ചതികുഴികൾ – 1 1

ഇത് കേട്ടപ്പോൾ അവർ 2 പേർക്കും നല്ല ആശ്വാസം ആയി.

“ശെരി ചേട്ടാ, ഞങ്ങൾ ചേട്ടന്റെ ബോസിനെ പോയി കണ്ട് എല്ലാം ശരിയാക്കാം….” രമ്യ പറഞ്ഞു.ഇത് കേട്ട ജോണിന്റെ മുഖത്ത് ചിരി പടർന്നു.

“ വളരെ ഉപകാരം …. വയോ വന്ന് വണ്ടിയിൽ കയറ്”

“ ചേട്ടാ … ഇന്ന് അല്ല, ഞങ്ങൾ നാളെ പകൽ വന്ന് കാണാം … ഇന്ന് ഈ സമയം ആയില്ലേ …ഞങ്ങളുടെ വീട്ടിൽ തിരക്കും, ഒരു നുണ പറഞ്ഞു ഉ ഇറങ്ങിയതാണ്.”

“അയ്യോ .. ചതിക്കല്ലേ …. ഇന്ന് തന്നെ പോവണം … സാറ് ഇന്ന് രാത്രി ഡൽഹിയിൽ പോവും…. പ്ലീസ് “

“ ഇന്ന് പറ്റില്ല ചേട്ടാ …. ഞങ്ങളുടെ അവസ്ഥ മനസ്സിലാക്ക് ….” ഫർസാന രമ്യതയോടെ പറഞ്ഞ് മുഴുവാനും മുൻപ് ജോൺ പൊട്ടി കരഞ്ഞ് കൊണ്ട് അവർ രണ്ട് പേരുടേയും കാൽക്കൽ വീണു.

“ അനിയത്തിമാരെ ഞാൻ നിങ്ങളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ കാല് പിടിച്ച് മാപ്പ് ചോദിക്കുകയാണ്. നിങ്ങൾ എന്റെ കൂടെ വരണം …..പ്ലീസ്…. “ ജോണിന്റെ പെട്ടെന്നുള്ള ഈ പ്രവർത്തിയിൽ അവർ രണ്ട് പേരും ഞെട്ടി പോയി. വഴിയിൽ കൂടെ പോകുന്നവർ എല്ലാം അവരെ ശ്രദ്ധിക്കാൻ തുടങ്ങി.

“ചേട്ടാ എഴുന്നേക്ക് …. മതി … മതി….. ഞങ്ങൾ വരാം…” രമ്യയുടെ വാക്കുകൾ ഒരു ദൈവിക വചനം പോലെയാണ് തോന്നിയത് . ഫർസാന ഇവൾ എന്ത് കാര്യത്തിലാണ് വരാം എന്ന് പറഞ്ഞത് എന്ന് ചിന്തിച്ച് രമ്യയെ നോക്കി.

“എടീ.. അത് ശരിയാവില്ല, ഞാൻ വരില്ല…” ഫർസാന പറഞ്ഞു.

“പാച്ചി , നമ്മുക്ക് പോയിട്ട് വരാം… ഒന്നും സംഭവിക്കില്ല…ഞാൻ അല്ലേ പറയുന്നത്..വാ…” രമ്യയുടെ കണ്ണിലെ ആത്മവിശ്വാസം ഫർസാനക്ക് ധൈര്യം പകർന്നു നൽകി.

“ ചേട്ടാ ഒരു മിനിറ്റ് , ഒന്ന് ഇങ്ങ് വന്നേ….” രമ്യ ഫോൺ ക്യാമറ ഓൺ ചെയ്തു ജോൺ അടുത്ത് വന്ന് നിന്നതും.വീഡിയോ റെക്കോഡ് ചെയ്യാൻ തുടങ്ങി

“ഹായ് അച്ഛാ : രമ്യ ആണ് , കൂടെ ഫർസാന ഉണ്ട് , ഷോപ്പിംങ്ങ് കഴിഞ്ഞപ്പോൾ ലേറ്റ് ആയി , ഞങ്ങൾ ഒരു taxi വിളിച്ചിട്ടുണ്ട് , ഇതാണ് ഞങ്ങളുടെ ഡ്രൈവർ, ജോണി ., ചേട്ടന്റെ വീട് ത്യക്കാക്കൂർ ആണ്, പള്ളിയുടെ അടുത്ത് , വീട് നമ്പർ എത്രയാ ചേട്ടാ… “ എന്താണ് പറയേണ്ടത് എന്നറിയാതെ അന്തം വിട്ട് നിൽക്കുന്ന ജോൺ പയെ പറഞ്ഞു “ വീട് 31, വാർഡ് 3 …. കേട്ടിലേ അച്ഛാ.. വീട് 31, വാർഡ് 3… ഈ ചേട്ടൻ 7.30 ന്റെ ഉള്ളിൽ ഞങ്ങളെ വീട്ടിൽ എത്തിച്ചിലെങ്കിൽ അച്ഛൻ പോലീസ് സ്റ്റേഷനിൽ പോവണം… വണ്ടി നമ്പർ കൂടെ നോട്ട് ചെയ്തേക്ക് …….” രമ്യ വീഡിയോ കട്ട് ചെയ്ത് നേരെ ജോണിന്റെ കാറിൽ കയറി ഇരുന്നു. അടുത്തിരിക്കുന്ന ഫർസാന അവളെ നോക്കി ചിരിക്കാൻ തുടങ്ങി.

“ചേട്ടാ വാ പോകാം… 7.30 ആവാൻ 1.30 മണിക്കൂർ പോലും ഇല്ല…”

ജോൺ കാറിന് പുറത്ത് എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു. പയ്യെ അയാൾ കാറിൽ ഇരുന്ന് സ്റ്റാർട്ട് ചെയ്തു.

“ അനിയത്തി ആ വീഡിയോ ആർക്കാ അയച്ച് കൊടുത്തത് …?” ജോൺ ചോദിച്ചു.

“എന്റെ അച്ഛന് , കുറേ ദൂരം ഉണ്ടാ ചേട്ടാ… ചേട്ടൻ അന്നൊരു സെൽഫി എടുത്തത് ഓർമ്മയില്ലേ ….. അത് പോലെ കണ്ടാൽ മതി”

“ ഇല്ല ഒരു 15 മിനുറ്റ് … “ ജോണിന്റെ മനസ്സിൽ സംഘർഷത്തിലെ തിരമാലകൾ ഉയർന്നടിക്കുവാൻ തുടങ്ങി… ഇവരെ കൊണ്ടു വന്നില്ലാ എങ്കിൽ തന്റെ ഭാര്യയുടെ നഗ്നത നാളെ പുലരുമ്പോൾ ലോക മുഴുവൻ അറിയും ഇനി ഇവരെ അവിടെ എത്തിച്ചിട്ട് രാഹുൽ എന്തെങ്കിലും ചെയ്താൽ പോലീസ് എന്നെ തേടിവരും. ചെകുത്താന്റെയും കടലിന്റേയും നടുക്കായലോ എന്റെ ജീവിതം… ഭാര്യയുടെ മാനം രക്ഷിക്കാൻ വേണ്ടി ഈ രണ്ട് പാവം പെൺകുട്ടികളെ ബലി നൽക്കേണ്ടി വരുമോ ?…. എന്തായാലും സത്യാവസ്ഥ എന്താണെന്ന് ഇവരെ അറിയിക്കുക തന്നെ, ജോൺ മനസ്സിൽ ഉറപ്പിച്ചു.

10 മിനിറ്റിന് ഉള്ളിൽ തന്നെ റോഡിൽ നിന്നും ഉളളിലേക്ക് കയറി അടുത്ത് ഒന്നും വീടുകൾ ഇല്ലാത്ത ഒരു ഒറ്റപ്പെട്ട വലിയ ടെറസ് വീടിന്റെ മതിൽ കെട്ടിനുള്ളിലേക്ക് കാർ പ്രവേശിച്ചു. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. കാർ ഓഫ് ചെയ്ത് ജോൺ ഇടറിയ ശബ്ദത്തിൽ തിരിഞ്ഞിരുന്നു അവരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *