ഗീതാഗോവിന്ദം – 4

ഇപ്പോൾ വീട്ടിൽ വെറുതെ നടക്കുവാണ്. ശരിക്കൊന്ന് ഒരുങ്ങിട്ട് തന്നെ നാളേറയായി . പൊട്ട് വച്ചിട്ട് , ശരികൊന്ന് കണ്ണെഴുതീട്ട്.

സുന്ദരിയായി നടക്കണം. ഏട്ടന് സന്തോഷമാവില്ലേ…. ആവും. ഇപ്പോഴെ എന്നെപ്പറ്റി പറയാൻ നൂറു നാവാ… അപ്പോൾ ഒന്ന് ഒരുങ്ങി ഒക്കെ നിന്നാലോ. ഓർത്തപ്പോ ആവേശം ഇരട്ടിച്ചു.

ഇപ്പഴേ പുള്ളിക്കാരന് നിയന്ത്രണം തെറ്റുവാ . ഞാനൊന്നും ചെയ്യാതെ തന്നെ. ഇനി ഞാൻ ശരിക്കുമൊന്ന് ടീസ് ചെയ്താലുള്ള അവസ്ഥ😂😂😂

ഏട്ടന്റെ നിയന്ത്രണം പോവുന്നത് കാണാനേ നല്ല ചേലാണ് , പക്ഷെ അതിന് ശേഷമുള്ള പ്രവർത്തികളാ മാരകം. എന്നാലും കണ്ണിലെ ആ ദാഹം കാണുമ്പൊ വല്ലാത്തൊരു ഉൾപുളകം തോന്നും.

നൈറ്റിയൊക്കെ മാറ്റിപ്പിടിക്കണം. ഇടയ്ക്കൊക്കെ വീട്ടിൽ സാരി ഉടുത്ത് നടക്കണം. അതിനും ഇടയ്ക്കൊക്കെ ബ്ലാസ് മാത്രമായിട്ട്😂😂😂😂 എങ്കിലങ്ങേര് എന്നെ കേറി പീഡിപ്പിക്കും. ചിരിച്ച് പോയി. സ്വയം സംസാരവും ചിരിയുമൊക്കെയാണ് ഇപ്പൊ ഹോബി ….

എന്തായാലും ജീവിതം ഒരോ ദിവസവും ആഘോഷിക്കണം. എത്ര വർഷമാണ് ഒരേ രീതിയില് ഓരോ വിരസത നിറഞ്ഞ ദിവസങ്ങളും ഇഴച്ച് നീക്കിയത്. ഇനി ഓരോ ദിവസത്തിലും മാറ്റം വേണം. പുതുമ വേണം. ഈ പോകുന്ന കാലങ്ങളൊന്നും തിരികെ ലഭിക്കില്ല. അവസാന നാളുകളിലെ വേദനയ്ക്ക് മരുന്നായി ഈ നനുത്ത ഓർമ്മകൾ മാത്രമേ മരുന്നായി കാണുള്ളൂ…

“വിധി നമ്മുക്ക് മോശം ഓർമ്മകൾ സമ്മാനിക്കുമ്പോ അതിനെ വെല്ലുവിളിക്കാനെന്നോണം ഒരു പിടി നല്ല ഓർമ്മകൾ നമ്മൾ സ്വയം സൃഷ്ടിക്കണം. നല്ല ഓർമ്മകളെല്ലാം സൃഷ്ടിക്കപ്പെടുന്നവയാണ് മറ്റെല്ലാം മിറാക്കിൾസും……”

കട്ടിയ്ക്ക് ആ വാക്കുകൾ കൂടി എഴുതി ചേർത്ത ശേഷം ഞാൻ ഡയറി അടച്ച് വച്ചു. ഏട്ടൻ പാവം നേരത്തേ ഉറങ്ങി പോയി. 😅ഉറക്കത്തിലെന്തൊരു പാവമാ ന്റേട്ടൻ ….. കവിളിലൊരുമ്മ നൽകി ഞാനും ഉറങ്ങി പുതിയ നാളെയ്ക്ക് വേണ്ടി . അല്ല. പുതിയ പുതിയ നാളെകൾക്ക് വേണ്ടി………….❤️

Leave a Reply

Your email address will not be published. Required fields are marked *