫീൽ ആണ് മനസ്സിലേക്ക് വന്നത്. കൊറേ നേരം ഞാൻ അവിടെ നിന്ന് തൊഴുതു. മനസ്സ് നിറഞ്ഞു ഞാൻ എല്ലായിടത്തും പ്രേതക്ഷണം ചെയ്തു പ്രസദവും വാങ്ങി പുറത്തേക്ക് ഇറങ്ങി അമ്പലം ഒന്ന് ചുറ്റിക്കണ്ടു.

ഞാൻ പുറത്തേക്ക് ഇറങ്ങി ഗായത്രിയെ നോക്കി അവളെ എങ്ങും കാണുന്നുണ്ടായിരുന്നില്ല. ഞാൻ താഴെ പാർക്കിങ്ങിലേക്ക് പോയി. കൊറച്ച് കഴിഞ്ഞപ്പോൾ ഗായത്രി സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് വരുന്നു.

അത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു. കടും നീലനിറത്തിൽ ഉള്ള ബ്ലൗസ്

പട്ട് പാവാടയുടെ താഴെ നീലയും സ്വർണ്ണ നിറത്തിലും ഉള്ള രണ്ട് ബോർഡർ അതിനോട് ചേർന്ന് നീല നിറത്തിൽ പൂക്കൾ . ഒരു കൈയിൽ പ്രസാദവും ഒരു കൈകൊണ്ട് പാവാടയുടെ തുമ്പ് ഉയർത്തി പിടിച്ച് നടക്കുന്നു. കാലിൽ സ്വർണ്ണ പാദസരം അതിന്റെ തിളക്കം എന്റെ മുഖത്തിൽ ഒരു പുഞ്ചിരി നിറയ്യുന്നത് ഞാൻ അറിഞ്ഞു. ഞാൻ ആ മുഖത്തേക്ക് നോക്കി ഭാഗിയായി എഴുതിയ കണ്ണുകൾ. നെറ്റിയിൽ ചെറിയ ഒരു പൊട്ട്. അതിനു മുകളിലായി ചന്ദനക്കുറി
അളന്നു മുറിച്ചത് പോലെ ഒരു ചെറിയ വര. കാതിൽ ഉടുപ്പിനോട് ചേർന്നപോലെ നീല ജമുക്കി ഇത്രയും കണ്ടപ്പോൾ തന്നെ ഇതുവരെ കാണാത്ത എന്തോ ഒന്ന് എന്നിൽ നിറഞ്ഞു. അവൾ നടന്ന് എന്റെ അടുത്ത് എത്തി.

Leave a Reply

Your email address will not be published. Required fields are marked *