ചേലാമലയുടെ താഴ്വരയിൽ – 5 Like

മണിക്കൂറുകൾ പോയത് അറിഞ്ഞില്ല… സംസാരത്തിന് ഇടക്കെല്ലാം ഗംഗേട്ടൻ എന്നോട് അമ്മയുടെയും എന്റെയും കാര്യങ്ങൾ ചോദിച്ചു…

ഒരു നല്ല മനുഷ്യൻ… നിഷ്കളങ്കമായ പെരുമാറ്റം.. ഒട്ടും പൊങ്ങച്ചം ഇല്ലാത്ത പെരുമാറ്റവും സംസാരവും…… ചിരിച്ചു കൊണ്ടുള്ള… സംസാരം ആരും ഇഷ്ടപെടും… എനിക്ക് അമ്മ പറഞ്ഞതിനേക്കാൾ ഒരുപാട് ഇഷ്ട്ടം തോന്നി… ഗംഗേട്ടനോട്…..

നേരം നാല് മണിയോടടുത്തു… പറഞ്ഞാലും… പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന ഞങ്ങളുടെ.. അടുത്തേക്ക് തനൂജ ചേച്ചി ചായയും കഴിക്കാൻ ഉള്ള നാല് മണി പലഹാരങ്ങളും എല്ലാം ആയി വന്നു….

ചായ കുടി കഴിഞ്ഞു…

വിശേഷം പറച്ചിലിന് ഒരു തത്കാലം വിട നൽകി കൊണ്ട്…. ഗംഗേട്ടൻ ഒന്ന് മേല് കഴുകാനും.. ഞാനും അച്ചാച്ചനും മുറ്റത്തേക്കു ഇറങ്ങി…

ഉണർന്ന ലച്ചു മോൾ പതിവില്ലാതെ വിരുന്നു കാരെ എല്ലാം കണ്ടു തനൂജ ചേച്ചിയുടെ സാരിത്തുമ്പിൽ തന്നെ തൂങ്ങി… നടന്നു..

പഞ്ചമി അവളെ ഒന്ന് ലോഹ്യത്തിൽ ആകാൻ വേണ്ടി… ഓരോന്ന് പറഞ്ഞു കൊണ്ട്… അവളുടെ കൂടെ തന്നെ ഉണ്ട്….

പക്ഷെ ലച്ചു അങ്ങനെ പെട്ടന്നൊന്നും ആരോടും അടുക്കാത്ത പ്രകൃതി ആയതു കൊണ്ട്… പഞ്ചമിയുടെ സൂത്രങ്ങൾ ഒന്നും അവളോട്‌ ഏൽക്കുന്നില്ല്…

ഞാൻ അടുക്കളയിൽ ചെന്നു ഇന്ന് വിരുന്നു കരോക്കേ ഉള്ളതല്ലേ അടുക്കളയിൽ നല്ലൊരു ഗംഭീര അത്താഴത്തിനു ഉള്ളതെല്ലാം ഒരുങ്ങുന്നുണ്ട്….. ചെല്ലി കൊണ്ട് വന്ന ആട്ടിറച്ചി നല്ല കുരുമുളകിട്ടു വീട്ടിൽ ആട്ടിയ വെളിച്ചെണ്ണയിൽ……..ഓട്ടുരുളിയിൽ കിടന്നു മൊരിയുന്നു…….
പിന്നെ പുഴമീൻ, വറുക്കുന്നു… അതും പുഴയിലെ… പൂഴാൻ മീൻ അടുക്കളയിൽ വരത്താൽ ആ മണം… അങ്ങ് തോടിനപ്പുറത് വരെ വരും….

ചേച്ചി ഞാൻ വല്ല സഹായത്തിനു കൂടണോ ?? പപ്പടം കാച്ചികൊണ്ടിരുന്ന ചേച്ചിയോട്… ഞാൻ… ചോദിച്ചു.
ഹേയ്……. നിനക്കുള്ള പണിയൊന്നും ഇല്ല. നീ അവരുടെ കൂടെ ഉമ്മറത്ത് പോയി ഇരുന്നോളൂ….. അത്താഴം ഇപ്പൊ ആകും…. ഒരു അര മനോക്കൂർ കൂടെ….. ഞാൻ ഈ കറി ഒന്ന് വറുത്തിടട്ടെ…

ഞങ്ങളുടെ സംസാരം കേട്ട് സുപരന്ന ചേച്ചി …. ഒന്ന് ചിരിച്ചു… അവർക്ക് അത്യാവശ്യം മലയാളം ഓക്കേ… അറിയാം. കാലം കുറെ ആയില്ലേ ഗംഗേട്ടന്റെ കൂടെ കൂടിയിട്ട്…

അവർ ബംഗള ചുവയുള്ള മലയാളത്തിൽ ബാബു മുംബൈയിൽ ഉള്ളതല്ലേ അപ്പോൾ ഹിന്ദിയൊക്കെ നന്നായി അറിയാമായിരിക്കുമല്ലോ ???? ( ബാബു എന്നത് ബംഗാൾ ഭാഷയിൽ ചെറുപ്പക്കാരെ പൊതുവായി സ്നേഹത്തോടെ വിളിക്കുന്ന ഒരു സാദാരണ പേരാണ് ))

മം…. ഞാൻ ജനിച്ചു വളർന്നത് അവിടെ അല്ലെ സുപര്ണ ചേച്ചി അത് കൊണ്ട് ഹിന്ദിയും, മറാത്തിയും, കുറേശ്ശേ ബംഗാളായും എല്ലാം അറിയാം.. ഞാൻ സുപര്ണ ചേച്ചിയോട് പറഞ്ഞു…

എനിക്കു ഇപ്പോഴും ഈ നിങ്ങളുടെ മലയാളം ശെരിക്കങ്ങോട്ടു വഴങ്ങില്ല… പക്ഷെ പഞ്ചമി നന്നായി പറയും. ഗംഗേട്ടന് വലിയ നിർബന്ധം ആയിരുന്നു മോള് മലയാളം സംസാരിക്കണം, എന്നുള്ളത്… അവർ ചായം തേച്ച ചുവന്ന വലിയ ചുണ്ടുകൾ മലർത്തി കൊണ്ട്….. പറഞ്ഞു…

അമ്മാമ അടുക്കളയിലേക്കു വന്നു മോനെ നീ അങ്ങോട്ട്‌ ചെല്ലൂ ഉമ്മറത്തേക്ക്… നികൂ ഇതും കൂടെ കൊണ്ട് പോകൂ… നല്ല മൺകൂജയിൽ വച്ച തണുത്ത വെള്ളവും മൂന്ന് ഗ്ലാസും….. എന്റെ കയ്യിൽ തന്നു കൊണ്ട്…..

മം…. അപ്പൊ ഇന്ന് നല്ല…. പരിപാടി ഉണ്ടാകും… ഞാൻ മനസ്സിൽ പറഞ്ഞു..

അച്ചാച്ചൻ അഛ്ചന്റെ പതിവ് സീറ്റിൽ ഇരിക്കുന്നു. അടുത്ത് വേറെ ഒരു കസാലയിൽ ഗംഗേട്ടൻ… അവരുടെ മുമ്പിൽ… ഒരു ചെറിയ ടീ പോയ് പോലുള്ള ഒരു മേശ…
മേശയിൽ… ഞാൻ വെള്ളവും ഗ്ലാസും വച്ചു….

പിന്നെ കുറച്ചു മാറി പടിയിൽ ഇരുന്നു..

ഡാ കുട്ടാ നീ സുപര്ണ ചേച്ചിയുടെ ബാഗിൽ ഞാൻ അച്ചാച്ചന് കൊണ്ട് വന്ന ഒരു സാദനം ഉണ്ട് അതിങ്ങോട്ട് എടോത്തോളൂ…. ഗംഗേട്ടൻ…

മം അപ്പൊ ഞാൻ വിജാരിച്ച പോലെ തന്നെ… മൂപ്പർ കൊണ്ട് വന്ന കുപ്പി എടുത്തു കൊണ്ട് വരാൻ ആണ് പറഞ്ഞത്….

ഞാൻ ആടുകളിയിലേക് നടന്നു… ഇടനാഴിയിൽ എത്തിയപ്പോൾ സുപര്ണ ചേച്ചി അവിടെ…

ചേച്ചി ഗംഗേട്ടൻ ചേച്ചിയുടെ ബാഗിൽ എന്തോ ഉണ്ട് അത് എടുത്തു കൊണ്ട് ചെല്ലാൻ പറഞ്ഞു…
ആ നീ വാ…… വേറൊന്നും അല്ല കള്ളിന്റെ കുപ്പിയാ….. അവർ ഒരു ചിരിയോടെ…..

Leave a Reply

Your email address will not be published. Required fields are marked *