ജലവും അഗ്നിയും – 2 1

“നിങ്ങളെ നാല് പേരെ എന്റെ സ്റ്റേഷൻ നിലേക് ട്രാൻസ്ഫർ ചെയ്തിട്ട് ഉണ്ട്. നാളെ വന്ന് ജോയിൻ ചെയ്തോളണം. അല്ലെ വേണ്ട ഇന്ന് തന്നെ.”

അവൾ ഈ പെട്രോളിംഗിന് പോകാൻ ഇവരെ വിളിച്ചത് തന്നെ അയാളെ കുറിച്ച് അധികം അറിയാൻ വേണ്ടി ആയിരുന്നു. പോലീസ് വണ്ടിയിൽ ഇരുന്നു അവർ അയാളെ കുറിച്ച് ഇൻഫർമേഷൻ ഒക്കെ കാർത്തിക്കക് പറഞ്ഞു കൊടുത്തു.

അന്ന് ഉണ്ടായ ഇൻസിഡന്റ് ഒക്കെ. അതൊക്കെ ഒരു കഥ കേൾക്കുന്നപോലെ കാർത്തിക്കക് പറഞ്ഞു കൊടുത്തു.

തന്റെ ഭർത്താവിന്റെ കൈ അയച്ചു തന്നാ റാണ യുടെ ഒറ്റ ചെങ്ങാതി എന്ന് പറയുന്ന സകീറിനെ കുറിച്ച് പറയുമ്പോൾ ലക്ഷ്മി യുടെ മുഖത്തെ ദേഷ്യം മുന്നിലെ സീറ്റിൽ ഇരുന്ന കാർത്തിക്കക് മനസിലാകാം ആയിരുന്നു.

കാർത്തിക പറഞ്ഞു.

“നിങ്ങൾ പറയുന്നത് ഒക്കെ എനിക്ക് മനസിലാകും. പക്ഷേ ഈ റാണ യെയും സാകീറിനെയും ഞാൻ കണ്ടിട്ട് ഇല്ലാ. നിങ്ങളുടെ കൈയിൽ ഫോട്ടോ അങ്ങനെ വല്ലതും.”
ഒരു പോലീസ് കാരൻ അപ്പൊ തന്നെ പറഞ്ഞു.

” റാണ യേ ഞങ്ങൾ കണ്ടിട്ട് ഉണ്ടേല്ലും അവൻ അങ്ങനെ ഒന്നും പുറത്തെക് വരില്ല. പിന്നെ സാക്കിർ പുള്ളി ആണ് നമ്മുടെ സ്റ്റേഷൻ പരിധിലെ റാണ യുടെ ആൾ അവനെ വേണേൽ സാർ ന് കാണിച്ചു തരാം പക്ഷേ ഞങ്ങൾ വാക്ക് തരണം. ഉടക്കാൻ നിൽക്കരുത്, എതിർത്തു സംസാരിക്കാൻ പോലും പോകരുത്. ”

മനസില്ല മനസോടെ കാർത്തിക ശെരി എന്ന് പറഞ്ഞു.

“വേണോടാ ”

എന്ന് ലക്ഷ്മി ആ പോലീസ് കാരോട് ചോദിച്ചു.

“മേഡം പുതിയ ആൾ ആയത് കൊണ്ട് സീൻ ഒന്നും അയാൾ ഉണ്ടാകില്ല.”

പിന്നെ അവർ തിരിച്ചു സ്റ്റേഷനിൽ ചെന്ന്. കൂടെ പുറകിൽ റാണ യുടെ ഒരു വ്യാജ മദ്യകടത്തിയ ഒരു ലോറിയും അവർ പിടിച്ചിരുന്നു.

സ്റ്റേഷനിൽ ഉള്ളവർക്ക് ഒക്കെ ഒരു ഭയം കയറി.

ഇതെല്ലാം കണ്ട് കൊണ്ട് അവൻ പോലീസ്കാർ കൊടുത്ത ചായയും വടയും കഴിച്ചു കൊണ്ട് അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

അവനെ ഒന്ന് നോക്കികൊണ്ട്‌ ആണ് കാർത്തിക കയറി പോയെ.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ

പോലീസ് സ്റ്റേഷന്റെ മുന്നിൽ മൂന്ന് വണ്ടി വന്നു നിന്ന് അതിൽ മുന്നിൽ നിന്ന് സാക്കിർ സ്റ്റേഷനിലേക്ക് കയറി.

പോലീസ്കാർ തനിയെ സീറ്റിൽ നിന്ന് പേടി കാരണം എഴുന്നേറ്റു നിന്ന് പോയി.

“എവിടെ ആടാ നാറികളെ നിങ്ങളുടെ പുതിയ മേഡം.”

കാർത്തിക അവന്റെ ശബ്‍ദം തന്റെ റൂമിൽ നിന്ന് തന്നെ കേട്ടു.

അവൾ റൂമിൽ നിന്ന് പുറത്തേക് വന്നു.

സാക്കിർ തന്റെ ശക്തി എന്താണെന്നു കാണിക്കാൻ എന്നോളനം അവളോട് പറഞ്ഞു.

“എടി പുന്നാരേ മോളെ. നിന്റെ ഈ റാങ്കിൽ ഇരുന്ന രണ്ട് എണ്ണം ഞങ്ങളെ
ചൊറിഞ്ഞു കൊണ്ട് ഞങ്ങളുടെ ഏരിയ യിൽ കയറി വന്നു. പിന്നീട് നടന്നത് ഒക്കെ ഇവിടെ ഉള്ളവർന്മാർക് എല്ലാം അറിയാല്ലോ. നിന്നോട് പറഞ്ഞു തന്നിട്ട് ഇല്ലേ ഈ ആട്ടും കുട്ടങ്ങൾ.”

കാർത്തിക അവന്റെ ശബ്ദം ഉയരുന്നത് അവളുടെ ദേഷ്യം കൂട്ടനെ അത് കാരണം ആയത്. പക്ഷേ അവർക്ക് താൻ വാക് കൊടുത്തിരുന്നു എന്ന് ഓർത്തപ്പോൾ പിന്നെ ഒന്നും ചെയ്യതില്ല.

കാർത്തിക തിരിഞ്ഞു ഒന്നും പറയാത്തത് കൊണ്ട് ആവണം സാക്കിർ താൻ കൊന്ന SI യുടെ ഭാര്യ ആയ SI ലക്ഷ്മി യുടെ അടുത്തേക് ചെന്നിട്ട് അവളുടെ കോളേറിൽ പിടിച്ചു പറഞ്ഞു.

“പണ്ട് നിന്റെ കെട്ടിയോന് ഇവിടെ വന്ന ഒരു പട്ടിയുടെ കൂടെ ഞങ്ങളെ പൊക്കാൻ അങ്ങ് വന്നായിരുന്നു. അതിന്റെ കഥ ഒന്നും നിന്റെ മേഡത്തിന് പറഞ്ഞു കൊടുത്തിട്ട് ഇല്ലേഡി.

അയാൾ പേടിച്ചു വിറച്ചു. അയാളെ കൊല്ലുമ്പോൾ ആ കരച്ചിൽ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. ആറ്റ് പോയ കൈ കൊണ്ട് ഓടുമ്പോൾ ചോര വാർന്നു മരിക്കുന്നത് കാണാൻ നല്ല രസം ആയിരുന്നു.”

ഇതെല്ലാം കേട്ട് ലക്ഷ്മി തല താഴേക്ക് താഴ്ത്തി കണ്ണിൽ നിന്ന് കണ്ണുനീര് പൊഴിയുന്നുണ്ടായിരുന്നു.

പിന്നെ സക്കീർ കാർത്തികയുടെ മുമ്പിൽ എത്തി പറഞ്ഞു.

“ഇപ്പൊ നീ അറിയാതെ ആകാം എന്റെ വണ്ടി പിടിച്ചത്. അടുത്ത പ്രാവശ്യം ഒന്ന് പിടിച്ചു നോക്ക് നിന്റെ തലയിൽ തൊപ്പി വെക്കാൻ കഴിയില്ല കാരണം ആ തല ഞാൻ അങ്ങ് എടുക്കും.

ഇപ്പൊ വണ്ടി ഞാൻ അങ്ങ് കൊണ്ട് പോകുവാ.”

Leave a Reply

Your email address will not be published. Required fields are marked *