ഗീതാഗോവിന്ദം – 2

ഒരുങ്ങി റെഡിയായി ഗീതുവന്നു.

എങ്ങനെ ഇരുന്ന പെണ്ണാ ….. കോലിൽ തുണി ചുറ്റിയ മാതിരി ആയിരുന്നു സാരി
ഉടുക്കുമ്പോ . ഇപ്പൊ ഏതോ വലിയ തറവാട്ടിലെ തമ്പുരാട്ടിയെ പോലെ . വല്ലാത്തൊരു ചൈതന്യം അവളിൽ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.

” ഇന്നലത്തെ പോലെ ഉണ്ടാവോ ഗീതൂ…..?” മനസ്സിലെ അസ്വസ്തത മാറാത്തതിനാൽ ഞാൻ ചോദിച്ചു…..”

” എന്തുണ്ടാവോന്ന്…..”

” അല്ല പാല് ലീക്കാവോന്ന് …… ?”
അവളുടെ നിറഞ്ഞ മാറിടത്തിൽ നോട്ടം പതിയാതിരിക്കാൻ പരമാവധി ശ്രമിച്ച് കൊണ്ട് ഞാൻ ചോദിച്ചു. ഇത്രയുമൊക്കെ വൃത്തികേട് ചിന്തിച്ച എനിക്ക് എന്റെ ആത്മനിയന്ത്രണത്തിൽ തന്നെ സംശയം വന്ന് തുടങ്ങിയിരുന്നു….

” ഓഹ് അതോർത്ത് ടെൻഷനേ വേണ്ട, ആ ഭാഗത്ത് ഇത്തിരി കോട്ടൺ ഞാൻ കട്ടിക്ക് വച്ചിട്ടുണ്ട്. ഷോപ്പ് എത്തുംവരെ അതൊക്കെ മതി….എങ്ങനുണ്ടെന്റൈടിയ ” …….

വളരെ നിസ്സാരമായി കണ്ണിറുക്കി ചിരിച്ചോണ്ട് ഗീതു അത് പറഞ്ഞപ്പോൾ മനസ്സിലെ അശ്ലീല ചിന്തകളെല്ലാം പമ്പകടന്നു.ബൈക്കോടിക്കുമ്പോഴോ ഒട്ടി ഇരുന്നപ്പോഴോ ഒന്നും എനിക്ക് അസ്വസ്തത തോന്നീല. മൈൻഡ് ക്ലിയറായപ്പൊ ഞാനും ഉന്മേഷവാനായ പോലെ തോന്നി.

മാളിലെത്തി ബേബി സ്റ്റോറിലാണ് ആദ്യം കേറിയത്. അവിടുത്തെ കാഴ്ചകൾ കണ്ട് ഞങ്ങൾ രണ്ടു പേർക്കും വിഷമമായി എന്ന് വേണം പറയാൻ . ഗീതൂനെ ഇങ്ങോട്ടെ യ്ക്ക് കൊണ്ട് വന്ന എന്റെ മണ്ടത്തരത്തെ ഞാൻ പഴിച്ചു. ഏതെങ്കിലും ഓൺലൈൻ സൈറ്റിൽ നിന്ന് വാങ്ങിയാൽ മതിയായിരുന്നു.
കുട്ടി ഉടുപ്പുകളും തൊട്ടിലും പാവകളുമൊക്കെ കണ്ടപ്പൊ എന്റെ നെഞ്ച് നീറി. അപ്പൊ ഗീതൂന്റെ അവസ്ഥ എനിക്കൂഹിക്കാവുന്നതേ ഉള്ളൂ. അവളത് മാക്സിമം എന്നിൽ നിന്ന് മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്.

കട്ടിയ്ക്ക് കരി എഴുതിയ അവളുടെ വലിയ കണ്ണൂകളിൽ പളുങ്ക് മണി പോലെ കണ്ണുനീർ നിറയുന്നെങ്കിലും കൃതൃമമായ ഒരു ചെറു പുഞ്ചിരിയിലൂടെ അവൾ അതിനെ മറയ്ക്കാൻ പെടാപാടുപെടുന്നുണ്ട്. അവളുടെ ആ മുഖം കണ്ട് എനിക്കാണ് വല്ലായ്മ കൂടിയത്……
ഓമനത്തം നിറഞ്ഞ കുട്ടികളുടെ ചിത്രങ്ങളാൽ അലങ്കരിച്ച ആ സ്ഥലം എത്ര പെട്ടെന്നാണ് എനിക്ക് തനിക്ക് ചുട്ടുപൊള്ളുന്ന നരകമായ് മാറിയത്.

ഇവിടെ തൊട്ടാൽ പൊട്ടുന്ന അവസ്ഥയിലാണ് ഗീതു . എന്നാലും നിറകണ്ണുകളോടെ ചുറ്റിനും നോക്കി ചിരിക്കാൻ ശ്രമിക്കുന്ന അവളെ ചേർത്ത് നിർത്താതിരിക്കാനെനിക്കായില്ല. തോളിലൂടെ കയ്യിട്ട് ഞാൻ ഗീതുവിനെ എന്റെ മാറോട് ചേർത്തു. പാവം ഞാൻ തൊട്ടതും വിതുമ്പി പോയി അവൾ . മറ്റുള്ളവര് കാണാതിരിക്കാനാവും അവൾ എന്റെ നെഞ്ചിൽ മുഖമൊളിപ്പിക്കുന്ന പോലെ തോന്നി എനിക്ക് .
എന്തുകൊണ്ടാണ് ഈ ഒരപകടം എനിക്ക് മുൻകൂട്ടി ചിന്തിക്കാനാവാത്തത് . മനസ്സിൽ വേറേ ചിന്തകളും കൊണ്ട് നടന്നാൽ ഇതൊകെ എങ്ങനെ
ഓർക്കാനാണ്. സാധനം മേടിച്ച് എത്രയും പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയാൽ മതിയെന്നായി എനിക്ക് . ഗീതുവാണേൽ എന്റെ നെഞ്ചിലോട്ട് കൂടുതൽ മുഖമാഴ്ത്തുന്നു. കലങ്ങിയ കണ്ണിൽ കരിമഷി പടർന്നു കാണുമോ ….

*****”””””*****

“ഏത് സൈസ് ആണ് സർ വേണ്ടത് …?”

അതൊരു വലിയ ചോദ്യമായിരുന്നു. സമാധാനിപ്പിച്ച് ഷോപ്പിന്റെ മൂലയിലെ സോഫയിൽ ഇരുത്തിയേക്കുന്ന ഗീതുവിനോട് ചോദിക്കാൻ എനിക്ക് മടിയായിരുന്നു. എന്റെ പരുങ്ങലു കണ്ടിട്ടാവണം സ്റ്റാഫായി നിന്ന ആ പെൺകുട്ടി ഗീതൂനെ നോക്കിയ ശേഷം ആ ബോക്സെടുത്തത്.

“മാഡത്തിനോട് ഇതൊന്ന് ട്രൈ ചെയ്ത് നോക്കാൻ പറയൂ..

“ഞങ്ങൾക്ക് കുഞ്ഞിനെ നഷ്ടമായി, അതാ പെട്ടെന്ന് അവൾ ഇവിടമൊക്കെ കണ്ടപ്പൊ … ”

ഞാൻ എന്തിനാണത് അവരോട് അത് പറഞ്ഞതെന്നെനിക്കറിയില്ല. പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് അവരുമൊന്ന് ഞെട്ടി. പിന്നെ ആ മുഖത്ത് കണ്ടത് സഹതാപമായിരുന്നു. അവൾ തന്നെ ആ ബോക്സും കൊണ്ട് ഗീതൂനടുക്കൽ പോവുകയും ട്രൈയൽ റൂമിലേക്ക് അവളെ എത്തിക്കുകയും ചെയ്തു. സത്യം പറഞ്ഞാൽ അതെനിക്ക് വലിയൊരാശ്വാസമായിരുന്നു. ഞാൻ ചെന്നിരുന്നേൽ ഗീതു വീണ്ടും കൊളാപ്സ് ആയേനേ…

ഗീതൂനെ പറഞ്ഞയച്ച് തിരിച്ച് വന്ന ആ പെൺകുട്ടിയോട് ഞാൻ ബ്രീസ്റ്റ് പമ്പിന്റെ കാര്യം പറഞ്ഞു. അവളത് എടുത്ത് കൊണ്ട് വന്നതും ഗീതു ട്രൈയൽ റൂമിന് വെളിയിലിറങ്ങി. അവൾ എന്നെ നോക്കി ദയനീയമായി ഇല്ലാ എന്ന് തലയാട്ടി….

” ചെറുതാണോ ………….?”
സ്റ്റാഫ് പെൺകൊച്ചിന് അതിശയം. അധികം തടിയില്ലാത്ത ഗീതൂന്റെ ശരീരത്തിൽ ഇത്രയും വലിയ സതനങ്ങൾ ആണോന്നാവും അവളുടെ സംശയം ….

എനിക്കതിൽ അതിശയമൊന്നും തോന്നീല്ല. ഇവിടുത്തെ ഏറ്റവും വലിയ ബ്രീസ്റ്റ് പാട് ഉണ്ടെങ്കിൽ കൊടുക്ക് പെണ്ണേ എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ നിശബ്ദനായി…

അവൾ വേറൊരു ബോക്സെടുത്ത് ഗീതൂന് നൽകി അത് കറക്റ്റായിരുന്നത് കൊണ്ടാവാം ഒരു ചെറു പുഞ്ചിരിയോടെ ഗീതു പുറത്തേയ്ക്ക് വന്നത്.
ഗീതു ധരിച്ചിരുന്നതിന് പുറമേ ഒരേഴട്ടെണം കൂടി വാങ്ങി നമ്മളാ കടയിൽ നിന്നും പുറത്തേയ്ക്കിറങ്ങി. ശരിക്കും ഇപ്പഴാ ശ്വാസം നേരേ വീണത്.

ഉച്ചയായിരുന്നു. തിയറ്റർ ഫ്ലോറിൽ കയറി സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഫുഡ് സെക്ഷനിലേക്ക് കേറി . ഷവർമയും കെഫ്സിയും കഴിച്ചു. കഴിച്ച് കഴിഞ്ഞതും സിനിമയ്ക്ക് ടൈമായി. ഞാൻ പ്രകാശനായിരുന്നു പടം മാളായതു കൊണ്ടാവാം ആ സമയത്ത് തിയറ്ററിൽ ആരുമുണ്ടായിരുന്നില്ല. വളരെ വിരളമായ് ഒന്നിരണ്ട് സീറ്റുകളിൽ മാത്രമായിരുന്നു ആളുണ്ടായിരുന്നത് സിനിമ ഇറങ്ങി മാസങ്ങളായതിനാലാവാം. തീയറ്ററിനകത്തു കേറിയതും വല്ലാത്തൊരു ഉമേഷത്തോടെ ഗീതു സീറ്റ് കണ്ടെത്തി. എന്നാൽ നമ്മളിരുന്ന റോയ്ക്ക് മുന്നിൽ
രണ്ടു പേരുണ്ടായിരുന്നു.

സിനിമ തുടങ്ങി. എന്റെ ഭവതി എല്ലാം മറന്ന് ഫഹദിന്റെ നർമ്മ രംഗങ്ങളിൽ അലിഞ്ഞിരിക്കുകയാണ്. ഞാനവളുടെ പൊട്ടിച്ചിരിയിലും .

ഏത്..?

നമ്മുക്കിതിലൊക്കെ അല്ലെ ഒരു സന്തോഷം . അങ്ങനെയിരിക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. മുമ്പിലത്തെ വരിയിലാണ്. രണ്ട് പിള്ളാര് . കോളേജ് പിള്ളേരാണെന്ന് തോന്നുന്ന് ആ ആക്രാന്തം കണ്ടാൽ മനസിലാവും. പട്ടിയ്ക്ക് എല്ലും കഷ്ണം കിട്ടയ പോലെ നക്കിതോർത്തുവാണ് ചുണ്ടുകൾ രണ്ടും . പിള്ളേർക്ക് പേടിയുമില്ലേ .

ബാക്കിലൊരുത്തിയുടെ പൊട്ടിച്ചിരി ഇവറ്റകൾ കേക്കാത്തതാണോ അതോ അറിഞ്ഞിട്ടും …..

മ് …… പാവം ആരുമില്ലാത്ത ഷോ ബുക്ക് ചെയ്ത് ഒന്ന് സുഖിക്കാൻ വന്നതാവും . അപ്പോഴാവും കാലൻമ്മാരെ പോലെ ഞങ്ങള് രണ്ടു പേരും പുറകിൽ വന്നിരുന്നത്. എനിക്ക് ചിരി വന്നു.

കഴപ്പ് സഹിക്കാനാവാതെ തുടങ്ങിയതാവും പരുപാടി…..പിന്നല്ല മൈര്.. …. ആഹ്… എന്തായാലും കൊള്ളാം …നമ്മളൊക്കെ പഠിക്കുന്ന സമയത്ത് സിംഗിൾ പസങ്ക കളിച്ച് നടന്നോണ്ട് ഇതൊന്നുമറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *