ഗീതാഗോവിന്ദം – 4 Like

“എന്താ….?” …

ഇത്തവണ ഒരല്പം ദേഷ്യം വന്നു ശരിക്കും.

“ഒന്നൂല്ല.. ”

മറുപടീലും ഒണ്ട് ചിരി.

“അതിനിത്ര കിണിക്കാൻ എന്തിരിക്കുന്ന്.?!”

“ഞാൻ ചിരിച്ചില്ലല്ലോ…”

ഓ എന്താ നിഷ്കളങ്കത കണ്ണിൽ….

“നൈറ്റി രണ്ടെണ്ണാണ് ഇല്ലാതായത്. ഇങ്ങനെ പോയാൽ കൊറെ തുണി എടുക്കേണ്ടിവരും.

“നൈറ്റിയ്ക്ക് മാത്രമേ നാശനഷ്ടമുള്ളോ അതോ ….? ”

“ദേ… എന്നെ കൊണ്ടൊന്നും പറയിക്കരുത്. വൃത്തികെട്ടവൻ……

മ്‌ഹും…”

“ഞാനെന്ത് വൃത്തികേട് കാണിച്ച് . ”

“യ്യോ… ഒരു പുണ്യാളൻ വന്നിരിക്കുന്നു. കുറച്ച് നാളായിട്ട് എന്നെ ഇവിടെ ഇട്ട് ചപ്പാത്തിക്ക് കുഴക്ക്…….. ഞാനൊന്നും പറയണില്ല……!!”

“ഓഹ്….. എങ്കി പിന്നെ കുഴക്കണ സമയത്ത് പറയാൻ മേലാരുന്നോ കുഴക്കണ്ടാന്ന് . ഇത് ഏതാണ്ട് ഉഴുത് മറിച്ചാലും വേണ്ടില്ലാന്നപോലെ ആണ് ഇരിപ്പ്.എന്നിട്ടാണ് ഈ ഡയലോഗ്. ”

ഒരേമ്പക്കം വിട്ട് അത് ഗോവിന്ദേട്ടൻ പറഞ്ഞപ്പൊ ഉള്ളിലെ ആത്മാഭിമാനത്തെ അത് ചൊറിഞ്ഞു.

“ആഹാ… ഇപ്പൊ അങ്ങനെ ആയോ… പാവോല്ലേ… ആയിക്കോട്ടെ എന്ന് വച്ച് വേദന ഒക്കെ സഹിച്ച് ഒരല്പം സ്വതന്ത്യം തന്നപ്പോ അത് ഇങ്ങനെ ആയല്ലേ… കാണിച്ച് തരാം… വാ ഇനി … ”

ദേഷ്യത്തിൽ കപ്പിലിരുന്ന വെള്ളം മുഴുവനെടുത്ത് മോന്തി….

“ആയ്ക്കോട്ടെ…….”

ചെറു പുഞ്ചിരിയോടെ ഗോവിന്ദേട്ടനത് പറഞ്ഞപ്പോൾ എനിക്കുറപ്പായിരുന്നു , ഏട്ടന്റെ സ്വരം മാത്രം മതി എന്റെ ഈ വാശിയൊക്കെ അലിഞ്ഞില്ലാതാവാനെന്ന് . എന്നാലും നമ്മൾ പെണ്ണുങ്ങൾ വിട്ട് കൊടുക്കാൻ പാടില്ലല്ലോ….

**********************

ദിവസത്തിന്റെ ദൈർഖ്യം ഈയിടയായി കൂടിയത് പോലെ. അതെ ഏട്ടൻ പറഞ്ഞതു പോലെ ഇതൊരു പുതിയ ലൈഫ് ആണ്. പോയ പ്രായം തിരികെ കിട്ടില്ലെന്ന് ഞാൻ ഏട്ടനെ ഓർമ്മിപ്പിച്ചിരുന്നു. പക്ഷെ. പക്ഷെ ഇപ്പൊ കല്യാണത്തിന് മുമ്പുള്ള ആ ചുറുചുറുക്കൊക്കെ തിരികെ കിട്ടിയ പോലെ . എന്നാലും അതിനെ ഓക്കെ വകച്ച് വക്കുന്നത് ഈ നാണം തന്നെ ആണ്. എങ്ങനെ നാണിക്കാതിരിക്കും അമ്മാതിരി പ്രവർത്തികളല്ലേ ദുഷ്ടൻ ചെയ്യുന്നത്. അങ്ങേർട നോട്ടം കാണുമ്പോ തന്നെ മേലാകെ തരിക്കും.

ആശിച്ചതെല്ലാം കൈവന്നപ്പോൾ ഞാനാണ് എതിര് നിൽക്കുന്നത്. ഞാനെന്ത് ചെയ്യാനാണ്. അവിടെ തൊടുമ്പൊ മോന്റെ ഓർമ്മയാ പിന്നെ അങ്ങോട്ട് ആകെ മൂഡ് ഓഫാവും. ഇങ്ങനെ ആയാൽ ഏട്ടനെന്നെ വെറുക്കും. ഒരു ഭർത്താവിന് അവകാശപ്പെട്ടതാണ് ഞാൻ വിലക്കുന്നത്.
ഏട്ടനെന്റെ മനസ്സ് അറിയാം. എല്ലാം ശരിയാവും. ഏട്ടൻ ശരിയാക്കും. ജീവിതത്തിന് ഇത്രയും നിറം പകർന്നത് ഏട്ടനാണ്. വിട്ടുപ്പോയ കളങ്ങളിലും ഏട്ടൻ തന്നെ ചായം പൂശും. പക്ഷെ അതിന് വേണ്ടി ഞാൻ കാത്തിരിക്കാൻ പാടില്ല. ഇതൊഴിച്ച് ഏട്ടനെ ഹാപ്പിയാക്കാൻ കഴിയുന്ന സകലമാന വഴിയിലൂടെയും ഹാപ്പിയാക്കണം.

സമയം 10:30 കഴിഞ്ഞു. ചുവരിൽ ചേർത്ത കണ്ണാടിയിൽ ഞാൻ എന്നെ തന്നെ ഒന്ന് നോക്കി. 24 ൽ നിന്ന് 29 വയസ്സായെന്നെ യുള്ളു ശരിക്കും പറഞ്ഞാൽ അന്നത്തെക്കാൾ 10 ഇരിട്ടി സുന്ദരി ആണ് താനിപ്പോൾ. സ്വയം പുകഴ്ത്തിയതല്ല. അന്നത്തെ വച്ച് നോക്കുമ്പോൾ സത്യമാണ്. പ്രസവവും അബോർഷനും ഡിപ്രഷനുമൊക്കെ ആയതിനിടേൽ തന്നിലുണ്ടായ മാറ്റങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല.

ഇപ്പോൾ വീട്ടിൽ വെറുതെ നടക്കുവാണ്. ശരിക്കൊന്ന് ഒരുങ്ങിട്ട് തന്നെ നാളേറയായി . പൊട്ട് വച്ചിട്ട് , ശരികൊന്ന് കണ്ണെഴുതീട്ട്.

സുന്ദരിയായി നടക്കണം. ഏട്ടന് സന്തോഷമാവില്ലേ…. ആവും. ഇപ്പോഴെ എന്നെപ്പറ്റി പറയാൻ നൂറു നാവാ… അപ്പോൾ ഒന്ന് ഒരുങ്ങി ഒക്കെ നിന്നാലോ. ഓർത്തപ്പോ ആവേശം ഇരട്ടിച്ചു.

ഇപ്പഴേ പുള്ളിക്കാരന് നിയന്ത്രണം തെറ്റുവാ . ഞാനൊന്നും ചെയ്യാതെ തന്നെ. ഇനി ഞാൻ ശരിക്കുമൊന്ന് ടീസ് ചെയ്താലുള്ള അവസ്ഥ😂😂😂

ഏട്ടന്റെ നിയന്ത്രണം പോവുന്നത് കാണാനേ നല്ല ചേലാണ് , പക്ഷെ അതിന് ശേഷമുള്ള പ്രവർത്തികളാ മാരകം. എന്നാലും കണ്ണിലെ ആ ദാഹം കാണുമ്പൊ വല്ലാത്തൊരു ഉൾപുളകം തോന്നും.

നൈറ്റിയൊക്കെ മാറ്റിപ്പിടിക്കണം. ഇടയ്ക്കൊക്കെ വീട്ടിൽ സാരി ഉടുത്ത് നടക്കണം. അതിനും ഇടയ്ക്കൊക്കെ ബ്ലാസ് മാത്രമായിട്ട്😂😂😂😂 എങ്കിലങ്ങേര് എന്നെ കേറി പീഡിപ്പിക്കും. ചിരിച്ച് പോയി. സ്വയം സംസാരവും ചിരിയുമൊക്കെയാണ് ഇപ്പൊ ഹോബി ….

Leave a Reply

Your email address will not be published. Required fields are marked *