“നേരാടാ… എനിക്കിങ്ങനെയുള്ള കാര്യങ്ങളിലൊക്കെ കൊറച്ചു മടിയ..”
അങ്ങനെ ഓരോന്നും പറഞ്ഞു പരസ്പരം കളിയാക്കിയും ഇടക്കൊക്കെ അവളെ പൊക്കി പറഞ്ഞും ഞാൻ സമയം തള്ളി നീക്കി…. ഒരു പത്തുമണിയോടടുപ്പിച്ചു ഞങ്ങൾ സംസാരിച്ചു…. അങ്ങനെ നല്ല സ്മൂത്തായി സൊള്ളിക്കോണ്ടിരിക്കുമ്പോളാണ് അജയന്റെ വിളി വന്നത്….. പതിവില്ലാതെയീ തെണ്ടിയെന്തിനാ ഇപ്പൊ വിളിക്കണേ…. ചാരുവിനോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ അവന്റെ call എടുത്തു..
“എന്താടാ റീചാർജ് വല്ലതും വേണോ…?
എടുത്തപാടെ ഞാനവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു… ചെവി പൊട്ടുന്നൊരു തെറി തന്നെയായിരുന്നു മറുപടി….
“നീ കൂടുതൽ എനിക്കിട്ട് താങ്ങാതെ ഒന്ന് വീട് വരെ വാ… ഞാനാ കലുങ്കിന്റ സൈഡിൽ കാണും…”
“എന്തെടാ അജയാ.. വീട്ടിൽ എന്തെങ്കിലും പ്രശ്നം..”
പതിവില്ലാതെ രാത്രി വീട്ടിലേക്ക് വരാൻ പറഞ്ഞയവനോട് ഞാൻ ചോദിച്ചു…
“വീട്ടിൽ പ്രശ്നം ഒന്നുമില്ല… നീയൊന്ന് എളുപ്പം വരാൻ നോക്ക്… ഒരിടം വരെ പോണം…”
എത്ര ചോദിച്ചിട്ടും മൈരൻ കാര്യം തെളിച്ചു പറയുന്നില്ല….. എല്ലാം നേരിട്ട് പറയാമെന്നാണ് പറയുന്നേ…കാൾ കട്ട് ചെയ്തിട്ടും കാര്യമെന്താണെന്ന് മനസിലാവാതെ ഇരിക്കപൊറുതി കിട്ടാത്ത ഞാൻ ഇട്ടിരുന്ന ഷർട്ടും മാറി താക്കോലുമെടുത്തു പുറത്തേക്ക് നടന്നു…… സ്റ്റെപ്പിറങ്ങി വന്നപ്പോളെ കണ്ടു കെട്ടിയോനും കെട്ടിയോളും താഴെയിരുന്നെന്തോ പറഞ്ഞു ചിരിക്കുന്നത്…
“നിങ്ങൾക്കാർക്കും ഉറക്കവുമില്ലേ…?
ഞാനവരുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു… ഇവടെന്നു കേട്ട ഭാവമില്ല രണ്ടിനും….
“അതേ ഞാനൊന്ന് അജയന്റെ അടുത്തു പോവാ.. എന്തോ കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചിരുന്നു… വീട്ടിലേക്ക് ചെല്ലാനാ പറഞ്ഞെ…”
വിഷയം ഞാൻ അവതരിപ്പിച്ചപ്പോളേക്കും അവിടുന്ന് നൂറു കൂട്ടം ചോദ്യങ്ങൾ… അങ്ങന പോണേ… നാളെ കണ്ടാൽ പോരെ… സീരിയസ് കേസ് വല്ലതും ആണോ എന്നൊക്കെ പറഞ്ഞു…. പത്തു മിനിറ്റുകൊണ്ട് വരാം വാതിൽ ചാരിയിട്ടാൽ മതിയെന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു….
“എടാ എന്നാ നീ വീടിന്റെ ചാവിയും കൊണ്ടു പൊയ്ക്കൊ… പുറത്തൂന്ന് പൂട്ടിയാൽ മതി… ഞങ്ങൾ കിടക്കാൻ പോവാ… ”
അച്ഛൻ അതും പറഞ്ഞു എണീറ്റ് പോയി… ഞാൻ പിന്നെ വീടിന്റെ താക്കോലും തേടിപ്പിടിച്ചു വെളിയിലിറങ്ങി…..മുൻവശത്തെ വാതിലും പൂട്ടി വണ്ടിയുമെടുത്തു അജയൻ പറഞ്ഞു സ്ഥലത്തേക്ക് വിട്ടു……
എത്താറായപ്പോളെ കണ്ടു കുളിച്ചൊരുങ്ങി നല്ല വേഷവും മാറി ഫോൺ കുത്തി സർവേ കല്ലിലിരിക്കുന്ന അജയനെ…
“എവിടായിരുന്നു മൈര… ഇരുന്നിരുന്നു ചന്തിയിലെ തൊലി പോയി…”
എന്നെ കണ്ടപാടേ അവൻ ചാടി കേറി പിറകിലേക്കിരുന്നു…
“പിന്നെ വീട്ടിൽ പറയാതിറങ്ങി പോരാൻ പറ്റോ… അല്ല എവിടെ പോകാനാ നീ വിളിച്ചേ…?
പിറകിലിരിക്കുന്നവനെ തിരിഞ്ഞു നോക്കി ഞാൻ ചോദിച്ചു… പകരമൊന്നും പറയാതെ ഇളിക്കുക മാത്രമാണ് അവൻ ചെയ്തത്… എവിടെയോ എന്തോ ഒരു പന്തികേട്പോലെ…
“നീ വണ്ടി വിട്ടോ.. വഴി ഞാൻ പറഞ്ഞു തരാം….”
ജംഗ്ഷൻ കഴിഞ്ഞിട്ടും മുൻപോട്ട് പോകാനുള്ള വഴിയല്ലാതെ മറുത്തൊരക്ഷരം മിണ്ടുന്നില്ല മൈരൻ…ഒടുക്കം റെസിഡൻസ് ഏരിയ പോലെ തോന്നിക്കുന്നൊരു ഭാഗത്തേക്ക് വണ്ടി കയറ്റിയതും അവൻ പിറകിൽ നിന്ന് തട്ടി വിളിച്ചു
“ആ ഇവിടെ ഇവിടെ… ആ ചെടിയുടെ മറവിലേക്ക് വണ്ടി മാറ്റി നിർത്തികൊ…”
ചുറ്റിനും നോക്കി പരിഭ്രാന്തിയോടെ പറയുന്ന അജയനെ ഒരു നിമിഷം ഞാൻ സൂക്ഷിച്ചു നോക്കി
“മൈരാ നീയിവിടുന്ന് എന്തടിച്ചു മാറ്റികൊണ്ട് പോകാനാ വന്നേ…?
“അടിച്ചു മാറ്റാനോ..?
ഞാൻ ചോദിച്ചത് മനസിലാവാത്തത് പോലവൻ തിരിച്ചു ചോദിച്ചു…
“ദേ മൈരേ എന്റെ മുൻപിൽ കെടന്ന് പൊട്ടൻ കളിക്കല്ലേ…”
വണ്ടി സ്റ്റാന്റിലിട്ടു ഞാൻ ചോദിച്ചു…
“എടാ കുട്ടാ.. അടിച്ചു മാറ്റാൻ അല്ല.. അടിച്ചു കളയാൻ…!
