ചതികുഴികൾ – 1 1

“നിങ്ങളോട് ആദ്യമായി മാപ്പ് പറയട്ടെ…. മക്കളെ നിങ്ങളെ ഇവിടെ കൊണ്ട് വന്നത് പൈസയുടെ കാര്യം ഒത്ത് തീർപ്പാക്കാർ വേണ്ടി മാത്രം അല്ല….. “

“പിന്നെ…”

“ ഇവിടുത്തെ സാർ, രാഹുൽ മാധവ്, ഒരു തെണ്ടിയാണ്… പെൺ വാണിഭം ആയിരുന്നു മെയിൻ … ഇപ്പോൾ അതെല്ലാം നിർത്തി, അശ്ലീല വീഡിയോ ചിത്രീകരണം ആണ് … ഇത് പോലെ കുറേ പെൺകുട്ടികള ഇവൻ ചതിചിട്ടുണ്ട്..എന്റെ ഭാര്യയും അത് പോലെ….. അവളുടെ വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ നിങ്ങളെ… എനിക്ക് മാപ്പ് തരണം…” ജോൺ പറയുന്നത് കേട്ട് രമ്യയുടേയും ഫർസാനയുടേയും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

“എടോ വണ്ടി റിവേഴ്സ് എടുക്ക് …. എടുക്കാൻ …” രമ്യ ഉറക്കെ അലറി വിളിച്ചു…

“മോളെ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് … നീങ്ങൾ ഇപ്പോൾ തിരിച്ച് പോയാൽ എന്റെ റോസിയുടെ ഭാവി…. നിങ്ങൾ ഇവിടുന്ന് ഒച്ച വെച്ചാൽ പോലും ആരും കേൾക്കില്ല … ഫോണിൽ BSNL നു മാത്രമേ റേഞ്ച് കിട്ടു…. നിങ്ങളെ സമയത്തിന് വീട്ടിൽ എത്തിക്കേണ്ടത് ഇപ്പോൾ എന്റെ ഉത്തവാദിത്യം അല്ലേ… നിങ്ങൾ ഉള്ളിലേക്ക് ചെല്ല്… ഒരു 20 മിനിറ്റിൽ ഞാൻ എന്തെങ്കിലും ചെയ്യാം… അത് വരെ പിടിച്ച് നിൽക്ക് ….പ്ലീസ് മക്കളെ…. ഒന്നും സംഭവിക്കില്ല…”

“എന്താ ചേട്ടാ ഇങ്ങനെ പറയുന്നത്… ഞങ്ങളെ വീട്ടിൽ കൊണ്ട് വിട്ട് …”ഫർസാന പൊട്ടികരയുവാൻ തുടങ്ങി.

“എടീ നിർത്ത് … നമ്മൾ ഇവനെ വിശ്വാസിച്ചല്ലേ ഇവിടെ വരെ വന്നത് … ഞാനാണ് പറയുന്നത് , നമ്മുക്ക് ഒന്നും സംഭവിക്കില്ല. വാ, ഇറങ്ങ്… “

“ രമ്യേ …നീ നമ്മുടെ ജീവിതം വച്ചാണ് കളിക്കുന്നത് … “

“നിനക്ക് എന്നെ വിശ്വാസം ഇല്ലേ ..:. ഞാൻ തന്നിയേ പോയേക്കാം.. നീ മടങ്ങി പോയേക്ക് … “ ഇത് പറഞ്ഞ് രമ്യ കാറിൽ നിന്ന് പുറത്ത് ഇറങ്ങി. പുറത്തേക്ക് ഇറങ്ങിയ രമ്യ ജോണിനെ വിളിച്ച് മാറ്റി നിർത്തി എന്തോ സ്വകാരത്തിൽ പറഞ്ഞു കൊടുത്തു.

കുറച്ച് നേരം ചിന്തിച്ച് ഇരുന്ന നേരം ഫർസാനയും വിറക്കുന്ന ശരീരവുമായി പുറത്തേക്ക് ഇറങ്ങി. മൂന്ന് പേരും പയ്യെ നടന്ന് വാതിലിനരിക്കിൽ എത്തി. ഫർസാന രമ്യയുടെ കൈകളിൽ മുറുക്കെ പിടിച്ചു രണ്ട് പേരുടേയും ഹൃദയം പരമാവധി വേഗത്തിൽ ഇടിച്ച് കൊണ്ടിരുന്നു. ജോണിന്റെ വിരൽ കോണിങ്ങ് ബെല്ലിൽ അമർന്നു. രമ്യയുടെ കൈയിലെ ഫർസാനയുടെ പിടുത്തതിന് മുറുക്കം കൂടി .

വല കെട്ടി ഇരയെ കാത്തിരിക്കുന്ന ഒരു വലിയ ചിലന്തിയുടെ കൂട്ടിനകത്തേക്കാണ് അവർ കാലെടുക്ക് വെക്കാൻ പോവുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു. വലയിൽ പെട്ട് പോകുന്ന ഇരകൾക്ക് പിന്നെ ഒരു രക്ഷപെടലും ഇല്ല … പക്ഷേ ചിലന്തിക്ക് അറിയില്ലല്ലോ ഏറ്റവും ദുർമലമായ കൂടാണ് അതിന്റെ കൂടെന്ന് …

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *