ഗീതാഗോവിന്ദം – 2

അപമാനത്തിന്റെ കയ്പ്പ് സ്വരമായിരുന്നു ഗീതൂന്റെ അവസാന വാക്കുകൾക്ക് അതൊരിക്കലും ഐസ്ക്രീമിനാൽ മധുരിക്കില്ല. വേറെന്ത് വാങ്ങും , നൈറ്റി ആയാല്ലൊ. സാരി ? ചുരിദാറിന്റെ തുണി വാങ്ങാം. അധികം തലപുകയ്ക്കാൻ നിന്നില്ല. അല്ലെങ്കിലേ എല്ലാം പുകഞ്ഞ് പോയി. നേരെ ടെക്‌സ്‌റ്റെൽലിലേയ്ക് വിട്ടു. ചുരിദാറിന്റെ തുണി മേടിച്ചു. നേരെ വീട്ടിലേയ്ക്ക് വിട്ടു.

ദൂരേന്ന് വന്നപ്പൊഴെ വീട്ടിൽ നിന്ന് പതിവില്ലാത്തെരു വിളിച്ചു കണ്ടു. അടുക്കും തോറും ആ വെളിച്ചം ഇരട്ടിച്ചു. ഒന്ന് രണ്ടായി രണ്ട് നാലായി… അതെ . വിളക്കുകൾ . ഒരായിരം ദീപങ്ങൾ വീട്ടിൽ തെളിഞ്ഞിരിക്കുന്നു.

അയ്യോ ഇന്ന് കാർത്തികയാണല്ലോ. വഴിയോരത്ത് പലവട്ടം ദീപങ്ങൾ കണ്ടെങ്കിലും ഗീതൂന്റെ കാര്യമോർത്ത് ഒന്നും ശ്രദ്ധിച്ചിരുന്നില്ല.

ഗേറ്റിനരികിലെത്തിയതും തുളസിത്തറയ്ക്ക് ചുറ്റും ഇടിഞ്ഞിൽ വിളക്ക് തെളിയിക്കുന്ന ഗീതൂനെയാണ് ഞാൻ കണ്ടത്. കുളിച്ച് നേരിയതുടുത്ത് ഒരു മലയാളി മങ്ക എന്നൊക്കെ പറയൂലേ… അതന്നെ ഐറ്റം…….
ഹൊ ഇത്രയും ഐശ്വര്യവും വച്ച് ഇവളെന്നെ ചൂലെടുത്തടിക്കുന്ന അവസ്ഥ ഒന്നോർത്തെ …

എന്നിട്ടും എനിക്കതാണ് ചിന്ത… വീടൊക്കെ അതിന്റെ ആകൃതിയ്ക്ക് അതിര് വരച്ച പോലയാ ദീപം തെളിയിച്ചിരിക്കുന്നത്. ഇത്രയും നാൾ അതിനകത്ത് കുടിയിരുന്ന മൂദേവി ഒക്കെ ആ വിളക്കിന്റെ ചൈതന്യത്തിൽ പുറത്തേയ്ക്ക് ജീവനും കൊണ്ടോടി കാണും .പ്രകാശപൂരിതമായ വീട് കണ്ട് വണ്ടറടിച്ച് നിന്ന എന്നെ കണ്ട് ഗീതു ചിരിച്ച് കൊണ്ട് ഓടി വന്നെങ്കിലും മെല്ലെ ഓട്ടത്തിന്റെ സ്പീഡ് കുറയുന്നതും മുഖത്തെ ചിരിമായുന്നതും കണ്ടപ്പൊഴേ എനിക്ക് മനസിലായി ഉച്ചത്തെ കേസ് ഓർത്തിട്ടാവുമെന്ന്.

ഇപ്പൊ ശരിക്ക് ഈ വീട്ടിലെ ഒരേ ഒരു മൂദേവി ഞാനാ മൂദേവി അല്ല മൂദേവൻ ….

“എന്താ ലേറ്റായേ, ഒരുമിച്ച് വിളക്ക് തെളിയിക്കാന്നും വിചാരിച്ചാ ഞാനിരുന്നെ , അതെങ്ങനാ ആവശ്യോള്ളപ്പൊ ഒന്നും ഈ ആൾ കാണില്ല ……..”
ഗീതു കപടദേഷ്യം കാണിച്ചു.

ഭൂമിയിൽ കപടവും എന്നാൽ അതേ സമയം തന്നെ സുന്ദരവുമായ ഒന്നേ ഉള്ളൂ. അത് ദേ ഇവൾടെ ഈ കപട ദേഷ്യമാണ്
സത്യം പറഞ്ഞാൽ ഇപ്പഴാണ് ഞാൻ ശരിക്കും വണ്ടറടിക്കുന്നത്. ഉച്ചയ്ക്ക് ഉണ്ടായതൊക്കെ ഇവൾ മറന്നോ , ഈശ്വരാ ഗീതൂന് എന്നോട് ഒരു ദേഷ്യോം ഇല്ലേ അപ്പൊ…?

” എന്തുപറ്റി ഗോവിന്ദേട്ടാ ഇങ്ങനെ അന്തംവിട്ട് നോക്കണെ…. സൂപ്പറായിട്ടില്ലെ വീട് … എപ്പൊ തുടങ്ങിയതാന്നറിയൊ …? ഇനി ദേ ആ തട്ടിന്റെ മണ്ടേലൂടെ വെക്കണം ഇടിഞ്ഞില് …. അത് ഏട്ടനെ കൊണ്ടേ പറ്റൂ. വേഗം പോയ് കുളിച്ചിട്ട് വന്നേ…..

കുട്ടിക്കാലത്തൊക്കെ നമ്മൾ എന്തേലുമൊക്കെ വലിയ കുരുത്തക്കേട് കാണിച്ച് വീട്ടിൽ പിടിക്കുമ്പൊ കുറേ വഴക്കും അടിയുമൊക്കെ പ്രതീക്ഷിച്ച് പേടിയോടെ വീട്ടിൽ ചെല്ലുകയും എന്നാൽ വീട്ടിൽ എല്ലാരും ആ കാര്യത്തെ പറ്റി തന്നെ മറന്ന് നമ്മളോട് സ്നേഹത്തിൽ പെരുമാറുന്ന ആ ഒരു സന്ദർഭമുണ്ടല്ലോ. വീട്ടിലോ സ്ക്കൂളിലെ ട്യൂഷനിലോ എവിടെങ്കിലുമൊക്കെ നമ്മളിത് അനുഭവിച്ചിട്ടുണ്ടാവും. അപ്പോഴത്തെ അതേ സന്തോഷവും ആശ്വാസവുമാണ് എനിക്കിപ്പൊ തോന്നിയത് . അന്നത്തെ പോലെ ഇനി ഒരിക്കലും ഇതുപോലൊരു തെറ്റ് ആവർത്തിക്കില്ല എന്ന് ഇന്നും ആണയിട്ടു. പക്ഷെ മനുഷ്യരല്ലെ നമ്മള് വീണ്ടും ചെയ്യും…

“നിന്റെ ഫോണിനെന്ത് പറ്റി….? ”

വേണ്ടാന്ന് മനസ് നൂറ് വട്ടം പറഞ്ഞെങ്കിലും നാക്ക് മൈരൻ പണി പറ്റിച്ചു.

ഓഹ് അത് സ്വച്ച് ഓഫ് ആക്കിയതിൽ പിന്നെ ഓണാവണേ ഇല്ല. പൊട്ട ഫോൺ , അല്ലാ….നേരത്തിനും കാലത്തിനും വീട്ടിൽ വരത്തുമില്ല എന്നിട്ട ഫോണിനാണോ കുറ്റം. ഇവിടൊരുത്തി ഒറ്റയ്ക്കാണെന്ന ചിന്ത പോലുമില്ല………..”
ഇത്രയും പറയുന്നതിനിടയിൽ പുള്ളിക്കാരി എന്റെ ബാഗും വാങ്ങി വീട്ടിനകത്ത് എത്തി കഴിഞ്ഞു.

ഇങ്ങനൊരു പൊട്ടിപ്പെണ്ണ്.

ചുമന്നോണ്ട് വന്ന പാപഭാരമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായ സന്തോഷത്തിൽ ഞാൻ ബൈക്കിൽ നിന്നുമിറങ്ങി. എന്റെ രക്ഷപ്പെടലിൽ കാർത്തികയ്ക്കും നല്ലൊരു പങ്കുണ്ടെന്നെനിക്ക് തോന്നി. തുളസി തറയിലെ ദീപം തൊട്ട് വണങ്ങി. ഷൂസഴിച്ച് വീട്ടിലേയ്ക്ക് കേറാൻ കാൽ എടുത്ത് വച്ചതും.!!

“കേറി പോകരുതകത്ത് …..! ”

ഈശ്വരാ ദേ വരുന്ന്, ശ്രീദേവി പോലെ പോയവൾ മൂദേവി പോലെ . അകത്ത് കേറിയപ്പഴാണോ ഇവൾക്ക് ഓർമ്മ വച്ചത്.

“അകത്തേ നശൂലമെല്ലാം അടിച്ച് കളഞ്ഞ് വിളക്ക് വച്ചിരിക്കുമ്പഴാണോ ഗോവിന്ദേട്ടൻ ഇനി പുറത്തീന്ന് കൊണ്ട് അകത്ത് കേറണെ…. ? പുറത്തു നിന്ന് കുളിച്ചാതി, ഇന്നാ പിടിച്ചൊ ടവ്വല് …….”

ടവ്വല് മുഖത്തേയ്ക്കൊരേറായിരുന്നു.

“നേരത്തിനും കാലത്തിത്തുമൊക്കെ വീട്ടിലെത്തണം… ”
ഗീതു കൂട്ടിച്ചേർത്തു.

പട്ടിത്താറ്റും പരിഹാസവും .ഞാനൊന്നും മിണ്ടീല . ചില സമയത്ത് മാനമാണ് ഏറ്റവും മികച്ച ആയുധം . സുനാമിയെ പോലും അതിന് ചെറുത്ത് നിൽക്കാനാവും. മാത്രവുമല്ല ഞാൻ പ്രതീക്ഷിച്ചത് വച്ച് നോക്കുമ്പോ ഗീതുവിൽ നിന്ന് ഒന്നും ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ . ശരി സർ എന്ന് പറഞ്ഞില്ലെന്നേ ഉള്ളൂ. അനുസരണയുള്ള ഒരു കുട്ടിയെ പോലെ ടവ്വലും കഴുത്തിലിട്ട് മുറ്റത്തെ പൈപ്പിൻ ചുവട്ടിലേയ്ക്ക് പോയി.

പാന്റും ഷർട്ടും ബനിയനും ഊരിയ ശേഷം ടവ്വലെടുത്തുടുത്തു. പൈപ്പ് ഓൺ ചെയ്ത് ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് ഒഴിച്ചു.ഹൂ….. എന്തൊരു തണുപ്പ്. വിറച്ച് പോയ്……

തൂക്ക് വിളക്കിന് തിരികൊളുത്തുമ്പോഴും തുളസി കതിർ നുള്ളിയെടുത്ത് നിലവിളക്കിൻ തുമ്പത്ത് കെട്ടുമ്പോഴുമൊക്കെ എന്റെ അരുമയായ ഭാര്യ എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ചെയ്തത് അല്പം കൂടി പോയോ എന്നുള്ള നോട്ടമാണ്, എന്നാൽ ഞാൻ നോക്കുമ്പൊ എന്നെ ചിറഞ്ഞ് നോക്കും പെണ്ണ്. ചിലനേരത്തൊക്കെ എന്റെ ഗീതൂനെ മനസിലാക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ചില സമയങ്ങളിൽ അവളെ മനസിലാക്കാനേ പറ്റില്ല. ഞാൻ പ്രതീക്ഷിക്കുന്നതിലും നേർ വിപരീതമായിട്ടാവും അവൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും.

“അതേയ്….. സോപ്പ് കിട്ടീല്ല….. ” ചുറ്റുപാട് ശാന്തമായതിനാലാവാം എന്റെ ശബ്ദമുയർന്നത് …..
“ദേ കൊണ്ട് വരാം…..”
തിരിച്ച് വന്ന ഗീതൂന്റെ കൈയ്യിൽ സോപ്പും കുളിച്ചിട്ട് ഇടാനൊരു പുതിയ കാവി കൈലിയുമുണ്ടായിരുന്നു…

ഞാൻ സോപ്പ് തേയ്ക്കുന്നത് കണ്ടിട്ടാവം പോയ ഗീതു തിരിച്ച് വന്നു.

“ദേ മനുഷ്യാ ദേ ഈ മുതുകത്തൊന്നും സോപ്പ് എത്തിയിട്ടേ ഇല്ല.. നിങ്ങളിങ്ങനാണോ കുളിക്കണേ…… ആ സോപ്പിങ്ങു തന്നേ…”

അതു ശരി.
ഞാൻ സോപ്പ് ഗീതൂന് നൽകി.

“ഇങ്ങോട്ട് നീങ്ങി നിന്നേ…”

“ഓമ്പ്രാ….”

ജീമ്മിന് പോയി വിശാലമാക്കിയെടുത്ത എന്റെ മുതുകത്ത് ഗീതു സോപ്പ് തേയ്ക്കാൻ തുടങ്ങി. ഈ ജിമ്മിന് പോയോണ്ടാണ് കൈ എത്താത്തതും..

Leave a Reply

Your email address will not be published. Required fields are marked *