ജാതകം ചേരുമ്പോൾ – 9 31അടിപൊളി 

 

“അയ്യോ പോവല്ലേ….. നീ എന്തായാലും ഇവിടെ വരെ വന്നതല്ലേ ഞാനും കൂടെ വരാം……”

 

അങ്ങനെ വഴിക്ക് വാടി കുശുമ്പി കല്ല്യാണി….

ഇതല്ല ഇതിനപ്പുറം ചാടി കിടന്നവനാടി ഈ സിദ്ധു… 😏

 

ഉള്ളിൽ സന്തോഷം ഒക്കെ തോന്നിയെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ ചെറിയ ഒരു ജാഡ ഒക്കെ ഇട്ടു നിന്നു..

 

 

അപ്പോഴേക്കും അവളുടെ ഫ്രണ്ട്സും ഞങ്ങടെ അടുത്ത് എത്തിയിരുന്നു….

 

 

കല്ല്യാണി:”എടി ഞാൻ പോവാണേ…. നാളെ കാണാം….”

 

“എടി പോവല്ലേ നാളെ അല്ലേ കോമ്പറ്റിഷൻ കുറച്ചു നേരം കൂടെ പ്രാക്ടീസ് ചെയ്യാം…”

 

അതിൽ ഏതോ ഒരുത്തി കല്ല്യാണിയോട് പറഞ്ഞു

 

ഇവർക്കൊന്നും വേറെ പണിയില്ലേ… 😤

 

കല്ല്യാണി:” ഇല്ലെടി ഞാൻ പോവാ.. എന്നെ കൂട്ടാൻ വന്നതാ… സിദ്ധു”

 

 

“ഇതാണോ സിദ്ധു…..ആൾ നല്ല ലുക്ക്‌ ആണല്ലോ ”

 

എന്നെ നോക്കി വേറെ ഒരുത്തി പറഞ്ഞു….

പക്ഷെ എനിക്ക് അത് നല്ലോം ഇഷ്ട്ടായി. അല്ലെങ്കിലും സത്യം പറയുന്നവരെ എനിക്ക് പണ്ടേ ഇഷ്ടമാണ്‌……

 

 

“കുറച്ച് കഴിഞ്ഞ് പോയാൽ മതിയോ…ഒരൊറ്റ തവണ കൂടെ പ്രാക്ടീസ് ചെയ്തിട്ട് വരാം ഞാൻ ”

 

കല്ല്യാണി എന്നോട് വളരെ ആവേശത്തോട് കൂടെ ചോദിച്ചു……..

 

“ആ കുഴപ്പല്ല… ” അല്ലാതെ ഞാൻ എന്ത് പറയാൻ…..

 

അവർ പിന്നെയും ആ മാവിന്റെ ചുവട്ടിലേക്ക് പോയി പക്ഷേ കല്ല്യാണിക്ക് നല്ല തിടുക്കമായിരുന്നു….

 

ഏതോ ഒരു തമിഴ് സോങ് ആണ്…. പതുക്കെ തുടങ്ങി പിന്നെ അങ്ങോട്ട് കത്തി കേറുന്ന രീതിയിലുള്ള സോങ്….

 

ഒരു കാര്യം പറയാതെ ഇരിക്കാൻ വയ്യാ അസാധ്യമാണ് അവരുടെ ഒത്തൊരുമ

 

എനിക്ക് ബാക്കി ഉള്ളവരെ കാണുമ്പോൾ ആണ് സങ്കടം. ബാക്കി ഉള്ളവർ കാണാൻ മോശം ഒന്നുമല്ലെങ്കിലും കല്ല്യാണിയേ മാത്രം എടുത്തു കാണിക്കുന്നുണ്ട്. അവരെ ആരെങ്കിലും ഒക്കെ ശ്രദ്ധിക്കുമോ എന്ന് വരെ സംശയമാണ്…..

 

കല്ല്യാണി ഡാൻസ് ചെയ്യുമ്പോൾ എന്നെ തന്നെയാണ് നോക്കുന്നത് ആ കണ്ണിൽ എന്നോടുള്ള പ്രണയാമാണോ…..

 

അവളുടെ പ്രാക്ടീസ് കഴിഞ്ഞതും അവൾ എന്റെ അടുത്തേക്ക് ഓടി വന്നു….

 

“പോവാം… ”

 

ഇതിപ്പോ എന്റേക്കാൾ തിടുക്കം ആണല്ലോ ഇവൾക്ക്.ഇനിയും വൈകിയാൽ ഞാൻ ഗോപുവിന്റൊപ്പം പോവും എന്ന് കരുതീട്ടാണോ….

 

അവളുടെ അസൂയക്ക് പോലും പ്രത്യേക ഭംഗിയായിരുന്നു

 

“കല്ലു ഒന്ന് അവിടെ നിന്നെ…. ”

 

ദേ അടുത്ത മാരണം. ഇവളുമ്മാർക്ക് പ്രാക്ടീസ് കഴിഞ്ഞാൽ വീട്ടിൽ പൊക്കൂടെ…

 

അല്ല എനിക്ക് പ്രശ്നം ഒന്നും ഇല്ലാട്ടോ. പക്ഷേ പോവാൻ തുടങ്ങുന്നവരെ ഇങ്ങനെ ഇടക്ക് ഇടക്ക് വിളിച്ചു ശല്യപെടുത്തണോ… 😤

 

നിങ്ങൾ തന്നെ പറ ഇതൊക്കെ നല്ല ശീലമാണോ?

 

“കല്ല്യാണം കഴിഞ്ഞിട്ട് ഒരു ചെലവ് പോലും തരാതെ പോവാണോ രണ്ടും….. ”

 

അവളുടെ ഒരു കൂട്ടുകാരി ഒരു കള്ള ചിരിയോടെ പറഞ്ഞു…..ബാക്കി ഉള്ളവരും കൂടെ അത് ഏറ്റ് പിടിച്ചപ്പോൾ ഇനി ഇവളുമ്മാർക്കൊന്നും ചെലവ് കൊടുക്കാതെ ഇവിടുന്ന് പോവാൻ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി…

 

ഊറ്റാൻ ഉള്ള പരുപാടി ആണ്…

 

കല്ല്യാണി എന്ത് ചെയ്യും എന്നുള്ളൊരു നോട്ടം നോക്കി…..

 

ഞാൻ എന്ത് ചെയ്യാൻ. എനിക്കില്ലല്ലോ ഇങ്ങനെ എരണം കെട്ട ഫ്രണ്ട്സ്….

 

കല്ല്യാണി :”ഇപ്പോ തന്നെ വേണോ…. നാളെ കോമ്പറ്റിഷൻ കഴിഞ്ഞ് പോയാൽ പോരേ….”

 

ഏതോ ഒരുത്തി.. “പറ്റൂല മോളെ ഇപ്പോ പോയാൽ നിങ്ങളെ രണ്ടുപേരെയും കിട്ടുമോ എന്ന് തന്നെ ഡൌട്ട് ആണ്…. ഇനി പൈസേടെ പ്രശനം ആണെങ്കിൽ നമ്മുക്ക് പിന്നെ പോവാ….”

 

അവൾ അത് എന്നെ നോക്കിയാണോ പറഞ്ഞത്… എനിക്ക് സംശയമില്ലാതില്ല… 🤔

 

എനിക്കും വാശി കേറി…. സ്വന്തമായിട്ട് അധ്വാനിച്ചു ഉണ്ടാക്കിയതല്ലെങ്കിലും ഒരു പാവം കോടീശ്വരനെ ആണ് അവർ നോവിച്ചു വിട്ടത്…..

 

അല്ലെങ്കിലും അഭിമാനത്തിന്റെ കാര്യത്തിൽ ഞാനും എന്റെ തന്തയും ഒരേ വേവ് ലെങ്ത് ആണ് 😤

 

“അങ്ങനെ ആണെങ്കിൽ ഇപ്പോ തന്നെ പോവാം…. “ഞാൻ അവരോടായി പറഞ്ഞു..

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *