ഏഹ്….. ഞാൻ എന്ത് മൈരാ ഈ ചിന്തിക്കുന്നേ… നോളൻ പോലും ഇങ്ങനെ ചിന്തിക്കില്ല…. പണ്ടാരം…..
ഞാൻ സ്വന്തം തലക്കിട്ട് കൊട്ടി…. മൈരേ ചുമ്മാ സീൻ ആക്കല്ലേ… മനസ്സിനോട് ഞാൻ തന്നെ പറഞ്ഞു….
“”ഓഹ്…. ഒന്നുല്ല ഇങ്ങള് പോക്കെ..””
ഇനിയും അവിടെ നിന്നാൽ പണി പാളും എന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം കഴിച്ച് പാത്രങ്ങളുമായി അടുക്കളയിലേക്ക് നടന്നു…. കൈയ്യും മുഖവും കഴുകി തിരികെ വഴുമ്പോഴും ചാരു ഇരുന്ന ഇടത്തിൽ തന്നെ ഇരുന്ന് എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്…. ഇനിയും അവിടെ നിന്നാൽ ശെരിയാവില്ല…. അതോണ്ട് ഞാൻ നൈസ് ആയിട്ട് വലിയാൻ തീരുമാനിച്ചു….
“”കണ്ണാ ഒന്ന് നിന്നെ….. ഒരു കാര്യം കൂടെ പറയാൻ ഇണ്ട്..!!””
ഞാൻ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറവേ ചാരു എന്നോടായി പറഞ്ഞു…
“ദൈവമേ ഇനി എന്താണാവോ..?
ഞാൻ സ്വയം മനസ്സിൽ ആലോചിച്ചോണ്ട് ചാരുവിനടുത്തേക്ക് നടന്നു….
“കണ്ണാ…. വിവേകും വീട്ടുകാരും ഞായറാഴ്ച ഒന്ന് വീട് വരെ വരുന്നിണ്ട്…!”
അത് പറഞ്ഞത് മാത്രമേ എനിക്ക് ഓർമ്മ ഉള്ളു… എന്റെ ശരീരം നിശ്ചലം ആയി.
ചാരുവിനെ പെണ്ണുകാണാൻ വരുന്നു….!!
അപ്പൊ ഇനി കുറച്ച് കാലം കൂടെ ചാരു എന്നോടൊപ്പം ഉണ്ടാവുകയുള്ളൂ….. കല്യാണം ഒക്കെ കഴിഞ്ഞാൽ അയാൾ എന്റെ ചാരുവിനേം കൂട്ടി പോകും… ഞാൻ ഒരു പ്രായപൂർത്തി ആയ ആളല്ലേ, അതോണ്ട് എന്നെ കൊണ്ടോവേം ഇല്ല… അല്ല ഞാനെന്തിനാ അല്ലേലും അവർടെ കൂടെ പോണേ……അയിന് എന്റെ തന്ത ശങ്കർ മേനോൻ അല്ലാണ്ടാവണം…. അതിലും വലിയ സത്യം എന്തെന്നാൽ.. ചാരുവിനെ എനിക്ക് അങ്ങനെ ഒരു സാഹചര്യത്തിൽ മറ്റൊരാളുടെ കൂടെ കാണാൻ കഴിയില്ല എന്നുള്ളതാണ്…. ചാരു ഞാൻ എന്ത് തെറ്റാ ചെയ്തേ.. എന്നെ ഇങ്ങനെ വിയർപ്പുമുട്ടിക്കാൻ… എന്നെ വിട്ട് പോകാതിരുന്നൂടെ… എന്ന് മനസ്സ് പറയാൻ ആഗ്രഹിക്കുന്നുണ്ടേലും നാവ് ഉരിയാടാൻ പൊന്തുന്നില്ല….
“ഏഹ്… എന്തിനാ.. ചാരു ?””
സ്വബോധം വീണ്ടെടുത്ത ഞാൻ പതർച്ചയോടെ ചോദിച്ചു. കാര്യം അറിഞ്ഞിട്ടും എന്റെ വായിൽ നിന്ന് അങ്ങനെ ഒന്നാണ് വന്നത്..!
എന്നെ പെണ്ണുകാണാൻ..!
ചാരുവിന്റെ കുറുമ്പോടെയുള്ള മറുപടി എന്റെ ഹൃദയത്തെ കുത്തികീറുന്ന പോലെ തോന്നി….. നിന്ന നിപ്പിൽ തന്നെ അങ്ങ് മരിച്ച് പോയാൽ മതിയായിരുന്നു എന്ന് വരെ എന്റെ മനസ്സ് ചിന്തിച്ചു….!!
“അതെന്താ പെട്ടന്ന്..? ”
ഞാൻ വീണ്ടും ബോധം വീണ്ടെടുത് തിരക്കി.
“ഞാൻ നിന്റെ മറുപടിക്കായി കാത്ത് നിൽക്കുവായിരുന്നു……നിനക്ക് സമ്മതം ആയതോടെ ഞാൻ വീവേകേട്ടനെ വിളിച്ച് പറഞ്ഞു… അപ്പൊ ഏട്ടൻ പറഞ്ഞതാ ഞായറാഴ്ച വരാന്നും… വച്ച് താമസിപ്പിക്കേണ്ടന്നും..””
വിവേകേട്ടനോ ഇതൊക്കെ എപ്പോ…… ദൈവമേ നീ എന്നെ പരീക്ഷിക്കുവാണോ… ചാരു എന്നെ വിട്ട് പോകുവോ. പോയാൽ അന്ന് ഈ സിദ്ധാർഥ് മരിച്ചിരിക്കും ..!!!
ഛെ.. ഞാൻ ഇത് എന്ത് മൈരാ അലോയ്ക്കണേ.. അയിനും മാത്രം ഒന്നും നടന്നിട്ടില്ലല്ലോ… ജസ്റ്റ് ഒരു പെണ്ണുകാണൽ അല്ലെ… കണ്ടിട്ട് പോട്ടെ..!
അല്ല അയിന് വെറുതെ വന്ന് കണ്ടിട്ട് പോകാൻ ഇത് നിന്റെ കാമുകിയുടെ പെണ്ണുകാണൽ അല്ല കുണ്ണേ… ചാരുവിനും അയാൾക്കും പരസ്പരം ഇഷ്ട്ടപെട്ട സ്ഥിതിക്ക് അവർ വിവാഹം നടത്താൻ വേണ്ടി വരുന്നതാണ്… ഇങ്ങനെ ഒരു പോങ്ങൻ !
എന്റെ നല്ലവനായ ഉണ്ണി മനസ്സ് എന്നെ തന്നെ ചീത്ത പറയുവാണ്…. അല്ലേലും ഇതൊക്കെ കേട്ടാൽ ആർക്കായാലും ഒരെണ്ണം അങ്ങ് തരാൻ തോന്നും…. അമ്മാതിരി വേണ്ടാധീനം അല്ലെ ഞാൻ ചിന്തിക്കണേ….. നോളനെ ഒക്കെ സമ്മയ്ക്കണം…!!
” കണ്ണാ…. നിനക്കെന്താ പറ്റിയെ.. കണ്ണാ !”
ഞാൻ ആലോചനയിൽ മുഴുകി നിന്ന സമയം ചാരു എന്നോടായി തിരക്കി. അല്ലേലും ഈ ഇടയായി എനിക്ക് കൊറച്ച് കൂടുന്നുണ്ട് ആലോചന…. അതും ചാരുവിന്റെ കാര്യത്തിൽ തന്നെയാണ് കൂടുതലും…ചാരുവിനെ നോക്കി ഒന്ന് നിർവികാരനായി നിക്കാൻ മാത്രമേ എനിക്കായൊള്ളു… എന്നിട്ടും ആഹ് മുഖത്ത് വിരിയുന്ന ഭാവങ്ങൾ എനിക്ക് പിടികിട്ടാത്ത വിധം വഴുതി കളിക്കുവാണ്……
