ഗീതാഗോവിന്ദം – 4 Like

എന്തായാലും ജീവിതം ഒരോ ദിവസവും ആഘോഷിക്കണം. എത്ര വർഷമാണ് ഒരേ രീതിയില് ഓരോ വിരസത നിറഞ്ഞ ദിവസങ്ങളും ഇഴച്ച് നീക്കിയത്. ഇനി ഓരോ ദിവസത്തിലും മാറ്റം വേണം. പുതുമ വേണം. ഈ പോകുന്ന കാലങ്ങളൊന്നും തിരികെ ലഭിക്കില്ല. അവസാന നാളുകളിലെ വേദനയ്ക്ക് മരുന്നായി ഈ നനുത്ത ഓർമ്മകൾ മാത്രമേ മരുന്നായി കാണുള്ളൂ…

“വിധി നമ്മുക്ക് മോശം ഓർമ്മകൾ സമ്മാനിക്കുമ്പോ അതിനെ വെല്ലുവിളിക്കാനെന്നോണം ഒരു പിടി നല്ല ഓർമ്മകൾ നമ്മൾ സ്വയം സൃഷ്ടിക്കണം. നല്ല ഓർമ്മകളെല്ലാം സൃഷ്ടിക്കപ്പെടുന്നവയാണ് മറ്റെല്ലാം മിറാക്കിൾസും……”

കട്ടിയ്ക്ക് ആ വാക്കുകൾ കൂടി എഴുതി ചേർത്ത ശേഷം ഞാൻ ഡയറി അടച്ച് വച്ചു. ഏട്ടൻ പാവം നേരത്തേ ഉറങ്ങി പോയി. 😅ഉറക്കത്തിലെന്തൊരു പാവമാ ന്റേട്ടൻ ….. കവിളിലൊരുമ്മ നൽകി ഞാനും ഉറങ്ങി പുതിയ നാളെയ്ക്ക് വേണ്ടി . അല്ല. പുതിയ പുതിയ നാളെകൾക്ക് വേണ്ടി………….❤️

Leave a Reply

Your email address will not be published. Required fields are marked *