ജലവും അഗ്നിയും – 2 1

“ചോട്ടാ ബെട്ട..”എന്ന് പറഞ്ഞു ഒന്ന് ചിരിച്ച ശേഷം.

പിന്നെ അവൾ തന്റെ തലവണയേ കെട്ടിപിടിച്ചു ഉറക്കത്തിലേക് പോയി.
ഇതേ സമയം ആ ചായക്കടയുടെ മുകളിലെ റൂമിന്റെ പുറത്തെ വള്ളി കട്ടലിൽ കിടന്നു കൊണ്ട് അവൻ.

“കാർത്തിക IPS.

നല്ല പേര്. അതേപോലെ നല്ല ഭംഗി.

കാണാൻ തന്നെ എന്തൊരു ഭംഗി യാ.

ആ മിഴികൾ എല്ലാവരെയും പിടിച്ചു നിർത്തും.

എന്നെ വരെ അവൾ വീഴ്ത്തി കളഞ്ഞല്ലോ അമ്മേ.

അവളുടെ ആ അടി.ഓ കവിളിൽ കിസ്സ് കിട്ടിയാ എഫക്ട് ഉണ്ട്.

അല്ലാ ആദ്യം ഓങ്ങിയപ്പോ എന്താണ് അവൾ അടിക്കാതെ.

ആ…

അതൊക്കെ പോട്ടെ കേസ് ഒന്നും ഫയൽ ചെയ്യാത്തെ എന്റെ ഇവിടത്തെ അഡ്രെസ്സ് എന്തിന് മേടിച്ചു.”

അവൻ ഒന്ന് ചിരിച്ച ശേഷം.

എഴുന്നേറ്റു താഴേക്ക് പോയി….

പിറ്റേ ദിവസം.

എന്നത്തെ പോലെ കാർത്തിക തന്റെ സ്റ്റേഷനിലേക് പോയി.

എല്ലാ ദിവസം കടന്നു പോകുന്നപോലെ ആ ദിവസങ്ങൾ കടന്നു പോയി.

പിന്നെ അത് ആഴ്ചകൾ ആയി.

ഈ സമയങ്ങളിൽ എല്ലാം കാർത്തിക ആണേൽ റാണയേ കുറിച്ച് പഠിക്കുക ആയിരുന്നു ഒപ്പം അവരുടെ ഗ്യാങ് കളെയും.

അങ്ങനെ തന്റെ ജോലി കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയ കാർത്തിക ഫ്രഷ് ആയ
ശേഷം. എന്നും താൻ തന്നോട് സംസാരിക്കുന്ന കണ്ണാടിയുടെ അടുത്ത് ചെന്ന് തല തോർത്തികൊണ്ട് പറഞ്ഞു.

“ദേ കാർത്തിക കുട്ടി അച്ഛൻ അവിടെ ആൺപിള്ളേരെ അനോഷിച്ചു തുടങ്ങി എന്ന് നിന്റെ കുറുമ്പി അനിയത്തിയുടെ ഇൻഫർമേഷൻ ഉണ്ടോട്ടോ.

വേഗം തന്നെ നിനക്ക് ഇഷ്ടം ഉള്ള ആളെ കണ്ട് പിടിച്ചോട്ടോ. ഇല്ലേ ജീവിതം തെയും.

അല്ലാ അവനെ ഇപ്പൊ കാണാൻ ഇല്ലല്ലോ.

നീ പേടിപ്പിച്ചു വിട്ടത്തോടെ അവൻ സ്ഥലം മാറി പോയോ.

ഒരു നിമിഷം അറിയാതെ ഇഷ്ടപ്പെട്ടു പോയ ചോട്ടാ.

എന്ത് ഭംഗി ആടോ നിന്നെ കാണാൻ എന്റെ ചോട്ടാ. ആ താടി ഒക്കെ ഒന്ന് ഷേവ് ചെയ്തു. ആ തലമുടി ഒക്കെ വെട്ടി നല്ല ഗെറ്റപ്പ് വന്നാ ഏത് പെണ്ണും കൊതി എടുത്തു കൊണ്ട് പോകില്ലേ..”.

ആ സമയം അവളുടെ മുറിയിലേക് കയറി വന്നാ സ്റ്റെല്ല.

“എന്താടി കാർത്തിക കുട്ടി.

നിന്റെ കള്ളൻ ചോട്ടു നെ കാണാത്ത വിഷമം ആണോ.

അല്ലാ എന്ത്യേ അവനെ നിനക്ക് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നല്ലോ.

എന്റെ മോളെ എത്രയോ നല്ല ചുണ്ണാകുട്ടി ips കാരും ias കാരും ഉണ്ടാടി. ഒരാളെ അങ്ങ് കേട്ട്.എന്തിനടി നീ ആ കള്ളനെ കുറച്ചു ഇങ്ങനെ ഓർത്ത് ഓർത്ത് പറഞ്ഞു കൊണ്ട് ഇരിക്കുന്നെ.”

“പോടീ അവിടന്ന്. അവനെ ഞാൻ എന്നും കാണുന്നുണ്ടല്ലോ.”

“എവിടെ??”

“എന്റെ സ്റ്റേഷന് പരിധിയിൽ ഉള്ള ഒരു ചേരിയിൽ. ഒരു ചായക്കടയുടെ മുകളിൽ ആണ് ചോട്ടാ ബെട്ട ഉറങ്ങുന്നേ.”

“ഇതൊക്കെ എങ്ങനെ കിട്ടി.”

“എല്ലാം നാം അനോഷിച്ചു.
അവൻ ഒരു പാവം ആടോ. കള്ളൻ എന്ന് പറയാം പക്ഷേ ജീവിതസാഹചര്യം ആകാം അവനെ അങ്ങനെ ആക്കിയത്.

അച്ഛൻ ആരാ അമ്മ ആരാ എന്ന് അറിയില്ല അനോഷിച്ചപ്പോൾ അവന് ആരും ഇല്ലാ. അതിൽ നിന്ന് മനസിലാകാം അവന്റെ സാഹചര്യം ആണെന്ന്ഇങ്ങനെ ആയെ.പുള്ളി ഇവിടെ പുതിയത് ആണ് എന്നാ കെട്ടേ അവന്റെ അടുത്ത് ഉള്ള കള്ളന്മാരോട് ചോദിച്ചപ്പോൾ അവർക്കും അയാളെ അറിയില്ല എന്നാ.”

“നീ ആൾ കൊള്ളാല്ലോ ഡി.”

“എന്താണെന്നു അറിയില്ലാടി അവൻ എന്റെ ഉറക്കത്തിൽ പോലും വരുവാ സ്വപ്നം ആയി.

ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെട്ടു പോയടി.”

“മോളെ ഇത് ശെരി അല്ലാട്ടോ….

അവൻ ഒരു കള്ളൻ ആണ്.”

പിന്നെ കാർത്തിക ഒന്നും മിണ്ടില്ല. അവൾ എനിക്ക് കുറച്ച് കേസിന്റെ ഫയൽ നോക്കാൻ ഉണ്ട് എന്ന് പറഞ്ഞു സ്റ്റെല്ല യേ റൂമിൽ നിന്ന് പോകാൻ ഇൻഡ്യാരക്ട ആയി പറഞ്ഞു.

“എടി ഞാൻ അതല്ല പറയാൻ വന്നേ.

ഞാൻ നാളെ ഡൽഹി ക് പോകും മൂന്ന് മാസം അവിടെ ആയിരിക്കും അത് കഴിഞ്ഞു ഇവിടെ തന്നെ എത്തും.”

“സ്റ്റെല്ല.

ഞാൻ ഇവിടെ ഒറ്റക്ക്.”

“നീ ഇപ്പോഴും ചെറിയ കുട്ടികളെ പോലെ പേടിക്കല്ലെടി. Ips കരി ആണെന്ന് പറയാൻ നാണം ഇല്ലാടി.”

കാർത്തിക ഒന്ന് ചിരിച്ചു.

“പിന്നെ സൂക്ഷികാണാം.”

“ഉം.”

അങ്ങനെ സ്റ്റെല്ല അവളോട് ഗുഡ് ന്യ്റ്റ് പറഞ്ഞു പോയി.

പിറ്റേ ദിവസം സ്റ്റെല്ല അവൾ ഡൽഹിക്ക് പോയി.
കാർത്തിക സ്റ്റേഷനിലേക്കും. പക്ഷേ അവൾ റാണ യെ പൊക്കാൻ ഉള്ള പണിയിൽ ആയിരുന്നു. കാരണം അവളുടെ അച്ഛന്റെ ചോരക് ഇച്ചിരി ചൂട് കൂടുതൽ അത് അതേപടി അവൾക് കിട്ടി എന്ന് വേണേൽ പറയാം. അതുകൊണ്ട് തോറ്റു പിന്മാറാൻ അവൾ തയാർ അല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *